കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് എൽഡിഎഫിൽ എത്തുമെന്ന് കെടി ജലീല്‍, 'കുഞ്ഞാലിക്കുട്ടിക്കെതിരെ ഇനി ആക്രമണം ഇല്ല'

Google Oneindia Malayalam News

എറണാകുളം: മുസ്ലീംലീഗ് ഉടൻ എല്‍ഡിഎഫില്‍ എത്തുമെന്ന് കെടി ജലീല്‍ എംഎല്‍എ. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ലന്നും ജലീൽ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ യൂ ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് ജലീലിന്റെ പ്രതികരണം.

ലീഗിനെകുറിച്ച് എന്തെങ്കിലും എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിൽ 1967ല്‍ ലീഗുമായി സഖ്യത്തിന് ഇടതുപക്ഷം തയ്യാറാകുമായിരുന്നില്ല. ലീഗിനെ കാലം കൊണ്ടെങ്കിലും ഇടതുപക്ഷത്തിന് സഖ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.ഭാവിയില്‍ അസംഭവിച്ചു കൂടായ്കയില്ല. എന്നാൽ അത് ഉടൻ സംഭവിക്കില്ലന്നും ജലീൽ പറഞ്ഞു.

1

വൈകാതെ എല്‍ഡിഎഫില്‍ എത്തുമെന്ന് കെടി ജലീല്‍ എംഎല്‍എ.ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ 1967ല്‍ ലീഗുമായി സഖ്യത്തിന് ഇടതുപക്ഷം തയ്യാറാകുമായിരുന്നില്ലെന്നും ജലീല്‍ ഓണ്‍ലൈന്‍ മാധ്യമമായ യൂ ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.പികെ കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിച്ചെന്നും ജലീല്‍ പറഞ്ഞു.വ്യക്തിപരമായി തന്നെ ആക്രമിച്ചതുകൊണ്ടാണ് പ്രത്യാക്രമണത്തിന് ഇറങ്ങിയതെന്നും ജലീല്‍ വ്യക്തമാക്കി.

നികേഷ്, ബൈജു, അജകുമാര്‍, ഭാഗ്യലക്ഷി.. ഇത് ഒരാൾക്ക് വേണ്ടിയല്ല, അഡ്വക്കേറ്റ് ടിബി മിനി പറയുന്നുനികേഷ്, ബൈജു, അജകുമാര്‍, ഭാഗ്യലക്ഷി.. ഇത് ഒരാൾക്ക് വേണ്ടിയല്ല, അഡ്വക്കേറ്റ് ടിബി മിനി പറയുന്നു

2

കെടി ജലീല്‍ പറഞ്ഞത് : ''ഇടതുപക്ഷത്തിന് ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ 1967ല്‍ ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് ഇടതുപക്ഷം തയ്യാറാകുമായിരുന്നില്ല. ലീഗ് ഒരു സമുദായ പാര്‍ട്ടിയാണെന്ന സമീപനം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ആ സമീപനം ഒരു അളവോളം ശരിയുമാണ്. മുസ്ലീം ജനസാമാന്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ലീഗ് നിലനില്‍ക്കുന്നത്.''

3

''സാമുദായിക രാഷ്ട്രീയവും വര്‍ഗീയരാഷ്ട്രീയവും രണ്ടാണ്. ന്യായമായി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താല്‍പര്യങ്ങളും അവകാശങ്ങളും ഭരണഘടനാനുസൃതമായി പരിരക്ഷിക്കുക എന്നതാണ് ഒരു സാമുദായിക പാര്‍ട്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. ആ നിലയ്ക്കാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള ലീഗിനെ കാലംകൊണ്ടെങ്കിലും ഇടതുപക്ഷത്തിന് സഖ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഭാവിയില്‍ അതു സംഭവിച്ചുകൂടായ്കയില്ല. പെട്ടെന്ന് നടന്നുകൊള്ളണമെന്നില്ല. അതിനു കുറച്ചു സമയമെടുക്കും.'

