Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ചതിയന്‍മാര്‍ ഉണ്ടായിരുന്നു: പരിഹസിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ചതിയന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ അദ്ദേഹത്തിനെയും ചതിച്ചത് അദ്ദേഹം പാലൂട്ടി വളർത്തിയ കോൺഗ്രസ് നേതാക്കന്മാരാണ് എന്നതാണ് അദ്ദേഹം പറയുന്നത്. ഈ ചതിയന്മാരുള്ള പാർട്ടിയെ എങ്ങനെ സാധാരണ ജനങ്ങള്‍ക്ക് വിശ്വസിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.

എംവി ജയരാജന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

1995 മാർച്ച് 15 ന് പുത്തരിക്കണ്ടം മൈതാനിയിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ നടത്തിയ രാജിക്ക് മുമ്പുള്ള പ്രസംഗത്തിൽ നിന്നാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർത്ത. അന്ന് കരുണാകരൻ പറഞ്ഞത് എന്നെ പിന്നിൽനിന്ന് കുത്തിയത് ചതിയന്മാരായ എന്റെ സഹപ്രവർത്തകരാണ്. അത് മറ്റാരുമായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ്.

 mv

അന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ഹൈക്കമാൻഡിന് പരാതി നൽകുകയും അങ്ങനെ കരുണാകരന്റെ രാജിയിലേക്ക് സംഭവങ്ങൾ എത്തിക്കുകയും ചെയ്തത് ഉമ്മൻചാണ്ടിയടക്കമുള്ളവരായിരുന്നു. ഇപ്പോൾ 2021 ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ അദ്ദേഹത്തിനെയും ചതിച്ചത് അദ്ദേഹം പാലൂട്ടി വളർത്തിയ കോൺഗ്രസ് നേതാക്കന്മാരാണ് എന്നതാണ് അദ്ദേഹം പറയുന്നത്.

മുങ്ങിക്കൊണ്ടിരിക്കെ എംവി മംഗളം ബാർജിൽ നിന്ന് 16 പേരെ സാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്- ചിത്രങ്ങൾ

ഒരു കാര്യം വ്യക്തമാണ് കോൺഗ്രസിൽ ചതിയന്മാർ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഈ ചതിയന്മാരുള്ള പാർട്ടിയെ എങ്ങനെ വിശ്വസിക്കാൻ കഴിയും. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പൊരുതുന്നതിനു പകരം അവിടെയും കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള നയം സ്വീകരിക്കുന്ന ഇവരെ എങ്ങനെ വിശ്വസിക്കാൻ പറ്റും. ഇത് അന്നും ഇന്നും കോൺഗ്രസിനെ അലട്ടുന്ന ഒരു മുഖ്യവിഷയമാണ്.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
    Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+