പ്രതിഷേധം ഫലം കണ്ടു; ശ്രീമതി ടീച്ചറുടെ മകനെ എംഡി സ്ഥാനത്തു നിന്നും ഒഴിവാക്കി
തിരുവനന്തപുരം: പികെ സുധീറിനെ കെഎസ്‌ഐഇ എംഡി സ്ഥാനത്തു നിന്നും ഒഴിവാക്കി. സുധീറിനു പകരം എം ബീനയ്ക്ക് ചുമതല നല്‍കിയതായി വ്യവാസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ചത് വന്‍ വിവാദമായിരുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് നിയമനം റദ്ദാക്കിയതെന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സുധീര്‍ നമ്പ്യാരുടെ നിയമന തീരുമാനം വിവാദമായതിനെ തുടര്‍ന്ന് പ്രതികരിക്കുകയിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷമായിരുന്നു തീരുമാനം.

ഇത്തരം പദവികളില്‍ മുന്‍പരിചയമുള്ളവരെയാണ് സാധാരണ നിയമിക്കുക. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. സുധീര്‍ നമ്പ്യാര്‍ ഇപി ജയരാജന്റെ ബന്ധു കൂടിയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കൈകാര്യം ചെയ്യുന്നത് ഈ കോര്‍പ്പറേഷനാണ്. വ്യവസായ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ തന്ത്രപ്രധാന തസ്തികളിലേക്ക് മറ്റു പ്രമുഖ നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications