വര്‍ഗീയതക്കെതിരെ സിപിഎം നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ബഹുജനസംഗമം നടത്തി
കല്‍പ്പറ്റ: കശ്മീരില്‍ പിഞ്ചുബാലികക്ക് നേരെ നടന്ന ക്രൂരതയില്‍ വര്‍ഗീയകലാപം ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപി എം നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ബഹുജനസംഗമം. മക്കളെപോലും തിരിച്ചറിയാന്‍ പറ്റാത്ത നരാധമന്‍മാരുടെ കൊടും ്രകൂരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമ്പോള്‍ അതിനെ വര്‍ഗീയ ചേരിതിരിവിലൂടെ ഗതിമാറ്റാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടിയായിരുന്നു 'പെണ്‍കുട്ടിയ്‌ക്കൊപ്പം. വര്‍ഗീയതക്കെതിരെ ബഹുജനസംഗമം'.
സിപിഎം കല്‍പ്പറ്റ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലും സംഗമത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് ബഹുജനങ്ങളാണ് പങ്കാളികളായത്. പിഞ്ചുകുഞ്ഞിനെ ക്രുരതയ്ക്കിരയാക്കിയ വര്‍ഗീയവാദികള്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കിയ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് മാര്‍ച്ചില്‍ മുഴങ്ങിയത്. ഒപ്പം കേരളത്തിന്റെ മതനിരപേക്ഷഐക്യം തകര്‍ക്കാന്‍ ഒരുവിഭാഗം വര്‍ഗീയവാദികള്‍ നടത്തുന്ന ശ്രമവും ചെറുത്തുതോല്‍പിക്കുമെന്നും ബഹുജനസംഗമം പ്രഖ്യാപിച്ചു.

സിപിഐ എം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയതക്കെതിരെ ബഹുജനസംഗമം'- പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ നഗരസഭാപരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് വിജയപമ്പ് പരിസരത്ത് സമാപിച്ചു. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എം ഡി സെബാസ്റ്റിയന്‍ അധ്യക്ഷനായി. പി സി ഹരിദാസന്‍, കെ സുഗതന്‍, പി എം നാസര്‍, പി എം സന്തോഷ്‌കുമാര്‍, വി ബാവ എന്നിവര്‍ സംസാരിച്ചു. സി പി എം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി എം മധു സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications