ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍; കേരളത്തില്‍ കൊവിഡ് കൂടുമെന്ന് ആരോഗ്യവിദഗ്ധന്‍, ജാഗ്രത വേണം
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകും എന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ എന്‍ കെ അറോറ. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാസ്‌കിന്റെ ഉപയോഗം കുറഞ്ഞതും ആള്‍ക്കൂട്ടങ്ങള്‍ വര്‍ധിച്ചതും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് അറോറ മുന്നറിയിപ്പ് നല്‍കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലിയാണ് ഒത്തുകൂടിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണമാകും എന്നാണ് ഡോ. എന്‍ കെ അറോറയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലുമൊന്നും നേതാക്കളും ആള്‍ക്കൂട്ടവും മാസ്‌ക് ധരിച്ചിരുന്നില്ല. രോഗവ്യാപനം ഉയരാന്‍ കാരണം കൊവിഡ് വകഭേദമല്ല എന്നും അദ്ദേഹം പറഞ്ഞു. ബി എ 4, ബി എ 5 വകഭേദം കേരളത്തില്‍ ഇല്ല. എങ്കിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനയാത്രകള്‍ കൂടിയതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടുമെന്ന് എന്‍ കെ അറോറ പറഞ്ഞു.

അതേസമയം പ്രതിരോധ കുത്തിവെപ്പ് കുട്ടികളില്‍ രോഗ ബാധയുടെ തീവ്രത കുറച്ചെന്നും 12 വയസ്സിന് മുകളിലുള്ള കുട്ടികളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അറോറ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. തിരുവനന്തപുരത്തും കോട്ടയത്തും സമാനമായി കൊവിഡ് രോഗവ്യാപന തോത് ഉയരുകയാണ്.

അതിനിടെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പും വന്നിട്ടുണ്ട്.ശക്തമായ ഇടപെടല്‍ നടത്തണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ടി പി ആര്‍ 10 ശതമാനം കടന്നിരിക്കുകയാണ്. 1544 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 11.39 ശതമാനമാണ് ടി പി ആര്‍.

നാല് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിവേഗം പടരുമെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നില്ല എന്നതാണ് ആശ്വാസം. എറണാകുളം - 481, തിരുവനന്തപുരം - 220, പത്തനംതിട്ട - 105, കോട്ടയം - 175, തൃശ്ശൂര്‍ - 112, കോഴിക്കോട് - 133 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവര്‍. കേരളത്തില്‍ സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

വാക്സിന്‍ എടുക്കാനുള്ള വിദ്യാര്‍ഥികളുടെ വിവരം ശേഖരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും എന്നും സ്‌കൂളുകള്‍ വഴി വാക്സിന്‍ നല്‍കുന്നത് പരിഗണനയിലുണ്ട് എന്നും വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അതേസമയം രാജ്യത്താകെയും കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ബയോളജിക്കല്‍ ഇ - യുടെ കൊവിഡ് പ്രതിരോധ വാക്സിനായ കോര്‍ബെവാക്സിന് ബൂസ്റ്റര്‍ ഡോസായി അംഗീകാരം നല്‍കിയിട്ടുണ്ട്.

18 വയസിന് മുകളിലുള്ളവരില്‍ കോര്‍ബെവാക്സിന്‍ കുത്തിവെക്കാനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ( ഡി ജി സി എ ) അനുമതി നല്‍കിയത്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്ററായി കോര്‍ബെവാക്സിന്‍ ഉപയോഗിക്കാം. പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണ് കോര്‍ബെവാക്സ്. സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 250 രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ 145 രൂപയുമാണ് കോര്‍ബെവാക്സ് വാക്സിന്റെ വില.
പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍












Click it and Unblock the Notifications