വടകരയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ തകര്‍ത്തു

  • Posted By:
Subscribe to Oneindia Malayalam

വടകര: വടകരയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ തകര്‍ത്തു.സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടുകാറുകള്‍ അക്രമിസംഘം തകര്‍ത്തു. ചോളംവയലിലെ തെക്കെ പുളിയുള്ള കണ്ടിയില്‍ ഷാജുവിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ക്കു നേരെയാണ് രാത്രി 11.30 ഓടെ അക്രമമുണ്ടായത്. ഷാജിയുടെയും സുഹൃത്തിന്റെയും കാറുകളാണ് തകര്‍ക്കപ്പെട്ടത്. ഇരുകാറിന്റെയും പിന്‍വശത്തുളള ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അക്രമസംഭവത്തിന് പിറകില്‍ ആര്‍എസ്എസ് സംഘമാണെന്ന് സി.പി.എം. ആരോപിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ബാബറി മസ്ജിദ് ദിനം: സുരക്ഷാവലയത്തില്‍ ശബരിമല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

കുറച്ചു കാലമായി ചോളംവയല്‍, പഴങ്കാവ് ഭാഗങ്ങളില്‍ സി.പി.എം.- ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നത് പ്രദേശവാസികളെ അലോസരപ്പെടുത്തുകയാണ്. ശനിയാഴ്ച രാത്രി രണ്ടു മണിയോടെ പഴങ്കാവിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് കക്കാട്ട് രാഘവന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ഹുണ്ടായി കാര്‍ എറിഞ്ഞു തകര്‍ത്തിരുന്നു. ഇരുവിഭാഗങ്ങളും സ്ഥാപിച്ച കൊടികളും പോസ്റ്ററുകളും നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്.

v

ഞായറാഴ്ച രാത്രി 12 മണിയോടെ പരവന്തയിലെ സി.പി.എം. പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌പോടകവസ്തു എറിഞ്ഞു. ജനലിന്റെ അടുത്തു നിന്നാണ് സ്‌പോടകവസ്തു എറിഞ്ഞത്. അക്രമത്തില്‍ നിന്ന് വീട്ടുകാര്‍ അത്ഭുതകരമായയാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ സി.പി.എം. നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

അക്രമത്തില്‍ പ്രതിഷേധിക്കാന്‍ പരവന്തലയില്‍ പൊതുയോഗം നടത്തി. കെ.സി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരന്‍, കാനപ്പള്ളി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
2 cars destroyed; Conflicts in Vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്