പീഡനക്കേസുകൾ ഒതുക്കി തീർക്കുന്ന പാർട്ടിയായി സിപിഎം മാറി: യുവമോർച്ച
തിരുവനന്തപുരം: പീഡനകേസുകള്‍ ഒതുക്കി തീര്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍കൃഷ്ണന്‍. സംഭവത്തിൽ പിണറായി വിജയന്‍ വേട്ടക്കാരെ സംരക്ഷിക്കുന്നു. പിഡനത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ പിങ്ക് പൊലീസ് എവിടെ പോയിരിക്കുകയാണെന്നും പ്രഫുല്‍കൃഷ്ണന്‍ ചോദിച്ചു. വനം മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള യുവമോർച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനക്കേസുകളും ഒത്തുതീർപ്പും എ കെ ശശീന്ദ്രൻ്റെ മന്ത്രി പദവിയിലെ പൊൻതൂവലുകളാണ്. പൊലീസിനെ ഉപയോഗിച്ച് നാണംകെട്ട മന്ത്രിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതായും പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

വാളയാറിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സിപിഎം സംരക്ഷിക്കാന്‍ നീക്കം നടത്തിയിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതിരിക്കാൻ സ്ഥലം എംഎൽഎയുടെ ഇടപെടലുണ്ടായി. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ഇത്രയധികം അതിക്രമങ്ങള്‍ നടന്നിട്ടും എന്തിനും അഭിപ്രായം പറയുന്ന സാംസ്കാരിക നായകർ മാളത്തിൽ ഒളിച്ചിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

'അത് എയ്ഞ്ചലാ...'; വൈറലായി ബിഗ്ബോസ് താരത്തിന്റെ ഫൊട്ടോഷൂട്ട്
അതേ സമയം, വനംമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.പൊലീസിന് നേരെ പ്രതിഷേധക്കാരുടെ ഉന്തുംതള്ളുമുണ്ടായതോടെ മാർച്ച് അക്രമാസക്തമായി.

മിനിസ്ക്രീനിന് പിന്നാലെ ബിഗ് സ്ക്രീനിലും തിളങ്ങി മീനാക്ഷി; മാലിക്കിലെ റംലത്തിന്റെ കലക്കൻ ഫൊട്ടോസ്
പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ആറോളം പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.യുവമോർച്ച സംസ്ഥാന ജില്ലാ നേതാക്കളായ ബി.എല്‍.അജേഷ്, അനുരാജ്, ബി.ജി.വിഷ്ണു,രാമേശ്വരം ഹരി, ആർ.സജിത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications