ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം; ട്വന്റി 20 കേരളത്തില്‍, കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: തിരുവനന്തപുരത്ത് രാജ്യാന്തര ട്വന്റി 20 മല്‍സരം വരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതിനായി തിരഞ്ഞെടുത്തു. കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ആവേശം പകരുന്ന വാര്‍ത്തയാണിത്. ബിസിസിഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

Pink

രാജ്യാന്തര മല്‍സരം നേരത്തെ കൊച്ചിയില്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ രണ്ടാമതൊരു വേദിയാണ് തിരുവനന്തപുരത്ത് ഒരുങ്ങുക. കൊല്‍ക്കത്തയില്‍ നടന്ന ബിസിസിഐ ടൂര്‍സ് ആന്റ് ഫിക്‌സ്‌ചേഴ്‌സ് സമിതിയാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.

ശ്രീലങ്ക-ഇന്ത്യ മല്‍സരവും ചിലപ്പോള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്ക-ഇന്ത്യ പര്യടനത്തിലെ ടെസ്റ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇപ്പോള്‍ ട്വന്റി 20 മല്‍സരം നടത്താനാണ് അനുമതി. വിശദവിവരങ്ങള്‍ പിന്നീട് ബിസിസിഐ അറിയിക്കും. സംപ്തംബര്‍-ഡിസംബര്‍ കാലയളവിലാണ് ഇന്ത്യന്‍ ടീം നാട്ടില്‍ കളിക്കുക. ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ ഇക്കാലയളവില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തും.

English summary
Thiruvananthapuram Green field International Stadium ready For Twenty
Please Wait while comments are loading...