കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറിയ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ സന്്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായി എന്ന ആക്ഷേപത്തെ തുടര്‍ന്ന് സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്ിവേഷമനം ആരംഭിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്കു കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്കു മറ്റു വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാറില്ലാത്തതാണ്. അബദ്ധത്തില്‍ പറ്റിയ പിഴവെന്നാണ് മേയറോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് മേയറുടെ ഓഫിസ് അറിയിക്കുകയും ചെയ്തു. തലസ്ഥാനത്തെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം രാഷ്ട്രപതി ഡല്‍ഹിക്കു മടങ്ങുകയും ചെയ്തു.

'ജീവിച്ചിരിക്കെ സ്വന്തം ശവമഞ്ചം ചുമന്ന് പോകുന്നത്‌ കാണേണ്ടി വന്ന മനുഷ്യൻ', ടി സിദ്ദിഖിന്റെ കുറിപ്പ്'ജീവിച്ചിരിക്കെ സ്വന്തം ശവമഞ്ചം ചുമന്ന് പോകുന്നത്‌ കാണേണ്ടി വന്ന മനുഷ്യൻ', ടി സിദ്ദിഖിന്റെ കുറിപ്പ്

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി തലസ്ഥാനത്ത് എത്തിയത്. കൊച്ചിയില്‍ നടന്ന പരിപാടിക്ക് ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ഗവര്‍ണറും മുഖ്യമന്ത്രിയും മേയറും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. പിന്നീട് പി.എന്‍.പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ പൂജപ്പുര പാര്‍ക്കില്‍ അനാവരണം ചെയ്യാനായി രാഷ്ട്രപതി യാത്ര തിരിച്ചു. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇതിലൊന്നിലാണ് മുഖ്യമന്ത്രിയടക്കം യാത്ര ചെയ്തിരുന്നത്.

ar

രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയറുടെ വാഹനവും വിവിഐപി വാഹന വ്യൂഹത്തിലേക്കു കയറാന്‍ ശ്രമിക്കുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് ജനറല്‍ ആശുപത്രി വരെയുള്ള ഭാഗംവരെ വിവിഐപി വാഹനവ്യൂഹത്തിനൊപ്പമാണ് മേയറുടെ വാഹനവും സഞ്ചരിച്ചിരുന്നത്. പിന്നീട് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറി. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. പൂജപ്പുരയിലെ ചടങ്ങില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കാതെ രാഷ്ട്രപതിക്ക് ശുചിമുറിയൊരുക്കിയതും വിവാദത്തിന് കാരണമായി. രാഷ്ട്രപതിക്ക് ശുചിമുറി ഉപയോഗിക്കാന്‍ വെള്ളം പുറത്തുനിന്ന് കൊണ്ടു വരേണ്ടി വരികയായിരുന്നു. ഇതു കാരണം ചടങ്ങ് 15 മിനിറ്റോളം വൈകി. പങ്കെടുക്കില്ലെന്ന് അറിഞ്ഞിട്ടും പ്രഥമ വനിതയ്ക്കു വേദിയില്‍ കസേരയിട്ടതും പിഴവായി. പിന്നീട് കസേര എടുത്തു മാറ്റുകയും ചെയ്തു.

കേരളത്തില്‍ രാത്രി 10 മണിക്ക് ശേഷം ക്രിസ്തുമസ് കരോളുകള്‍ക്ക് നിയന്ത്രണം? പൊലീസ് പറയുന്നതിങ്ങനെകേരളത്തില്‍ രാത്രി 10 മണിക്ക് ശേഷം ക്രിസ്തുമസ് കരോളുകള്‍ക്ക് നിയന്ത്രണം? പൊലീസ് പറയുന്നതിങ്ങനെ

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇതരവാഹനം കയറിയത് സുരക്ഷാവീഴ്ചയാണെന്നും മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇതിലെ പ്രോട്ടോകോള്‍ ലംഘനം മനസ്സിലാവാത്തത് മേയര്‍ക്കു മാത്രമാണെന്നും രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ ശുചിമുറിയില്‍ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി | Oneindia Malayalam

 'ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു'; സുരേഷ് ഗോപിയെക്കുറിച്ച് പിസി ജോർജ് 'ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു'; സുരേഷ് ഗോപിയെക്കുറിച്ച് പിസി ജോർജ്

English summary
thiruvanamthapuram meyors car on presidents convoy central agency started probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X