കുത്തനെയുള്ള കയറ്റവും ഇറക്കവും; പൊൻമേരിയില്‍ റോഡിന്റെ ഘടന അപകട കെണി ഒരുക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര: രണ്ടു യുവാക്കൾ അപകടത്തിൽ മരിച്ച പൊൻമേരി ക്ഷേത്രത്തിനടുത്ത് റോഡിന്റെ ഘടന അപകട കെണി ഒരുക്കുന്നു. ഇവിടെ പലപ്പോഴായി വാഹനങ്ങളെ അപകടത്തിലാക്കിയിട്ടുണ്ടെന്ന് നാട്ടുകാരുടെ പരാതി.

അമ്മമാർ അലറിക്കരഞ്ഞിട്ടും പിണറായി തിരിഞ്ഞ് നോക്കിയില്ല.. ചാനൽ ചർച്ചയിൽ മന്ത്രിയുടെ മറുപടി ഇങ്ങനെ!

എതിരെ തണ്ണീർപന്തലിൽ നിന്നും വില്ല്യാപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരു ഭാഗത്തും കയറ്റം കയറി അതേ പടി ഇറക്കത്തിലേക്ക് പോകുന്ന രീതിയിലാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഇതുമൂലം കയറ്റം കയറുമ്പോൾ വേഗം കൂട്ടേണ്ടി വരുന്ന വാഹനങ്ങൾ അതേപടി ഇറങ്ങുമ്പോൾ നിയന്ത്രണം കിട്ടാത്ത അവസ്ഥയിലാകും.

ponmeri

പൊൻമേരി ക്ഷേത്രം, എൽപി സ്കൂൾ, റജിസ്ട്രാർ ഓഫിസ് എന്നിവ ചേരുന്ന ഭാഗമാണിത്. ക്ഷേത്രത്തിൽ പരിപാടികൾ നടക്കുമ്പോഴും സ്കൂൾ സമയത്തും അപകടം മുന്നിൽ കാണേണ്ട സ്ഥിതിയാണ്.ഇന്നലെ അപകടത്തിൽപ്പെട്ട ബൈക്കും ബസും ഇതേ അവസ്ഥയിലായിരുന്നു. ബൈക്ക് മുന്നിൽപ്പെട്ടപ്പോൾ ബസിന് ഒഴിഞ്ഞു മാറാൻ പോലുമാകാത്ത നിലയിലായി. ബൈക്ക് ഓടിച്ചയാൾക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥ.

English summary
The structure of the road in Ponmeri is in danger

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്