• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെ സുധാകരന്‍, വിഡി സതീശന്‍... ഹൈക്കമാന്റിനെ കുഴക്കുന്നത് മറ്റൊന്ന്; പാളിയാല്‍ കോണ്‍ഗ്രസ് തകരും

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്റ് കേരളത്തില്‍ നടപ്പാക്കുന്ന ഓരോ മാറ്റങ്ങളും കരുതലോടെ. നിമയസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ദേശീയ നേതൃത്വം രണ്ടുംകല്‍പ്പിച്ചാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കണമെങ്കില്‍ കരുത്തരായ നേതാക്കള്‍ വേണം. ശക്തമായ ബിജെപി-സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ നിലപാടിലേക്ക് കടക്കണം. മാത്രമല്ല, കേരളത്തിലെ സിപിഎമ്മിനെ പ്രതിരോധിക്കാന്‍ കരുത്തുള്ള നേതാവ് ചുമതല ഏല്‍ക്കണം...

ഈ ചര്‍ച്ചകളാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായും കെ സുധാകരനെ കെപിസിസി അധ്യക്ഷനായും നിയമിക്കുന്നതിലേക്ക് എത്തിയത്. എന്നാല്‍ ഇനിയുള്ള കടമ്പ ഹൈക്കമാന്റ് നിര്‍ബന്ധമായും മറികടക്കണം. പാളിയാല്‍ കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫും തകര്‍ന്നേക്കും. വിശദാംശങ്ങള്‍...

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

കോണ്‍ഗ്രസ് മനസിലാക്കുന്നത്

കോണ്‍ഗ്രസ് മനസിലാക്കുന്നത്

ന്യൂനപക്ഷ മത വിഭാഗങ്ങള്‍ സിപിഎമ്മിനൊപ്പം നിന്നതാണ് ഇടതുപക്ഷത്തിന് തുടര്‍ച്ചയായ രണ്ടാമൂഴം കിട്ടാന്‍ സഹായിച്ചത് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് സമയവും ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം പ്രതിപക്ഷം നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും പൊളിച്ചു എന്നും കോണ്‍ഗ്രസ് മനസിലാക്കുന്നു.

ഇനിയുള്ള നീക്കം ഇങ്ങനെ

ഇനിയുള്ള നീക്കം ഇങ്ങനെ

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധത പ്രകടമായിരുന്നു. കൈയ്യിലുണ്ടായിരുന്ന ഒരു സീറ്റ് പോലും അവര്‍ക്ക് നഷ്ടമായി. ഇനി ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്തി നേട്ടം കൊയ്യണമെന്ന നിലപാടിലേക്ക് ബിജെപി എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി-സിപിഎം വിരുദ്ധത ശക്തമാക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നത്.

ഹൈക്കമാന്റ് ആദ്യം തീരുമാനിച്ചു

ഹൈക്കമാന്റ് ആദ്യം തീരുമാനിച്ചു

തിരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസ് അല്ല ശേഷമുള്ള കോണ്‍ഗ്രസ്. അടിമുടി മാറ്റമാണ് ഹൈക്കമാന്റ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധി നേരിട്ടാണ് പല തീരുമാനങ്ങളും എടുക്കുന്നത്. വിഡി സതീശന്റെ കാര്യത്തിലും കെ സുധാകരന്റെ വിഷയത്തിലും ഹൈക്കമാന്റ് നേരത്തെ നിലപാട് എടുത്തിരുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം ആരാഞ്ഞത് അതിന് ശേഷമാണ്.

സുധാകരന് നറുക്ക് വീഴാന്‍ കാരണം

സുധാകരന് നറുക്ക് വീഴാന്‍ കാരണം

ഹൈക്കമാന്റ് പ്രതിനിധി താരീഖ് അന്‍വറിനോട് ഇനി ഞങ്ങളോട് ചോദിക്കേണ്ട ആവശ്യമുണ്ടോ എന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചത്. അടുത്ത നേതാവ് ആര് എന്ന് അവര്‍ക്ക് വ്യക്തമായിരുന്നു. എല്ലാ ഗ്രൂപ്പ് സമവാക്യങ്ങളും ഒഴിവാക്കണമെന്ന രാഹുലിന്റെ തീരുമാനമാണ് സുധാകരന് നറുക്ക് വീണത്. ഇടയ്ക്ക് കൊടിക്കുന്നില്‍ സുരേഷ് ചര്‍ച്ചയായെങ്കിലും ശക്തന്‍ എന്ന വിളിപ്പേരും സുധാകരന് അനുകൂല ഘടകമായി.