'തരൂരിനെ ശരിക്കും ഇഷ്ടപ്പെട്ടു', വീഡിയോ പങ്കുവെച്ച് നടി, ശശി തരൂരിന് പിന്തുണയുമായി മീര ചോപ്ര'തരൂരിനെ ശരിക്കും ഇഷ്ടപ്പെട്ടു', വീഡിയോ പങ്കുവെച്ച് നടി, ശശി തരൂരിന് പിന്തുണയുമായി മീര ചോപ്ര

4

''1967ലേതുപോലെ, അതിനെക്കാള്‍ രൂഢമൂലമായി ഒരു ബന്ധം വന്നേക്കാം. ലീഗിന് ഇടതുപക്ഷത്തേക്ക് ഭാവിയില്‍ വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, ലീഗിനെ ഇടതുപക്ഷത്തേക്ക് ചേര്‍ക്കണമെന്ന ആഗ്രഹം ഇവിടെയുണ്ടെങ്കില്‍ ഏറ്റവും ചേര്‍ന്ന വഴി അടവുനയമാണ്. ഒരു തെരഞ്ഞെടുപ്പില്‍ എല്ലാം പരിഹരിച്ച് ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കാമെന്നു കരുതുന്നത് പ്രായോഗികമല്ല. അടവുനയം എടുക്കേണ്ടിവരും. അതുകഴിഞ്ഞ് രഹസ്യമായ ധാരണകളുണ്ടാക്കേണ്ടിവരും. അതുംകഴിഞ്ഞാകും പ്രത്യക്ഷമായ സഖ്യത്തിലേക്ക് പോകാന്‍ സാധിക്കുക.'

5

''കാര്യങ്ങള്‍ വ്യക്തിപരമാകേണ്ടെന്നും എന്നാല്‍, അഴിമതി ചെയ്തവരോട് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുകയും ചെയ്യാമെന്നായിരുന്നു പല അഭ്യുദയകാംക്ഷികളുടെയും ഉപദേശം. അങ്ങനെയാണ് വ്യക്തിപരമായ അറ്റാക്ക് വേണ്ട എന്നു തീരുമാനിച്ചത്. വ്യക്തിപരമായി എന്നെ ആക്രമിച്ചതുകൊണ്ടാണ് പ്രത്യാക്രമണത്തിന് ഞാനും ഇറങ്ങിയത്. ജലീലിനെ വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്തിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ എന്നോട് പറഞ്ഞത്.

6

ഞാന്‍ പക്ഷെ വ്യക്തിപരമായി തന്നെയായിരുന്നു നേരിട്ടത്. എന്നാല്‍, വ്യക്തിപരമായ വൈരം നിലനിര്‍ത്തേണ്ടെന്ന ഉപദേശം സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം വ്യക്തിപരമായ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിച്ച് ഒരു പൊതുരാഷ്ട്രീയത്തിനു വേണ്ടി നില്‍ക്കേണ്ട ഘട്ടമാണെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് ആരുമായും ഇത്തരത്തിലുള്ള കാര്യങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചത്.'' കെടി ജലീല്‍ പറഞ്ഞു.

'ചരിത്രം സൃഷ്ടിച്ച ആ കുതിപ്പ് ഇനിയില്ല'... അഭിനന്ദൻ വർധമാന്റെ മിഗ്-21 സ്ക്വാഡ്രൺ പ്രവർത്തനം നിർത്തി'ചരിത്രം സൃഷ്ടിച്ച ആ കുതിപ്പ് ഇനിയില്ല'... അഭിനന്ദൻ വർധമാന്റെ മിഗ്-21 സ്ക്വാഡ്രൺ പ്രവർത്തനം നിർത്തി

English summary
thavanur mla kt jaleel says muslim league will be the part of ldf in future also said no issues with kunhali kutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X