ജുമുഅ നമസ്ക്കാരത്തിനിടെ പള്ളിയിൽ കയറി മോഷണം! സ്ത്രീകളുടെ ബാഗുകളും മൊബൈൽ ഫോണുകളും കവർന്നു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മുണ്ടക്കയം: ജുമുഅ നമസ്ക്കാരത്തിനിടെ പള്ളിയിൽ മോഷണം. നമസ്ക്കാരത്തിനെത്തിയ നാല് സ്ത്രീകളുടെ ബാഗുകളും മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. മുണ്ടക്കയം സെൻട്രൽ ജംക്ഷനിലെ ലെവഫാ ജുമാമസ്ജിദിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

ആദ്യം ഡാൻസ് പിന്നെ കൂട്ടത്തല്ല് !കുരുമുളക് സ്പ്രേയും ഓട്ടവും! കോട്ടയത്തെ തീയേറ്ററിൽ സംഭവിച്ചത്...

ആലുവയല്ല, കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂർ സ്റ്റേഡിയത്തിൽ!പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും...

ജുമുഅ നമസ്ക്കാരം കഴിഞ്ഞതിന് ശേഷമാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെടുന്നത്. സ്ത്രീകളുടെ ബാഗുകളും അതിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. തുടർന്ന് പള്ളിക്കമ്മിറ്റി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

mosque

ജുമുഅ നമസ്ക്കാരത്തിന് മുൻപ് പള്ളിയുടെ സമീപത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പള്ളിയുടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

നമസ്ക്കാരം ആരംഭിച്ചാൽ ആരും കാണില്ലെന്നതിനാലാണ് പള്ളിക്ക് അകത്ത് കയറി മോഷണം നടത്താൻ മോഷ്ടാവിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ പോലീസുകാരന്റെ വീട്ടിൽ നിന്നും സ്വർണമാല മോഷണം പോയിരുന്നു. മേഖലയിൽ മോഷണം വ്യാപകമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

English summary
theft during jumua prayer in masjid,mundakkayam.
Please Wait while comments are loading...