Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ്, സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റംവരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകളുടെ ആവശ്യമില്ലെന്നതാണ് പുതിയ ഉത്തരവ്. ആദ്യ പരിശോധന നെഗറ്റീവാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

covid

നേരത്തെ ഐസിഎംആറും ലോകാരോഗ്യ സംഘടനയും നേരത്തെ തന്നെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ജാഗ്രത ുറപ്പാക്കുന്നതിനിന്റെ ഭാഗമായി കേരളം ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

Recommended Video

cmsvideo
    ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്, കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍ | Oneindia Malayalam

    കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നത് പല വിഭാഗങ്ങളായി തിരിച്ചാണ്. രോഗ ലക്ഷങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസമാണ് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുക. ആദ്യ പരിശോധന നെഗറ്റീവാണെങ്കില്‍ രോഗലക്ഷണം ഇല്ലാത്തവരെ അപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യും. മൂന്ന് ദിവസത്തിന് കൂടി രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും.

    കൊവിഡിനൊപ്പം മറ്റ് രോഗങ്ങളുള്ള രോഗികളെ 14 ാം ദിവസമാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഫലം നെഗറ്റീവായാല്‍ മറ്റ് രോഗാവസ്ഥ കൂടി പരിഗണിച്ച ശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനം എടുക്കുന്നതായിരിക്കും. രോഗികള്‍ ഡിസ്ചാര്‍ജായാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഏഴ് ദിവസത്തെ അനാവശ്യ യാത്രകളും സമ്പര്‍ക്കങ്ങളും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

    അതേസമയം, കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അരിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+