കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട് ആന്റണിയെ വെല്ലുന്ന കള്ളന്‍!!! മോഷ്ടിച്ച് മോഷ്ടിച്ച് കോടീശ്വരന്‍... ആരാണയാള്‍?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ എന്ന രീതിയിലാണ് ആട് ആന്റണി അവതരിപ്പിയ്ക്കപ്പെട്ടത്. ഭാര്യമാരുടെ എണ്ണവുംകൂടി ആയപ്പോള്‍ ആന്റണി മലയാളികളുടെ വാര്‍ത്താ ദിനങ്ങളിലെ ഒഴിവാക്കാനാകാത്ത വിഭവമായി മാറി.

എന്നാല്‍ മോഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കോടീശ്വരനായ ഒരു കള്ളനുണ്ട് ഇവിടെ. കഴിഞ്ഞ ദിവസം അയാള്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.

രമേശന്‍ എന്നാണ് കക്ഷിയുടെ പേര്. കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ആട് ആന്റണിയൊന്നും ഒന്നുമല്ല

ആട് ആന്റണിയൊന്നും ഒന്നുമല്ല

ആട് ആന്റണി എന്ന കള്ളന്‍ ഇരുനൂറോളം മോഷണ കേസുകളില്‍ പ്രതിയാണ്. പക്ഷേ ആന്റണി കോടികള്‍ സമ്പാദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍... അതിത്തിരി സംശയം തന്നെയാകും.

ഇതാണ് രമേശന്‍

ഇതാണ് രമേശന്‍

നൂറിലധികം വീടുകളിലാണ് രമേശന്‍ മോഷണം നടത്തിയിട്ടുള്ളത്. ചില്ലറക്കാരനല്ല കക്ഷി, മോഷ്ടിച്ച് മോഷ്ടിച്ച് കോടികള്‍ സമ്പാദിച്ചിട്ടുണ്ട്.

തന്ത്രപരമായ മോഷണം

തന്ത്രപരമായ മോഷണം

വെറുതേ മോഷ്ടിയ്ക്കാനിറങ്ങുകയല്ല രമേശന്റെ രീതി. എല്ലാം തന്ത്രപരമായിട്ടാണ് ചെയ്യുക. അതുകൊണ്ട് തന്നെയാണ് പിടിയ്ക്കപ്പെടാന്‍ ഇത്രയും വൈകിയത്.

ഒറ്റ ദിവസം, പത്ത് വീട്

ഒറ്റ ദിവസം, പത്ത് വീട്

ഒരു ദിവസം മോഷ്ടിയ്ക്കാനിറങ്ങിയാല്‍ ഒറ്റ വീട്ടില്‍ അവസാനിപ്പിയ്ക്കില്ല രമേശന്‍. പത്ത് വീടുകളാണ് ഒരു ദിവസത്തെ കണക്ക്.

നാടക വണ്ടി

നാടക വണ്ടി

നാടക കമ്പനിയുടെ ബോര്‍ഡ് പതിപ്പിച്ച വലിയ വാനും കൊണ്ടാണ് മോഷ്ടിയ്ക്കാനിറങ്ങുക. വണ്ടി എവിടെയെങ്കിലും നിര്‍ത്തിയിട്ട് കിലോമീറ്ററുകള്‍ നടന്നായിരിയ്ക്കും മോഷണ സ്ഥലത്തെത്തുക.

കൈയ്യില്‍ കട്ടറുണ്ട്

കൈയ്യില്‍ കട്ടറുണ്ട്

സ്വര്‍ണം മുറിയ്ക്കാനുള്ള കട്ടറും കൊണ്ടാണ് രമേശന്റെ പരിപാടികള്‍. വീടുകളില്‍ കയറി സ്ത്രീകള്‍ അണിഞ്ഞിരിയ്ക്കുന്ന സ്വര്‍ണം മുറിച്ചെടുക്കും. വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആക്രമിച്ച് രക്ഷപ്പെടും.

ശാസ്ത്രീയമാണ് കാര്യങ്ങള്‍

ശാസ്ത്രീയമാണ് കാര്യങ്ങള്‍

ആദ്യം കയറുന്ന വീട്ടില്‍ നിന്ന് ഒരു തുണിക്കഷ്ണം എടുക്കും. പിന്നീട് അത് നനച്ച് വിരലടയാളം പതിഞ്ഞിരിയ്ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം തുടച്ച് വൃത്തിയാക്കും. അവസാനത്തെ വീട്ടിലായിരിയ്ക്കും ഈ തുണി ഉപേക്ഷിയ്ക്കുക.

സ്വര്‍ണമാല

സ്വര്‍ണമാല

കഴുത്തില്‍ പത്ത് പവന്റെ സ്വര്‍ണമാലയും ധരിച്ചാണ് രമേശന്‍ മോഷണത്തിനിറങ്ങുക. ആരെങ്കിലും കണ്ടാല്‍ സംശയിയ്ക്കുക പോലും ഇല്ല. എന്നാല്‍ ഒരു വീട്ടില്‍ വച്ചുണ്ടായ മല്‍പ്പിടുത്തത്തില്‍ ഈ മാല നഷ്ടപ്പെട്ടു. പിന്നീട് പിടിയിലായപ്പോള്‍ പോലീസ് അവിടെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തു.

മൊബൈല്‍ ഫോണില്ല, സമ്പാദ്യശീലമുണ്ട്

മൊബൈല്‍ ഫോണില്ല, സമ്പാദ്യശീലമുണ്ട്

ആട് ആന്റണിയെ പോലെ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കാറില്ല എന്ന പ്രത്യേകതയും ഉണ്ട് രമേശന്. എന്നാല്‍ നല്ല സമ്പാദ്യ ശീലമുണ്ട്.

സ്ഥലം വാങ്ങി, ചിട്ടികള്‍ ഏറെ

സ്ഥലം വാങ്ങി, ചിട്ടികള്‍ ഏറെ

തിരുവനന്തപുരം ജില്ലയില്‍ പലയിടത്തായി രമേശന്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മാസം ലക്ഷങ്ങള്‍ അടയ്‌ക്കേണ്ട പല ചിട്ടികളിലും ഇയാള്‍ ചേര്‍ന്നിട്ടുണ്ട്.

സഹായി മുരുകന്‍

സഹായി മുരുകന്‍

സ്വര്‍ണപ്പണിക്കാരനായ മുരുകനാണ് രമേശന്റെ സഹായി. മോഷ്ടിയ്ക്കുന്ന സ്വര്‍ണം ഉരുക്കി നല്‍കുന്നത് മുരുകനാണ്. ഇയാളും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

കുടുക്കിയത് വാന്‍ തന്നെ

കുടുക്കിയത് വാന്‍ തന്നെ

പോലീസിന്റെ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച നാടക വണ്ടി തന്നെയാണ് രമേശനെ കുടുക്കിയത്. കാട്ടാക്കടയില്‍ മോഷണം നടത്തിയപ്പോള്‍ ഈ വണ്ടി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെയാണ് പോലീസ് അന്വേഷണം ആ വഴിയ്ക്ക് നീങ്ങിയത്.

English summary
Super Thief Rameshan caught by police at Thiruvananthapuram. He earned crores of assets through theft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X