കേന്ദ്രം സ്‌കൂള്‍കുട്ടികള്‍ക്ക് കൊടുത്ത അരി പൂഴ്ത്തിവെച്ച് ഇപ്പോള്‍ കിറ്റാക്കി വിതരണം ചെയ്യുന്നു:കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാനായി സൗജന്യമായി കൊടുത്ത അരി പൂഴ്ത്തിവച്ചശേഷം ഇപ്പോള്‍ പിണറായി വിജയന്‍ കേരളത്തിന്റെ സഞ്ചിയിലിട്ട് കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പിണറായി സ്വന്തം പേരിലാക്കി നല്‍കുകയാണെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സ്‌കൂള്‍ കുട്ടികള്‍ക്ക് കേന്ദ്രം സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളാണ് കേരളത്തില്‍ കിറ്റാക്കി വിതരണം ചെയ്യുന്നത്. ഇങ്ങനെ വിതരണം ചെയ്യാനുള്ള അരി എവിടെ നിന്ന് കിട്ടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിക്കില്ല. ഈ അരി നല്‍കുന്നത് മോദിയാണെന്ന് പറയാന്‍ രണ്ടുപേരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.തപാല്‍ വോട്ടുകള്‍ വ്യാപകമായി അട്ടിമറിക്കുകയാണ്. ബിഎല്‍ഒ ഇടതുപക്ഷത്തിന്റെ ജാഥയില്‍ പങ്കെടുക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. മറ്റു പാര്‍ട്ടിക്കാരെ അറിയിക്കാതെ സിപിഎം
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്
നേതാക്കളെയും കൊണ്ടാണ് ബിഎല്‍ഒ തപാല്‍ വോട്ടുകള്‍ ചെയ്യിക്കാന്‍ പോകുന്നത്. ഈ വോട്ടുകള്‍ ശേഖരിച്ചശേഷം യഥാസ്ഥാനത്ത് എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ല. കോന്നിയില്‍ കിറ്റുമായാണ് സിപിഎം നേതാക്കള്‍ തപാല്‍വോട്ടു ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തപാല്‍വോട്ടില്‍ കള്ളക്കളി നടന്നുതുകൊണ്ടാണ് തിരുവനന്തപുരം നഗരസഭയിലെ നിരവധി വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. ഒരു വോട്ടിന് തോറ്റ കവടിയാറില്‍ ബിജെപിക്ക് 14 തപാല്‍വോട്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ആ വോട്ടുകളൊന്നും തന്നെ എത്തേണ്ടിടത്ത് എത്തിയില്ല. അതിനാല്‍ തന്നെ തപാല്‍ വോട്ടിന്റെ കാര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications