'എന്നെ അടിച്ച പോലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ'; ആദ്യം ഭീഷണി, മദ്യം ഇറങ്ങിയപ്പോൾ മാപ്പ്
തൃശ്ശൂർ: മദ്യ ലഹരിയിൽ പോലീസിനെ ഭീഷണിപ്പെടുത്തി മോഷ്ടാവ്. തന്നെ തൊട്ട പോലീസുകാരൊന്നും ജീവനോടെ ഇല്ലെന്നും കളിക്കാൻ നിക്കരുതെന്നുമാണ് ഇയാൾ ഭീഷണി മുഴക്കിയത്. എന്നാൽ പിറ്റേന്ന് മദ്യം ഇറങ്ങിയതോടെ ഇയാൾ പോലീസിന് മാപ്പ് പറഞ്ഞു. ഇയാളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Recommended Video

മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിപ്പോഴാണ് അറസ്റ്റ്. മോഷണം നടത്തുന്നതിനിടെ വീട്ടുകാരായിരുന്നു ഇയാളെ കൈയ്യോടെ പിടിച്ച് പോലീസിനെ ഏൽപ്പിച്ചത്. തുടർന്ന് ഇയാളെ തൃശ്ശൂർ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴായിരുന്നു സൈവിന്റെ വെല്ലുവിളി.
'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെയില്ലാ മോനേ. ദിലീപ് എന്ന് കേട്ടിട്ടുണ്ടാ, ജീവനോടെ ഇല്ല മോനെ, തിരുവനന്തപുരത്തൊരു സ്ഥലമുണ്ട്, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലാണ്. അങ്ങോട്ട് പോയാൽ പിന്നെ ഒറ്റ പോലീസുകാരം തിരിച്ച് ഇറങ്ങി വരില്ല. എത്ര പോലീസുകാരെ കൊന്നതാണ്.
മക്കളേ എന്റടുത്ത് കളിക്കല്ല കേട്ടാ, സീരിയസ് ആയിട്ടാണ് പറയുന്നത്. നിന്റെ വീട്ടിലൊന്നും നീയൊന്നും കേറൂല, ഞാൻ പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ',..എന്നിങ്ങനെ പോകുന്നു ഭീഷണി.
എന്നാൽ പിറ്റേന്ന് ലഹരി ഇറങ്ങിയതോടെ ഭീഷണി സ്വരം മാറി പ്രതി അപേക്ഷിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മദ്യത്തിന്റെ പുറത്ത് പുറത്ത് പറഞ്ഞ് പോയതാണെന്നും താൻ അങ്ങനെ ആരേയും ഒന്നും ചെയ്യുന്ന ആളല്ലെന്നുമാണ് ഇയാൾ പറയുന്നത്. തനിക്ക് ധൈര്യമില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications