വളയത്ത് ഉഗ്ര സ്ഫോടന ശബ്ദത്തോടെ അനുഭവപ്പെട്ട കുലുക്കം;ഭൂചലനത്തിന്റെ ഭാഗമായുള്ളതാണിതെന്നാണ് പ്രാഥമിക അനുമാനം

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: വളയത്ത് ഉഗ്ര സ്ഫോടന ശബ്ദത്തോടെ അനുഭവപ്പെട്ട കുലുക്കം ഭൂചലനത്തിന്റെ ഭാഗമായുള്ളതാണിതെന്നാണ് പ്രാഥമിക അനുമാനം.ഞായറാഴ്ച രാവിലെ ഉഗ്ര സ്ഫോടന ശബ്ദത്തോടെ അനുഭവപ്പെട്ട കുലുക്കത്തിനിടയിൽ വളയം മഞ്ചാന്തറ ഭാഗത്ത് ഒട്ടേറെ വീടുകൾക്ക് വിള്ളൽ വീണു. കോൺക്രീറ്റ് നിർമിത വീടുകൾക്കാണ് നേരിയ വിള്ളലുണ്ടായത്. ഭൂചലനത്തിന്റെ ഭാഗമായുള്ളതാണിതെന്നാണ് പ്രാഥമിക അനുമാനം. മുൻപ്, കോഴിക്കോട് കോട്ടൂളി ഭാഗത്ത് അനുഭവപ്പെട്ട വിധത്തിലുള്ളതാണിതെന്നും വിദഗ്ധർ പരിശോധന നടത്തി നാട്ടുകാർക്കുള്ള ആശങ്ക അകറ്റണമെന്നും ഇകെ വിജയൻ‌ എംഎൽഎ ആവശ്യപ്പെട്ടു.

വടകരയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ തകര്‍ത്തു

പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, വൈസ് പ്രസിഡന്റ് എൻ.പി. കണ്ണൻ, സിപിഎം ഏരിയാ സെക്രട്ടറി പി.പി. ചാത്തു, ലോക്കൽ സെക്രട്ടറി എം. ദിവാകരൻ, സിപിഐ ലോക്കൽ സെക്രട്ടറി വി.പി. ശശിധരൻ, അഡി. തഹസിൽദാർ കെ.കെ. രവീന്ദ്രൻ, വില്ലേജ് ഓഫിസർ ജയചന്ദ്രക്കുറുപ്പ് എന്നിവരും എംഎൽഎയ്ക്കൊപ്പമെത്തി.

ppc

നെല്ലിയുള്ള പറമ്പത്ത് കുമാരൻ, നിരത്തരികത്ത് ബാബു, കിഴക്കെപൂവുള്ള ചാലിൽ സജീവൻ, തട്ടോറോൽ കണാരൻ, ബാബു, നാണു, കക്കൂട്ടത്തിൽ രമേശൻ, നെല്ലിയുള്ളതിൽ വേണുഗോപാലൻ‌, ചെരിഞ്ഞപറമ്പിൽ സദാനന്ദൻ, പള്ളിക്കണ്ടത്തിൽ കുഞ്ഞിക്കണ്ണൻ, പ്രഭാകരൻ തുടങ്ങിയവരുടെ വീടുകൾക്കാണ് വിള്ളലുണ്ടായത്.

മഞ്ചാന്തറ അശോകൻ, ദാമോദരൻ എന്നിവരുടെ കടകൾക്കും വിള്ളൽ വീണു. വിദഗ്ധ പരിശോധനയിലൂടെ ജനങ്ങളുടെ ആശങ്കയും ഭയവും അകറ്റണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണനും ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The shake in Valayam is assumed as a part of earthquake

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്