മംഗളം വിഷയത്തില്‍ ഏഷ്യാനെറ്റ് ഉന്നയിച്ച ചോദ്യം ഇന്ന് അവർക്കെതിരെ തിരിഞ്ഞ് നില്‍ക്കുന്നു: ജയരാജന്‍
ഏഷ്യാനെറ്റിനെ വിമര്‍ശിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന ഏഷ്യാനെറ്റിന്‍റെ നടപടി തെറ്റല്ലേയെന്നും ജയരാജന്‍

ഒരു മന്ത്രിക്കെതിരെ 2017 മാര്‍ച്ച് 30 ന് മംഗളം ചാനലില്‍ വന്ന ഹണി ട്രാപ്പ് സംബന്ധിച്ച് ഏഷ്യാനെറ്റ് അന്ന് ഉന്നയിച്ച ചോദ്യങ്ങള്‍ ഇപ്പോള്‍ ഏഷ്യനെറ്റിന് നേരെതിരിഞ്ഞു കുത്തുകയാണെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. മംഗളം മേധാവി അന്ന് മലയാളികളോട് ചാനലിലൂടെ നിര്‍വാജ്യം മാപ്പു പറഞ്ഞു. 'മയക്കുമരുന്ന് തന്ന് ചിലര്‍ ലൈംഗികമായി തന്നെ പീഡിപ്പിച്ചു' വെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് 2022 നവംബര്‍ 10 ന് മലയാളികളുടെ മുന്‍പില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് മാപ്പ് പോലും പറഞ്ഞില്ലെന്നും എംവി ജയരജാന്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മാപ്പുപറഞ്ഞാല്‍ തീരുമോ?
============
ഇത് 2017 ഏപ്രില്‍ 3 ന് ഏഷ്യാനെറ്റിലെ സ്പെഷ്യല്‍ റിപ്പോര്‍ട്ടിന്‍റെ തലക്കെട്ടാണ്. ഒരു മന്ത്രിക്കെതിരെ 2017 മാര്‍ച്ച് 30 ന് മംഗളം ചാനലില്‍ വന്ന ഹണി ട്രാപ്പ് സംബന്ധിച്ച് ഏഷ്യാനെറ്റ് ചില ചോദ്യങ്ങള്‍ അക്കാലത്ത് ഉന്നയിച്ചു. കാര്യങ്ങളെല്ലാം ഇപ്പോള്‍ ഏഷ്യനെറ്റിന് നേരെതിരിഞ്ഞു കുത്തുകയാണ്. മംഗളം മേധാവി അന്ന് മലയാളികളോട് ചാനലിലൂടെ നിര്‍വാജ്യം മാപ്പു പറഞ്ഞു. 'മയക്കുമരുന്ന് തന്ന് ചിലര്‍ ലൈംഗികമായി തന്നെ പീഡിപ്പിച്ചു' വെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് 2022 നവംബര്‍ 10 ന് മലയാളികളുടെ മുന്‍പില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് മാപ്പ് പോലും പറഞ്ഞില്ല. അന്ന് ഏഷ്യാനെറ്റ് സമൂഹത്തിന്‍റെ മുമ്പില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇന്ന് നാം തിരിച്ച് ചോദിക്കുന്നില്ലെങ്കില്‍ മലയാളികള്‍ അഭിമാനികളല്ലെന്ന് ചരിത്രം രേഖപ്പെടുത്തും. അതുകൊണ്ടാണ് ഏഷ്യാനെറ്റിനോട് 10 ചോദ്യങ്ങള്‍ ചോദിക്കുന്നത്.

