തീപിടുത്തം വിട; നവീകരിച്ച മിഠായിത്തെരുവ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സുരക്ഷാ സംവിധാനങ്ങളോടെ നവീകരിച്ച് മുഖംമിനുക്കിയ കോഴിക്കോട് മിഠായിത്തെരുവ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. വൈകിട്ട് 7 മണിയ്ക്ക് മാനാഞ്ചിറ സ്‌ക്വയറില്‍ നടക്കു ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ഇന്ത്യയിലെ ഹജ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍പേര്‍ കേരളത്തില്‍നിന്ന്

6.26 കോടി രൂപ ചെലവിലാണ് മിഠായിത്തെരുവ് നവീകരിച്ചത്. ഇടയ്ക്കിടെയുണ്ടാകു തീപ്പിടുത്തങ്ങളെ തുടര്‍ന്ന് മിഠായിത്തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കണമെന്ന ചിന്തയ്ക്ക് 30 വര്‍ഷത്തെ പഴക്കമുണ്ട്. വ്യാപാരികളാണ് ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ പലതടസങ്ങള്‍ കാരണം പ്രാവര്‍ത്തികമായില്ല. 2017 ഫെബ്രുവരി 22ലെ തീപ്പിടുത്തത്തെ തുടര്‍ന്നാണ് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേര്‍ന്ന് മിഠായിത്തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കുന്നതിന് തീരുമാനിച്ചത്.

sms

നവീകരണ പദ്ധതിയുടെ ഭാഗമായി തെരുവിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഫയര്‍ ഹൈഡ്രന്റ് വാല്‍വുകള്‍ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളും ടെലിഫോണ്‍ ലൈനുകളും ഭൂഗര്‍ഭ കേബിളുകള്‍ വഴി മാറ്റി സ്ഥാപിച്ചു. തെരുവിലെ ജലവിതരണത്തിനുപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ മാറ്റി. ഡ്രൈനേജ് സംവിധാനം നവീകരിച്ചു. പുതിയ ശുചിമുറികള്‍ സ്ഥാപിച്ചു. തെരുവില്‍ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാന്‍ അലങ്കാരവിളക്കുകള്‍ ഒരുക്കി. തെരുവിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ എസ്.കെ. സ്‌ക്വയറില്‍ ഇരിപ്പിടങ്ങളും പ്രവേശന കവാടത്തില്‍ എസ്.കെ. പൊറ്റക്കാടിന്റെ തെരുവിന്റെ കഥ പറയുന്ന ചുമര്‍ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും. ഇതിലേക്കായി ഡോ.എം.കെ. മുനീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിക്കും. നവീകരിച്ച തെരുവിലൂടെ വാഹന ഗതാഗതം പാടില്ലെ ജനകീയ അഭിപ്രായം പരിഗണിച്ച് പ്രായമായവര്‍ക്കും ഭിശേഷിക്കാര്‍ക്കും സഞ്ചരിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഗ്ഗികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ക്കിടെക്ട് ആര്‍.കെ. രമേശാണ് തെരുവിന്റെ നവീകരണത്തിന് രൂപകല്‍പ്പന നിര്‍വഹിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസിലിനു വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം കോഴിക്കോടിന്റെ പ്രിയ്യപ്പെട്ട കഥാകാരന്മാരാരും നാടക-സിനിമാ പ്രവര്‍ത്തകരുമായ ഉറൂബ്, എസ്.കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി. മുഹമ്മദ്, എന്‍.പി. മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരെയും അവരുടെ കഥാപാത്രങ്ങളേയും ഓര്‍മ്മകളിലേക്ക് കൊണ്ടുവരുന്ന ദൃശ്യാവിഷ്‌ക്കാരം അരങ്ങേറും. പ്രമുഖ സാഹിത്യകാരന്മാരായ എം.ടി വാസുദേവന്‍ നായര്‍, യു.എ. ഖാദര്‍, പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ എന്നിവരെ ആദരിക്കും. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ.എം.കെ. മുനീര്‍, എ. പ്രദീപ് കുമാര്‍, എ.കെ. ശശീന്ദ്രന്‍, വി.കെ.സി. മമ്മദ്‌കോയ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ യു.വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, കോര്‍പറേഷന്‍ കൗസിലര്‍ ജയശ്രീ കീര്‍ത്തി, യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്‍, ടി.നസ്‌റുദ്ദീന്‍ (കരള വ്യാപാരി വ്യവസായി ഏകോപന സമിതി), സി.കെ. വിജയന്‍ (വ്യാപാരി വ്യവസായി സമിതി) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The renovated sm street will be inaugrated on saturday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്