കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ; പ്രതികരിച്ച് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്/ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയിലെത്തിയ കാര്യം സൂചിപ്പിച്ചാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. വല്‍സന്‍ തില്ലങ്കേരി പരസ്യമായി കലാപ ആഹ്വാനം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഡാലോന നടന്നുവെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍

ആര്‍എസ്എസ് തീവ്രവാദി സംഘമാണ് ഷാനെ കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. തീര്‍ത്തും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പും ആര്‍എസ്എസും ധാരണയിലാണ് മുന്നോട്ട് പോകുന്നത്. ആര്‍എസ്എസിന്റെ ശാഖകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ആര്‍എസ്എസിന് പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ സൗകര്യം കൂടിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് സംഭവിച്ച അപചയത്തിന്റെ ഭാരം കേരളീയ ജനത ഏറ്റെടുക്കേണ്ടി വരികയാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

p

അതേസമയം, സിപിഎമ്മിന്റെ സഹായത്തോടെയാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ശക്തി പ്രാപിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കൃത്യമായി ഇടപെടുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കൊലപാതകങ്ങള്‍ ഉണ്ടാകില്ലായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വര്‍ഗീയത പറയുകയാണ്. കശ്മീരിനേക്കാള്‍ കൂടുതല്‍ തീവ്രവാദികള്‍ കേരളമാണ് താവളമാക്കിയിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് തണലൊരുക്കുകയാണ്. മതസംഘടനകളുടെ പേരില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത് പോപ്പുലര്‍ ഫ്രണ്ടുകാരാണ്. കേരളത്തില്‍ 24 സ്ഥലങ്ങളില്‍ പോലീസിന് കയറാന്‍ പറ്റാത്ത സാഹചര്യമാണ്. പിഎഫ്‌ഐയുടെ അതിക്രമങ്ങള്‍ പോലീസ് അന്വേഷിക്കുന്നില്ല. എന്താണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടിരണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി

അതേസമയം, ആലപ്പുഴ ജില്ലയിലെ ഇരട്ട കൊലപാതകം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആദ്യ കൊലപതകം നടന്ന വേളയില്‍ തന്നെ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിജിപി പ്രതികരിച്ചു. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലീസ്. പട്രോളിങ് ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്ക് സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസ് സ്വീകരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ 50ലധികം പേരെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
These Are What SDPI, BJP Leaders Says to Media Over Alappuzha Double Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X