കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലി തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം ആരംഭിച്ചു. രണ്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗം കരാറുകാരന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. എട്ട് പേരാണ് ടെന്‍ഡറില്‍ പങ്കെടുത്തിരുന്നത്.

ഇതില്‍ ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയിരിക്കുന്നത്. പശുക്കള്‍ക്ക് പാട്ട് കേള്‍ക്കാനായി തൊഴുത്തില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. കാലി തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണത്തിനായി 42.90 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ക്ലിഫ് ഹൗസിലെ തൊഴുത്തില്‍ 5 പശുക്കളാണ് ഉള്ളത്.

1

Image Credit: Facebook@Roby Mathew

ഇതിന് പുറമേ ആറ് പശുക്കളെ കൂടി പ്രവേശിപ്പിക്കാന്‍ വേണ്ടിയാണ് പുതിയ തൊഴുത്ത് നിര്‍മിക്കുന്നത്. ജോലിക്കാര്‍ക്കു താമസിക്കാനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആണ് പുതിയ കാലി തൊഴുത്തിന്റെ നിര്‍മാണം. തൊഴുത്ത് വൈദ്യുതീകരിക്കുന്നതിന് പ്രത്യേകമായി തുക വകയിരുത്തിയിട്ടുണ്ട്.

എന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രിഎന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രി

2

Image Credit: Wikipedia

800 ചതുരശ്ര അടിയില്‍ ആണ തൊഴുത്തിന്റെ നിര്‍മാണം. ഇതിനോടൊപ്പം ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറിയും ഉണ്ടാകും. കാലിത്തീറ്റയും മറ്റും സൂക്ഷിക്കാന്‍ പ്രത്യേക മുറിയുണ്ടാകും. ഇരുനില മന്ദിരത്തിനുള്ള ഫൗണ്ടേഷന്‍ ആണ് ഒരുക്കുന്നത് എങ്കിലും ഇപ്പോള്‍ നിര്‍മിക്കുന്നത് ഒരു നില മന്ദിരമാണ്. ഭാവിയില്‍, മുകള്‍ നിലയില്‍ ക്ലിഫ് ഹൗസിലെ ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനും പദ്ധതിയുണ്ട്.

ഇന്‍ഷുറന്‍സ് അടച്ചില്ല, വാഹനാപകടത്തില്‍ ഒരു മരണം; ഓട്ടോ ഡ്രൈവര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി!ഇന്‍ഷുറന്‍സ് അടച്ചില്ല, വാഹനാപകടത്തില്‍ ഒരു മരണം; ഓട്ടോ ഡ്രൈവര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി!

3

അതേസമയം മില്‍ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം കാലി തൊഴുത്ത് നിര്‍മിക്കാന്‍ ക്ഷീര വികസന വകുപ്പ് ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ കര്‍ഷകന് ചെലവായാലും പരമാവധി അര ലക്ഷം രൂപയാണ് ക്ഷീര വികസന വകുപ്പ് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുക.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

4

നേരത്തെ കാലി തൊഴുത്തു നിര്‍മിക്കാന്‍ ഒരു കര്‍ഷകന് പരമാവധി 25,000 രൂപ വരെ മൃഗസംരക്ഷണ വകുപ്പ് സബ്‌സിഡി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ ജീവനോപാധി സഹായ പാക്കേജ് നിലവിലില്ല എന്നു വകുപ്പ് അറിയിച്ചിട്ടുണ്ട്.

English summary
the construction of the cattle shelter at Kerala CM's official residence has started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X