കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വം ഇല്ല: സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിടില്ല!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ അനിശ്ചിതത്വം ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടു നല്‍കില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ രണ്ടാം ഘട്ട അലോട്ട്‌മെന്റിനൊപ്പം സ്വാശ്രയ കോളേജുകളിലും പ്രവേശനം നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്വാശ്രയ കോളേജുകള്‍ കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും അലോട്ട്‌മെന്റ് നടത്തുമെന്നും കെകെ ശൈലജ പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക, ഇതുവരെ അലോട്ട്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.

KK Shylaja

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് . എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയാണ് ഫീസ്. ബിഡിഎസ് ഫീസ് 2.9 ലക്ഷം രൂപയാണ്. ബിഡിഎസ് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷമാണ് ഫീസ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫീസ് കൂട്ടിയതിന് എതിരെ സമരം ചെയ്തവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഫീസ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഫീസ് നിരക്ക് ഏകീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോടതിയെ സമീപിക്കാനുള്ള പിടിവള്ളിയാവുകയായിരുന്നു.

English summary
There is no ambiquity in medical allotment says minister Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X