കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നി മനുഷ്യകുഞ്ഞിനെ പ്രസവിച്ചു; കര്‍ണാടക അതിര്‍ത്തിയില്‍ സംഭവിച്ചത്... യാഥാര്‍ഥ്യം ഇതാണ്

Google Oneindia Malayalam News

Recommended Video

cmsvideo
പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു? | Oneindia Malayalam

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പന്നി മനുഷ്യകുഞ്ഞിന് ജന്‍മം നല്‍കി... സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ച വാര്‍ത്തയാണിത്. സത്യത്തില്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ടോ. ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിലാണ് കുറിപ്പ് പ്രചരിച്ചത്. ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. മനുഷ്യന്റെ മുഖവും നീണ്ട കൈകാലുകളുമുള്ള രൂപമാണ് കുറിപ്പിനൊപ്പം പ്രചരിച്ചത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ഥ്യമെന്താണ്. വിശദമായ അന്വേഷണത്തിന് ശേഷം മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പന്നി മനുഷ്യകുഞ്ഞിന് ജന്‍മം നല്‍കിയിട്ടില്ല...

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വന്‍ പ്രചാരണമാണ് ഈ വാര്‍ത്തയ്ക്ക് ലഭിച്ചത്. മനുഷ്യകുഞ്ഞിന് പന്നി ജന്മം നല്‍കുകയോ. ലോകവസാനത്തിന്റെ ലക്ഷണമാണിതെന്ന് ചിലര്‍ പ്രതികരിച്ചു. മനുഷ്യന്റെ ക്രൂരതയുടെ ഫലമാണിതെന്ന് മറ്റു ചിലര്‍ പറഞ്ഞു.

സ്ഥലങ്ങള്‍ മാറി മാറി

സ്ഥലങ്ങള്‍ മാറി മാറി

കേരള-കര്‍ണാടക അതിര്‍ത്തിയിലാണ് പന്നി മനുഷ്യകുഞ്ഞിന് ജന്‍മം നല്‍കിയത് എന്നാണ് ചില കുറിപ്പില്‍ പ്രചരിച്ചത്. എന്നാല്‍ മറ്റു ചില കുറിപ്പില്‍ കണ്ടത് ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലാണെന്നായിരുന്നു. ചിലര്‍ കെനിയയിലാണെന്നും ആഫ്രിക്കയിലാണെന്നും പ്രചരിപ്പിച്ചു. പ്രചാരണത്തിന് വിശ്വാസ്യത കിട്ടുന്നതിന് ഫോട്ടോയും ഒപ്പമുണ്ടായിരുന്നു.

സിലിക്കണും റബ്ബറും

സിലിക്കണും റബ്ബറും

പന്നിക്കൊപ്പം കിടക്കുന്ന കുഞ്ഞിന്റെ ഫോട്ടോയാണ് വന്നത്. കാഴ്ചയില്‍ ഏകദേശം അങ്ങനെ തോന്നുകയും ചെയ്യും. ഇറ്റാലിയന്‍ കലാകാരനായ ലൈറ മഗനാച്ചോയുടെ ഒരു സൃഷ്ടിയായിരുന്നു ഇത്. സിലിക്കണും റബ്ബറും ഉപയോഗിച്ച് നിര്‍മിച്ച സൃഷ്ടി. കാഴ്ചയില്‍ മനുഷ്യകുഞ്ഞാണെന്നേ തോന്നൂ.

കുബുദ്ധികള്‍ ചെയ്തത്

കുബുദ്ധികള്‍ ചെയ്തത്

ലൈറ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കലാസൃഷ്ടി പുറത്തുവിട്ടത്. ഇത് വില്‍ക്കാനുണ്ടെന്നും അവര്‍ അതോടൊപ്പം കുറിച്ചിരുന്നു. എന്നാല്‍ ചില കുബുദ്ധികള്‍ ചിത്രം മാത്രമെടുത്തു. കൂടെ അവരുടെ വക പന്നിയെയും മനുഷ്യകുഞ്ഞിനെയും ചേര്‍ത്ത് കഥ മെനഞ്ഞു.

 അന്യഗ്രഹ ജീവി

അന്യഗ്രഹ ജീവി

ചിത്രം ശരിയാണ്. പക്ഷേ അതോടൊപ്പം പ്രചരിച്ച അടിക്കുറിപ്പാണ് തെറ്റ്. ഇറ്റാലിയന്‍ ശില്‍പ്പിയുടെ കലാസൃഷ്ടിയെ ആണ് ഇത്തരക്കാര്‍ അപമാനിച്ചിരിക്കുന്നത്. ലൈറ മുമ്പുണ്ടാക്കിയ ചില ശില്‍പ്പങ്ങളുടെ ചിത്രങ്ങളും തെറ്റായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് അന്യഗ്രഹ ജീവി എന്ന പേരില്‍ വിചിത്ര ജീവിയുടെ ശില്‍പ്പം പ്രചരിച്ചിരുന്നു.

English summary
The story about pig giving birth to human-like baby is a hoax, here’s the truth behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X