'ഷൈൻ മാത്രമല്ല, അതിനും അപ്പുറത്തുളള പേരുകളുണ്ട്', ഷൈൻ ഒരു അവസരം കൂടി ചോദിച്ചുവെന്ന് ഫെഫ്ക
ലഹരിക്കേസില്‍ പിടിയിലായ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീതുമായി ഫെഫ്ക. ഷൈന്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഷൈനുമായി ഫെഫ്ക നേതൃത്വം ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ലഹരി ഉപയോഗിച്ചതായി ഷൈന്‍ സമ്മതിച്ചതായും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഷൈന്‍ ഉറപ്പ് നല്‍കിയതായും സംവിധായകന് ബി ഉണ്ണിക്കൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാള സിനിമയില്‍ ഡ്രഗ് കാര്‍ട്ടല്‍ പൂര്‍ണമായും പിടിമുറുക്കിയിരിക്കുന്നു എന്ന തരത്തിലാണ് ഇപ്പോഴുളള ചിത്രമെന്ന് ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ''ഒന്നിന് പിറകേ മറ്റൊന്നായി വരുന്ന വാര്‍ത്തകള്‍ അത്തരമൊരു പൊതുചിത്രം ഉണ്ടാക്കുന്നു. അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുളളില്‍ മലയാളം സിനിമാ വ്യവസായം പൂര്‍ണമായും നിശ്ചലമായാലും അത്ഭുതപ്പെടാനില്ല. ആ രീതിയിലാണ് പ്രൊഡക്ഷന്‍ താഴേക്ക് പോകുന്നത്. മുതല്‍ മുടക്കാനാളില്ല.

അത്തരമൊരു അവസ്ഥയില്‍ ഇത്തരം പെരുമാറ്റ ശീലങ്ങളുളള ആളുകളുമായി സഹകരിച്ച് പോകാന്‍ ബുദ്ധിമുട്ടാണെന്ന് ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയോട് തങ്ങള്‍ തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു അവസരം കൂടി വേണം എന്നാണ് പറയുന്നത്''.
''ഷൈന്‍ പ്രതിഭാധനനായ ഒരു നടനാണ്, ചെറുപ്പക്കാരനാണ്. കുറ്റവാളികളെ കാണുന്നത് പോലെയല്ല നമ്മള് ഇങ്ങനെയുളളവരെ കാണേണ്ടത്. ഇത്തരം ശീലങ്ങളില്‍ അടിപ്പെട്ട് പോകുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷികമായ നിലപാട്. അതിനെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കേണ്ടതില്ല. തങ്ങളുടേത് കര്‍ക്കശമായ നിലപാട് ആണ്. അദ്ദേഹത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ട് ഈ കാര്യങ്ങള്‍ പരിഹരിച്ച് വന്നാല്‍ മാത്രമേ സഹകരിക്കാന്‍ സാധിക്കൂ എന്ന്. പരിഹരിക്കും എന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നും ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
ഇത് ഒരു ഷൈന്‍ ടോം ചാക്കോയില്‍ ഒതുങ്ങുന്നില്ല. ഷൈന്‍ ഒരു സിപ്റ്റം മാത്രമാണ്. ഒരുപാട് പേരുണ്ട്. ഇന്ന് മുതല്‍ എല്ലാ ലൊക്കേഷനിലും ഡ്രഗ്സ് ഫ്രീ ക്യാമ്പെയിന് ആരംഭിച്ചിരിക്കുകയാണ്. കേരളം ലഹരി വിമുക്തമാക്കണം എന്നുളള പൊതുമനസ്സിന്റെ കൂടെയാണ് തങ്ങളും എന്നും ബി ഉണ്ണിക്കൃഷ്ണന് വ്യക്തമാക്കി.
വിന്‍സി-ഷൈന്‍ വിഷയത്തില്‍ ഐസിസി റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. വിന്‍സിയെ സ്വാധീനിക്കാന്‍ ഒരു സിനിമാ സംഘടനയും ശ്രമിച്ചിട്ടില്ല. ഐസിസി റിപ്പോര്ട്ടിന്മേല് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്ത് നടപടി എടുത്താലും ഫെഫ്ക അതിനൊപ്പമാണ്. ഒന്നോ രണ്ടോ പേരുടെ പേരുകള്‍ മാത്രമാണ് പുറത്ത് വരുന്നത്. അതിനും അപ്പുറത്തുളള പേരുകളുണ്ട്. അതില്‍ അഭിനേതാക്കള്‍ മാത്രമല്ല. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ആളുകളും ഉണ്ട്. അവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ ദാക്ഷിണ്യം ഇല്ലാത്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ലൊക്കേഷനില്‍ പോലീസോ എക്സൈസോ പരിശോധന നടത്തുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ല. മന്ത്രി എംബി രാജേഷുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണുന്നുണ്ട്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എഡിജിപി മനോജ് എബ്രഹാമുമായി സംസാരിച്ചു. ഇതൊരു ഡ്രൈവാണ്, ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications