കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടി, കേരളം ആശങ്കയില്‍

  • By Sruthi K M
Google Oneindia Malayalam News

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയരുന്നതോടൊപ്പം പ്രധാന അണക്കെട്ടുകളില്‍ ചോര്‍ച്ചയും ശക്തമായിരിക്കുകയാണ്. പ്രധാന അണക്കെട്ടായ ബേബി ഡാമില്‍ നിന്നും സുര്‍ക്കി മിശ്രിതം ഒഴുകിത്തുടങ്ങി. ഇതിനിടെ അണക്കെട്ടില്‍നിന്നും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുത്തനെ കുറച്ചത് പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. അതേസമയം, ഇന്ന് ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചതിനുശേഷം യോഗം ചേരും. ചര്‍ച്ചയ്ക്ക് ശേഷം മേല്‍നോട്ട സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

21 ബ്ലോക്കുകളിലും ചോര്‍ച്ച ശക്തമാണ്. 1038 ഘനയടി ജലമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളുകയാണ് ചെയ്തത്. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതില്‍ നിന്നും പിന്മാറില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേ സമയം മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കവേണ്ടെന്നും, ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

mullapperiyardam

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ കാര്യക്ഷമമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അതുകൊണ്ടാണ് ജനങ്ങള്‍ ക്യാംപുകളിലേക്ക് മാറാന്‍ വിസമ്മതിച്ചത്. ശക്തമായ നടപടികള്‍ക്കായി മുഖ്യമന്ത്രി ഇടപെടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്നു ദുരന്തനിവാരണ സേനയുടെ 30 അംഗസംഘം തിങ്കളാഴ്ച വണ്ടിപ്പെരിയാറിലെത്തി. കൂടാതെ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ രണ്ടു ദിവസത്തിനകം മുല്ലപ്പെരിയാറിലെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സിഐഎസ്എഫിന്റെ സേവനവും പെരിയാര്‍ തീരത്തുവിനിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വൃഷ്ടിപ്രദേശത്ത് മഴ കുറവാണെങ്കിലും തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ പ്രധാന കാരണമായി കാണുന്നത്. ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെയുള്ള തമിഴ്‌നാടിന്റെ നിലപാടിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മണ്ണിനടിയിലൂടെയുള്ള വലിയ ചോര്‍ച്ചകളാണ് ആശങ്ക പരത്തുന്നത്. അണക്കെട്ടിന്റെ 22 ബ്ലോക്കുകളില്‍ 18 ബ്ലോക്കുകളിലൂടെയും വെള്ളം ചോര്‍ന്നൊഴുകുകയാണ്.

English summary
The water level at the Mullaperiyar dam touches 141.3 feet on tuesday. The cabinet discussed the rising water level while Kerala to approach Supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X