Get Updates
Get notified of breaking news, exclusive insights, and must-see stories!

ആൾമാറാട്ടം, നടി കാവേരിയിൽ നിന്ന് പണം തട്ടാൻ ശ്രമം, നടി പ്രിയങ്കയെ വെറുതെ വിട്ട് കോടതി

കോട്ടയം: ആള്‍മാറാട്ടത്തിലൂടെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മലയാളത്തിലെ പ്രമുഖ നടി പ്രിയങ്ക നിരപരാധിയെന്ന് കോടതി. നടി കാവേരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസില്‍.

കേസില്‍ പ്രിയങ്കയെ കോടതി വെറുതെ വിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രിയങ്ക കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയത്. രേഷ്മ ശശിധരനാണ് കേസില്‍ വിധി പറഞ്ഞത്.

പൂളിൽ മുങ്ങി നിവർന്ന്... രഞ്ജിനി ഹരിദാസിന്റെ ചിത്രങ്ങൾ വൈറൽ

1

2004ല്‍ ആണ് നടി പ്രിയങ്ക ആള്‍മാറാട്ട തട്ടിപ്പ് കേസില്‍ കുടുങ്ങിയത്. ഭീഷണിപ്പെടുത്തിയും ആള്‍മാറാട്ടത്തിലൂടെയും നടി കാവേരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. തിരുവല്ല പോലീസ് ആണ് പ്രിയങ്കയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഒരു വാരികയില്‍ കാവേരിക്ക് എതിരെ വാര്‍ത്ത നല്‍കാതിരിക്കുന്നതിന് പണം ആവശ്യപ്പെട്ടതായാണ് പരാതി ഉയര്‍ന്നത്.

ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

2

പ്രിയങ്ക ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് കാവേരിയുടെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പണം നല്‍കാമെന്ന് പ്രിയങ്കയെ അറിയിക്കുകയും അതിനായി ആലപ്പുഴയിലെ ഒരു ഹോട്ടല്‍ പരിസരത്തേക്ക് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് പ്രകാരം പ്രിയങ്ക സ്ഥലത്ത് എത്തി.

3

തുടര്‍ന്ന് പോലീസ് എത്തി പ്രിയങ്കയെ അറസ്റ്റ് ചെയ്തു. കേസില്‍ കോടതി പതിനഞ്ച് ദിവസത്തേക്ക് പ്രിയങ്കയെ റിമാന്‍ഡ് ചെയ്തു. അന്ന് കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രിയങ്ക കുഴഞ്ഞ് വീണിരുന്നു. പ്രിയങ്കയ്ക്ക് എതിരെ കാര്യമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പരാതിക്കാര്‍ വീണ്ടും പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 2008ല്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു.

4

പ്രോസിക്യൂഷന് പ്രിയങ്കയ്ക്ക് എതിരെ കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടിയെ കോടതി നിരുപാധികം വെറുതെ വിട്ടിരിക്കുന്നത്. അഡ്വക്കേറ്റ് അനന്തഗോപന്‍ ആണ് പ്രിയങ്കയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കോടതി വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പ്രതികരിച്ചു. തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും മനസ്സിലാകും എന്നാണ് പ്രതീക്ഷയെന്നും കേസ് വന്നതോടെ സിനിമാ രംഗത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടുവെന്നും പ്രിയങ്ക പറഞ്ഞു.

5

ഈ കാലത്ത് വലിയ പ്രതിസന്ധികളിലൂടെയാണ് താന്‍ കടന്ന് പോയത്. നിയമയുദ്ധത്തിലൂടെയാണ് കേസില്‍ അനുകൂല വിധി നേടാന്‍ സാധിച്ചത് എന്നും പ്രിയങ്ക പ്രതികരിച്ചു. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇഎംസിസി ബോംബാക്രമണ കേസുമായി ബന്ധപ്പെട്ടും നടി വിവാദത്തിലായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് അന്ന് നടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

6

ഡെമോക്രാറ്റീക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അരൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു പ്രിയങ്ക മത്സരിച്ചിരുന്നത്. വിവാദത്തിന് പിന്നാലെ തന്നെ മത്സരിപ്പിച്ചത് വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണെന്ന് പ്രിയങ്ക വെളിപ്പെടുത്തി. ഇഎംസിസി ബോംബാക്രമണ കേസിലെ പ്രതിയും സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷിജു വര്‍ഗീസിനെ തനിക്ക് പരിചയപ്പെടുത്തി തന്നത് നന്ദകുമാര്‍ ആണെന്നും ഷിജു വര്‍ഗീസുമായി ബന്ധമില്ലെന്നും പ്രിയങ്ക പോലീസിന് മൊഴി നല്‍കി.

7

തന്റെ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചിലവും വഹിച്ചത് നന്ദകുമാര്‍ ആയിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. നന്ദകുമാറിന്റെ സഹായിയായ ജയകുമാര്‍ വഴി ആയിരുന്നു തിരഞ്ഞെടുപ്പ് ചെലവിനുളള പണം നല്‍കിയത്. ജയകുമാറിന്റെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 15,0000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്കും ബാക്കി നാല് ലക്ഷത്തോളം രൂപ നേരിട്ടും തന്നും എന്നും തിരഞ്ഞെടുപ്പ് കണക്കുകള്‍ നന്ദകുമാരിന്റെ പക്കലാണെന്നും പ്രിയങ്ക അന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+