കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയും സംഘവും സ്വര്‍ണ്ണം വിറ്റ സ്ഥലവും കണ്ടെത്തി; കള്ളക്കടത്ത് സ്വര്‍ണം ആഭരണമാക്കുന്ന സാംഗ്ലി

Google Oneindia Malayalam News

എറണാകുളം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുള്ള് നീക്കത്തില്ലാണ് കസ്റ്റംസ്. കേസില്‍ കോണ്‍സുല്‍ ജനറലിന്‍റെ മുന്‍ ഗണ്‍മാനും ജയഘോഷിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് നീക്കമാരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും പ്രതികളായ സന്ദീപ്, സരിത്, സന്ദീപ് എന്നിവര്‍ക്ക് വേണ്ട സഹായം നല്‍കിയെന്നും കണ്ടെത്താന‍് കഴിഞ്ഞിട്ടുണ്ട്. ജയഘോഷിനെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് കൊച്ചിയിലിക്ക് വിളിപ്പിച്ചിട്ടുമുണ്ട്. അതേസമയം സംഘം കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം എങ്ങോട്ട് പോയെന്നതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

പതിനെട്ട് തവണ

പതിനെട്ട് തവണ

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി പതിനെട്ട് തവണയോളം സ്വര്‍ണ്ണം കടത്തിയിട്ടുണെന്നാണ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണം സംഘത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊണ്ടുവരുന്ന സ്വര്‍ണ്ണം കേരളത്തിലെ ജ്വല്ലറികള്‍ക്ക് കൈമാറാതെ മഹാരാഷ്ട്രയിലേയും തമിഴ്നാട്ടിലേയും പരമ്പരാഗത സ്വര്‍ണ്ണ വ്യാപാരികള്‍ക്കായിരുന്നു കൈമാറിയിരുന്നത്.

സാംഗ്ലിയിലേക്ക്

സാംഗ്ലിയിലേക്ക്

നൂറ് കിലോയിലധികം സ്വര്‍ണ്ണവും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയത്. മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയാണ് സാംഗ്ലി. കടത്തികൊണ്ടുവന്ന സ്വര്‍ണ്ണത്തില്‍ വലിയൊരു ഭാഗവും ഇവിടെ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നെന്നാണ് തട്ടിപ്പ് സംഘത്തിലെ മുഖ്യ ആസൂത്രകനായ റമീസും പിടിയിലായ മറ്റ് പ്രതികളും കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്.

കസ്റ്റംസിന് തടസമാവുന്നത്

കസ്റ്റംസിന് തടസമാവുന്നത്

കോലാപ്പൂരിനും പുണെയ്ക്കും മധ്യേയുള്ള സാഗ്ലി, കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കിമാറ്റുന്ന പ്രധാന കേന്ദ്രമാണ്. നയതന്ത്ര ബാഗേജ് വഴിയല്ലാതെ റമീസ് നേരത്തെ പലതവണയായി കടത്തിയ ആഭരണങ്ങളും ഇവിടെയാണ് വിറ്റിരുന്നത്. ഇതോടെ അന്വേഷണം സിംഗ്ലിയിലേക്കും നീട്ടാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. എന്നാല്‍ കൊവിഡ് ഭീഷണി കസ്റ്റംസിന് തടസമാവുകയാണ്.

പൂര്‍ണ്ണ വിവരങ്ങള്‍

പൂര്‍ണ്ണ വിവരങ്ങള്‍

എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്നാണ് കസ്റ്റസ് പ്രതീക്ഷിക്കുന്നത്. കസ്റ്റഡിയിലുള്ള റമീസില്‍ നിന്നും ഒരോ ദിവസവും നിര്‍ണ്ണായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കൂടുതല്‍ പേരിലേക്ക്

കൂടുതല്‍ പേരിലേക്ക്

റമീസിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്വര്‍ണ്ണം വാങ്ങിയ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീട്ടാന്‍ കഴിഞ്ഞത്. എന്നാല്‍ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് റമീസ് പറയുന്നത്. സ്വപ്നയും സന്ദീപും നടത്തുന്ന പാര്‍ട്ടികളില്‍ ശിവശങ്കറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലും റമീസ് നിഷേധിക്കുന്നു.

മുവാറ്റുപ്പുഴ സംഘം

മുവാറ്റുപ്പുഴ സംഘം

അതേസമയം, സ്വര്‍ണ്ണക്കടത്തിലെ അന്വേഷണം മുവാറ്റുപ്പുഴ സംഘമെന്ന് അറിയപ്പെടുന്ന ഗോള്‍ഡന്‍ ഗ്രൂപ്പിലേക്കും നീട്ടുകയാണ് കസ്റ്റംസ്. വ്യക്തമായ സൂചനകള്‍ അന്വേഷണം സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഈ ഭാഗത്ത് നിന്നും കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഈ സംഘത്തിന് തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലെ ചിലരുമായി ബന്ധമുണ്ടെന്നും വിദേശത്തും കേരളത്തിലും സഹായമെത്തിച്ചതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

റബിന്‍സിനെതിരെ

റബിന്‍സിനെതിരെ

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജലാല്‍ മുഹമ്മദ് നേരത്തെ പിടിയിലായിരുന്നു. ഇയാള്‍ക്ക് മൂവാറ്റുപുഴ സംഘവുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഘത്തിലെ ചിലരെ ഉപയോഗപ്പെടുത്തിയിരുന്നെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുവാറ്റുപുഴ സ്വദേശിയായ റബിന്‍സിനെതിരെ കസ്റ്റംസ് അറസ്റ്റു വാറന്‍റിനൊരുങ്ങുന്നത്. യുഎഇയില്‍ വ്യവസായിയായ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.

2015-ൽ

2015-ൽ

ഗള്‍ഫില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കൊച്ചിയിലേക്ക് കടത്തിയത് മൂവാറ്റുപുഴ സംഘമാണെന്നാണ് കണ്ടെത്തല്‍. 2015-ൽ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായപ്പോഴാണ് ഇങ്ങനെയൊരു സംഘം ഉള്ളതായി പുറം ലോകം അറിയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലിക്കാരെയും ഉപയോഗപ്പെടുത്തിയായിരുന്നു ഇവരുടെ കടത്ത്.

രഹസ്യ അറയിലേക്ക്

രഹസ്യ അറയിലേക്ക്

എമിഗ്രേഷനിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻതന്നെയായിരുന്നു സ്വർണം വിമാനത്താവളത്തിലെ പാര്‍ക്കിങ് മേഖലയില്‍ എത്തിച്ചിരുന്നത്. ഇയാളും മുവാറ്റുപ്പുഴക്കാരനായിരുന്നു. സംഘാംഗങ്ങള്‍ക്ക് കൈമാറുന്ന സ്വര്‍ണ്ണം കാറിലെ രഹസ്യ അറയിലേക്ക് മാറ്റി പുറത്തേക്ക് കൊണ്ടുപോകും. 2019-ൽ സംഘത്തലവൻ നൗഷാദിന്റെ സഹോദരൻ ഫൈസലായിരുന്നു സ്വർണക്കടത്തിനു പിടിയിലായത്.

 പൈലറ്റിനെ പൂട്ടാന്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്; കോടതിയിലെ ഹര്‍ജി പിന്‍വലിക്കും?, പുതിയ നീക്കം ഇങ്ങനെ പൈലറ്റിനെ പൂട്ടാന്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്; കോടതിയിലെ ഹര്‍ജി പിന്‍വലിക്കും?, പുതിയ നീക്കം ഇങ്ങനെ

English summary
the place where swapna and team sold the gold founded; Sangli making gold jewelry for smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X