തിരുവല്ലം കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിട്ട് മുഖ്യമന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം സി ബി ഐയ്ക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. സി ബി ഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ഡി ജി പി നേരത്തെ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. നേരത്തെ കുടുംബവും പ്രതിപക്ഷവും കേസ് സി ബി ഐയ്ക്ക് വിടണമെന്ന് ആവശ്യപെട്ടിരുന്നു. സംഭവം ഗൗരവതരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നത്. തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചെന്ന് ആരോപിച്ചാണ് മരിച്ച സുരേഷടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം.
കസ്റ്റഡിയിലെടുത്ത് അധികം വൈകാതെ തന്നെ പ്രതിയായ സുരേഷ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. നെഞ്ച് വേദനയാണ് മരണ കാരണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സുരേഷിന് മര്‍ദനമേറ്റിരുന്നതായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു. മരണകാരണം ഹൃദയാഘാതമാണെങ്കിലും മര്‍ദനമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ പലയിടത്തും ചതവുകളുണ്ട്. ഇത് ഹൃദ്രോഗം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം സി ബി ഐയ്ക്ക് കൈമാറി കൊണ്ട് ഉത്തരവിട്ടത്. സി ബി ഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ഡി ജി പി നേരത്തെ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. നേരത്തെ കുടുംബവും പ്രതിപക്ഷവും കേസ് സി ബി ഐയ്ക്ക് വിടണമെന്ന് ആവശ്യപെട്ടിരുന്നു. തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചെന്ന് ആരോപിച്ചാണ് മരിച്ച സുരേഷടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം.

താടിയെല്ല്, കഴുത്ത്, തുട, കാല്‍മുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലായാണ് 12 ചതവുകളുള്ളത്. അതേസമയം സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതാണെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണെന്നും സഹോദരന്‍ സുഭാഷ് ആവശ്യപ്പെട്ടു. എന്നാല്‍ ജഡ്ജിക്കുന്നില്‍ ദമ്പതികളുമായി ഉണ്ടായ മല്‍പ്പിടുത്തമാണോ പൊലീസില്‍ നിന്നേറ്റ മര്‍ദ്ദനമാണോ ചതവിന് കാരണം എന്നാണ് അന്വേഷിക്കേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

അറസ്റ്റ് ചെയ്യുമ്പോഴുള്ള നടപടി ക്രമം പാലിക്കാതിരുന്നതിനായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഇക്കാര്യം വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം തിരുവല്ലം സ്റ്റേഷനില്‍ സുരേഷിനെ ജീപ്പില്‍ കൊണ്ടുവന്ന് ഇറക്കുമ്പോള്‍ തന്നെ മൂന്ന് പൊലീസുകാര്‍ മര്‍ദിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ചിരുന്നത് ജില്ലാ ക്രൈം ബ്രാഞ്ചായിരുന്നു.

നിലവില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കെയാണ് സി ബി ഐക്ക് കേസ് കൈമാറുന്നത്. തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തന്‍ വീട്ടില്‍ സി പ്രഭാകരന്റെയും സുധയുടെയും മകനാണ് മരിച്ച സുരേഷ് (40). സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നംഗ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.












Click it and Unblock the Notifications