തിരുവഞ്ചൂരിന്റെ സാന്നിധ്യം

തിരുവഞ്ചൂരിന്റെ സാന്നിധ്യം

ആദ്യ രണ്ട് കടമ്പ ഹൈക്കമാന്റ് കടന്നിരിക്കുന്നു. പ്രതിപക്ഷ നേതാവ് വന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ നേതാവിനെ തിരഞ്ഞെടുത്തു. തീരുമാനം സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടി ഉടനെ പ്രതികരിക്കുകയും ചെയ്തു. കെ സുധാകരനൊപ്പം എ ഗ്രൂപ്പുകാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു എന്നതും എടുത്തു പറയണം.

പ്രവര്‍ത്തകരുടെ വികാരം മാനിച്ചു

പ്രവര്‍ത്തകരുടെ വികാരം മാനിച്ചു

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് ഹൈക്കമാന്റ് വില കല്‍പ്പിച്ചു എന്നതാണ് പ്രധാന കാര്യം. ഗ്രൂപ്പ് കളിയില്‍ മനം മടുത്ത വലിയൊരു വിഭാഗം പ്രവര്‍ത്തകരുണ്ട്. മാത്രമല്ല, പൊതുജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കളിയിലും വീതംവയ്പ്പിലും അവമതിപ്പുണ്ട്. ഇതെല്ലാം മാറ്റുകയാണ് പുതിയ തീരുമാനങ്ങളിലൂടെ. ഇനിയുള്ള പ്രധാന കടമ്പ മറ്റൊന്നാണ്.

രമേശ് ചെന്നിത്തലയുടെ കാര്യം

രമേശ് ചെന്നിത്തലയുടെ കാര്യം

കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും, അവര്‍ക്ക് എന്ത് പദവി നല്‍കുമെന്നതാണ് ചോദ്യം. ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയാണെന്ന് കരുതാം. രമേശ് ചെന്നിത്തലയുടെ കാര്യം പ്രധാനമാണ്. അദ്ദേഹത്തിന് എന്ത് പദവിയാണ് നല്‍കുക. ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമോ എന്നതാണ് ചോദ്യം. അതിന് ചെന്നിത്തല തയ്യാറാകാന്‍ സാധ്യത കുറവാണ്.

ഹൈക്കമാന്റ് പരാജയപ്പെട്ടാല്‍

ഹൈക്കമാന്റ് പരാജയപ്പെട്ടാല്‍

ചെന്നിത്തലയെ എങ്ങനെ അക്കൊമഡേറ്റ് ചെയ്യുമെന്നതാണ് ഹൈക്കമാന്റിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മറ്റൊന്ന് യുഡിഎഫ് കണ്‍വീനറായി ആരെത്തുമെന്നതാണ്. മുന്നണിയിലെ എല്ലാ കക്ഷികളെയും ഒരുമിച്ച കൊണ്ടുപോകാന്‍ സാധിക്കുന്ന വ്യക്തി വരണം. അതാര് എന്ന ചോദ്യം നിര്‍ണായകമാണ്. ഈ വെല്ലുവിളി പരിഹരിക്കുന്നതില്‍ ഹൈക്കമാന്റ് പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തും.

കോണ്‍ഗ്രസിന്റെ കാര്യം 'കട്ടപ്പൊക'... ആകെ കിട്ടിയത് 682 കോടി; കടുത്ത നിയന്ത്രണം, തിരഞ്ഞെടുപ്പിന് ശേഷംകോണ്‍ഗ്രസിന്റെ കാര്യം 'കട്ടപ്പൊക'... ആകെ കിട്ടിയത് 682 കോടി; കടുത്ത നിയന്ത്രണം, തിരഞ്ഞെടുപ്പിന് ശേഷം

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

cmsvideo
  കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കെ. സുധാകരൻ | Oneindia Malayalam

  English summary
  These Are Congress High Command next Two Mission in Kerala; Rahul Gandhi in Main Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X