1) വ്യാജ വാര്‍ത്ത നിര്‍മ്മിതിയിലൂടെ പെണ്‍കുട്ടിയുടെ കുടുംബത്തെയും മലയാളികളെയാകെയും അപമാനിച്ച, മാപ്പ് പോലും പറയാത്ത ഏഷ്യാനെറ്റിനോട് ആര്‍ക്കെങ്കിലും പൊറുക്കാനാകുമോ? ലഹരിക്കെതിരെയും, ലഹരി മാഫിയക്കെതിരെയും പ്രതികരിക്കാന്‍ വ്യാജവാര്‍ത്ത നിര്‍മ്മിതിയുടെ ആവശ്യമുണ്ടോ?
2) വ്യാജ വീഡിയോ നിര്‍മ്മാണം മാധ്യമ സ്വാതന്ത്ര്യമോ മാധ്യമ പ്രവര്‍ത്തനമോ അല്ലെന്നും വഞ്ചനയാണെന്നും ഏഷ്യാനെറ്റ് തിരിച്ചറിയുമോ?
3) അന്ന് മംഗളം സാരഥികളുടെ പേരില്‍ കേസെടുത്തു. ഏഷ്യാനെറ്റിലെ വ്യാജ വാര്‍ത്ത നിര്‍മ്മിതിക്കെതിരെ കേസെടുത്തതും അതുപോലെയല്ലേ?
4) കുറ്റക്കാരുടെ പേരില്‍ എന്തുകൊണ്ടാണ് ഏഷ്യാനെറ്റ് നടപടിയെടുക്കാത്തത്? അത് സമൂഹത്തോടുള്ള വെല്ലുവിളിയല്ലേ?
5) സ്ത്രീ സംഘടനകള്‍ നിശ്ശബ്ദമാതിനെ അന്ന് വിമര്‍ശിച്ചത് ഏഷ്യാനെറ്റിന് ഓര്‍മ്മയുണ്ടോ?
അങ്ങനെയെങ്കില്‍ ഇന്ന് എസ്.എഫ്.ഐ പ്രതിഷേധിച്ചതിനെ കുറ്റപ്പെടുത്താന്‍ ധാര്‍മികമായി ഏഷ്യാനെറ്റിന് അവകാശമുണ്ടോ?
6) ഏഷ്യാനെറ്റിനെ വിമര്‍ശിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന ഏഷ്യാനെറ്റിന്‍റെ നടപടി തെറ്റല്ലേ?
7) മാധ്യമരംഗത്തെ പുഴുക്കുത്തുകളാണ് മംഗളം പോലുള്ള ചാനലുകളെന്ന് അന്ന് ഏഷ്യാനെറ്റ് പറഞ്ഞപ്പോള്‍ ഇന്ന് അവരേക്കാള്‍ വിഷമുള്ള വ്യാജവാര്‍ത്ത ജനങ്ങളിലെത്തിച്ച ഏഷ്യാനെറ്റ് അല്ലേ യഥാര്‍ത്ഥ പുഴുക്കുത്തുകള്‍?
8)ധാര്‍മ്മികതയുടെ പേരില്‍ അന്ന് മന്ത്രി രാജിവെച്ചതു പോലെ ഏഷ്യാനെറ്റ് മേധാവി രാജിവെക്കുമോ?
9) സ്വന്തം സഹപ്രവര്‍ത്തകയുടെ മകളായ 7-ാം ക്ലാസ്സുകാരി പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടറും എക്സിക്യൂട്ടീവ് എഡിറ്ററും, റസിഡന്‍റ് എഡിറ്ററും കാട്ടിയത് ക്രൂരതയല്ലേ?
10) വ്യാജവാര്‍ത്താ നിര്‍മ്മിതിയില്‍ ഗവേഷണം നടത്തുകയും, ഇടതുപക്ഷ വിരുദ്ധതയെന്ന ഞരമ്പ് രോഗം സ്വന്തം റിപ്പോര്‍ട്ടര്‍മാരില്‍ കുത്തിവെക്കുകയും ചെയ്യുന്നത് മാധ്യമ ധാര്‍മികതക്കും, നൈതികതക്കും എതിരല്ലേ?












Click it and Unblock the Notifications