സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമെന്ന് ഉടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. യാത്ര നിരക്ക് വര്‍ധനവും, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് വര്‍ധനവും ആവശ്യപ്പെട്ടാണ് 21 മുതല്‍ അനിസ്ഛിതകാല സ്വകാര്യ ബസ് സമരം നടത്തുമെന്ന് ഉടമകള്‍ അറിയിച്ചത്. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. 21 മുതല്‍ സ്വകാര്യബസ് സമരം ഉണ്ടാകില്ലെന്നും മാറ്റിവെച്ചുവെന്നും ബസ് ഉടമകളുടെ സുയക്ത സമിതി അറിയിച്ചു.
വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ഉടമകള്‍ വീണ്ടും സമരം പ്രഖ്യാപനം നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്കണമെങ്കില് ടാക്സില്‍ ഇളവ് നല്‍കണമെന്നും അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നുമാണ് ബസ് ഉടമകള്‍ സര്‍ക്കാരിനോട് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരം തന്നെ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് പോലും അംഗീകരിച്ചതാണെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നുമായിരുന്നു ബസ് ഉടമകളുടെ നിലപാട്.
വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ദ്ധനവ്, റോഡ് ടാക്സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കില്‍ ടാക്സില്‍ ഇളവ് ലഭിക്കണമെന്ന് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ഉടമകള്‍ പറയുന്നു. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെടുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
ഗജവീരന്മാരും താളവും അടിപൊളി; "മ്മടെ തൃശ്ശൂർ യുഎഇ" കൂട്ടായ്മയിൽ പൂരപ്പറമ്പായി ദുബായ്
അതേസമയം, ബസ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ബസ് ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉയ്ര്#ന്നു വന്ന ധാരണ. രാത്രി കാലത്ത് ബസുകളുടെ കുറവ് മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് രാത്രികാലത്തെ യാത്രാ നിരക്കില്‍ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.വിദ്യാര്‍ത്ഥികളുടെ കണ്സെഷന് വര്ധനവുമയി ബന്ധപ്പെട്ട് കഴിഞ്ഞ മാസം വിദ്യാര്‍ത്ഥി സംഘടമകളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ഒരിക്കലും ഒഴിവാക്കരുതെന്നും, കണ്സെഷന് ചാര്‍ജ് ഉയര്ത്തരുതെന്നുമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ അമിത്ഷായും, നിതിന്‍ ഗഡ്കരിയും; എന്താണ് സംഭവിച്ചതെന്നറിയാതെ അധികൃതര്‍
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് തുടരണം എന്നാണ് ചര്‍ച്ചയിലെ പൊതു അഭിപ്രായം. നിലവില്‍ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലയാണ് കണ്സെഷന് നല്‍കുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കുടുംബ വരുമാനത്തിന്റെ ആനുപാതികമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്കിലും മാറ്റം വരുത്തണമെന്നാണ് നിര്‍ദ്ദേശം. കുടുംബ വരുമാനം അടിസ്ഥാനമാക്കി നാല് തരം റേഷന്‍ കാര്‍ഡുകളാണ് നിലവില്‍ കേരളത്തിലുള്ളത്.
ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയോട് ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സഞ്ജിത്ത് വധക്കേസ് : പൊലീസ് അന്വേഷണത്തിൽ അലംഭാവമെന്ന് ബിജെപി; കോടതിയെ സമീപിക്കും