കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങളിൽ കഴമ്പില്ല; വിമതരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ശ്രേയാംസ് കുമാർ

Google Oneindia Malayalam News

കോഴിക്കോട്; എൽജെഡിയിലെ വിമത വിഭാഗങ്ങളുടെ ആരോപണങ്ങളിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ. ഇപ്പോഴത്തെ ആരോപണങ്ങളിൽ യാതൊരു കഴമ്പും അല്ലെന്നും വിമതരാണ് വിഭാഗീയ പ്രവർത്തനം നടത്തുന്നതെന്നും ശ്രേയാംസ് ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രേയാംസ്.

 വിമതരുടെ ആരോപണം തള്ളി ശ്രേയാംസ്

സംസ്ഥാന കമ്മിറ്റി വിളിക്കുന്നില്ലെന്ന വിമതരുടെ ആരോപണം തെറ്റാണെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. അഞ്ച് മാസത്തിനിടെ രണ്ട് സംസ്ഥാന കമ്മറ്റി യോഗം ചേർന്നിട്ടുണ്ട്. രണ്ട് തവണ ഭാരവാഹികളുടെ യോഗവും ചേര്‍ന്നിരുന്നു.നാല് സീറ്റ് നൽകാൻ എൽഡിഎഫ് തരാൻ തിരുമാനിച്ചുവെന്നും കൽപ്പറ്റയ്കക്് വേണ്ടി വാശി പിടിച്ചതിനലാണ് തെക്ക് ഭാഗത്ത് സീറ്റ് തരാതിരുന്നത് എന്നാണ്. ചർച്ചയിൽ പങ്കെടുത്ത ആളാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 ആവശ്യപ്പെട്ടത് ഏഴ് സീറ്റുകൾ

അന്ന് തങ്ങൾ ആവശ്യപ്പെട്ടത് ഏഴ് സീറ്റുകളായിരുന്നു. എന്നാൽ കൂടുതൽ ഘടകക്ഷികൾ വന്നതിനാൽ കൂടുതൽ സീറ്റ് നൽകാനാവില്ലെന്ന് എൽഡിഎഫ് അറിയിച്ചിരുന്നു. ഒരു ഘട്ടത്തിലും നാല് സീറ്റ് നൽകാമെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ല. ഒരു കാലഘട്ടത്തിലും താൻ വിഭാഗീയ പ്രവർത്തനം നടത്തിയിട്ടില്ലെന്നും ശ്രേയാംസ് പറഞ്ഞു. പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനമാണ് നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 2 തവണ സംസ്ഥാനകമ്മിറ്റി ചേർന്നിട്ടുണ്ട്.

 വിമതയോഗത്തിൽ പങ്കെടുത്തത് 9 പേർ മാത്രം

76 പേരുള്ള സംസ്ഥാന കമ്മിറ്റിയിൽ 9 പേർ മാത്രമാണ് വിമത യോഗത്തിനെത്തിയത്. വിമതർ എന്തിന് പോകുന്നുവെന്ന അറിയില്ല. അവരുടെ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാനാവില്ല. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇത്രയും കാലം ഇല്ലാതിരുന്ന ആരോപണമാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

 സിപിഎം തന്നെ അക്കാര്യം അന്വേഷിച്ചിരുന്നു

വടകരയിലെ തോൽവിയെ കുറിച്ച് സിപിഎം തന്നെ അന്വേഷണം നടത്തിയതാണ്. നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഞാൻ മത്സരിക്കില്ലെന്ന് വ്യക്തമായി പറഞ്ഞതാണ്. ഏകകണ്ഠമായി മത്സരിക്കണമെന്ന ആവശ്യം ഉയർന്നതിനാലാണ് താൻ മത്സരിച്ചത്.
ഞാൻ ആരുമായും തെറ്റിയിട്ടില്ല. ആരുമായും വിരോധം വെച്ച് പോകാൻ ഉദ്ദേശിച്ചിട്ടില്ല. ഷെയ്ഖ് ഹാരിസിന് എന്താണ് എന്നോടുള്ള പ്രശ്നം എന്നത് അദ്ദേഹമാണ് പറയേണ്ടത്.

എൽജെഡി പിളരില്ലെന്നും ശ്രേയാംസ്

അതേസമയം എൽജെഡി പിളരില്ലെന്നും ശ്രേയാംസ് പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങളിൽ കൂടുതൽ രൂക്ഷമായി പ്രതികരിക്കാനില്ല. കൂടുതൽ കാര്യങ്ങൾ 20ന് ചേരുന്ന യോഗത്തിൽ പറയുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രേയാംസ് കുമാർ രാജിവെയ്ക്കണമെന്നതാണ് വിമതരുടെ ആവശ്യം. ജനറല്‍ സെക്രട്ടറിമാരായ ഷെയ്ഖ് പി ഹാരിസും വി സുരേന്ദ്രന്‍പിള്ളയുമാണ് എംവി ശ്രേയാംസ് കുമാറിനെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എംഎല്‍എ കെപി മോഹനനും വര്‍ഗീസ് ജോര്‍ജും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
തങ്ങള്‍ക്ക് ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ പിന്തുണയുണ്ടെന്നും ഇവർ പറയുന്നു.

രാജിവെയ്ക്കണമെന്ന് നേതാക്കൾ

ഈ മാസം 20 ന് മുൻപ് ശ്രേയാംസ് രാജിവെയ്ക്കണമെന്നാണ് നേതക്കളുടെ ആവശ്യം, അതിന് തയ്യാറായില്ലേങ്കിൽ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേർക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. വീരേന്ദ്ര കുമാറിന്റെ മകൻ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു. നേതൃത്വത്തിനെതിരെ വിമർശിച്ചാൽ പ്രതികാര നടപടി സ്വീകരിക്കുന്ന നിലപാടാണ് പാർട്ടി കൈക്കൊള്ളുന്നതെന്നും നേതാക്കൾ ആരോപിച്ചു.

ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

'കരുതൽ കൊണ്ട് വീർപ്പുമുട്ടിക്കുന്ന ആൺ സിംഹങ്ങളുടെ നെഞ്ചിടിപ്പ് കൂടിയ പഞ്ചാരി മേളം അവൾക്കുള്ള ബിജിഎം''കരുതൽ കൊണ്ട് വീർപ്പുമുട്ടിക്കുന്ന ആൺ സിംഹങ്ങളുടെ നെഞ്ചിടിപ്പ് കൂടിയ പഞ്ചാരി മേളം അവൾക്കുള്ള ബിജിഎം'

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
There is no truth in rebel leaders allegations says LJD leader Sreyams Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X