ഫയലുകൾ കെട്ടികിടക്കുന്നില്ല; മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി യാത്രയിലായതിനാല്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന പത്രവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഒന്നില്‍ കൂടുതല്‍ ദിവസം മുഖ്യമന്ത്രി തലസ്ഥാനത്തിനു പുറത്ത് യാത്ര ചെയ്യുന്ന വേളയില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ക്യാമ്പ് ഓഫീസ് ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. പാര്‍ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ യാത്ര ചെയ്യുന്ന അവസരത്തിലും ഇത് ഫലപ്രദമായി ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരിപാടിയുളള സ്ഥലങ്ങളില്‍ ക്യാമ്പ് ഓഫീസ് തുറക്കുകയും അവിടേക്ക് സ്റ്റാഫിനെ പ്രത്യേകം നിയോഗിക്കുകയും ചെയ്യുന്നു. അതിനാല്‍ ഫയല്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല.

pinarayi

മുഖ്യമന്ത്രിയുടെ ഓഫീസില്‍ 2017 ഡിസംബറില്‍ ലഭിച്ച 1229 ഫയലുകളില്‍ 1124 എണ്ണത്തിലും (91 ശതമാനം) മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ വന്ന ഫലുകള്‍ തീര്‍പ്പാക്കുന്നതിലും ഒരുവിധ കാലതാമസവും ഉണ്ടായിട്ടില്ല. ക്യാമ്പ് ഓഫീസ് സംവിധാനം കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നുണ്ട്.

വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം 30 വയസുള്ള യുവതിയുടേത്! കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുന്നു...

അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...

ഒരു തരത്തിലുളള അന്വേഷണം നടത്താതെയും ബന്ധപ്പെട്ടവരോട് പ്രതികരണം തേടാതെയും വാര്‍ത്തകള്‍ പടച്ചുവിടുന്നത് ദുരുദ്ദേശ്യത്തോടെയാണ്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കുറച്ചുപേരിലെങ്കിലും തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയുണ്ട് എന്നതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
there is no lagging on file checking; cm's office issued a press release.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്