Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈഡ് റിലീസിന് തത്വത്തില്‍ തീരുമാനമായതായി മന്ത്രി

തിരുവനന്തപുരം: സിനിമകളുടെ വ്യാജ പതിപ്പുകളെ നിയന്ത്രിക്കാനായി വൈഡ് റിലീസ് വേണമെന്ന ഒരുസംഘം സിനിമാ പ്രവര്‍ത്തകരുടെ ആവശ്യത്തിന് അംഗീകാരം. സിനിമാ സംഘടനകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.

ഇനിമുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ വൈഡ് റിലീസ് ആയിരിക്കുമെന്നാണ് വിവരം. എന്നാല്‍ റംസാന്‍ പ്രമാണിച്ച് വൈഡ് റിലീസ് ഉണ്ടായിരിക്കില്ല. കാരണം, സിനിമകള്‍ക്കായി എ ക്ലാസ് തീയേറ്റര്‍ ഉടമകള്‍ നേരത്തെ തന്നെ പണം മുടക്കിയതിനാലാണിത്. ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്ക് ആഗസ്ത് അഞ്ചിന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

thiruvanchoor

സിനിമകളുടെ വ്യാജ സിഡികള്‍ നിര്‍മിക്കുന്നവരെ ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന സുപ്രധാന തീരുമാനവും യോഗത്തില്‍ ഉണ്ടായിട്ടുണ്ട്. കടുത്ത ശിക്ഷ നല്‍കാത്തത് വ്യാജ സിഡി ലോബികളെ വളര്‍ത്താന്‍ സഹായിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഗുണ്ടാ ആക്ടിന്റെ കീഴില്‍ ഇവരെ പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വൈഡ് റിലീസിങ് വരുന്നതോടു കൂടി എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് തീയേറ്ററുകള്‍ വ്യത്യാസമില്ലാതെ സിനിമ റിലീസ് ചെയ്യാം. എല്ലാ തീയേറ്ററുകളിലും ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ വ്യാജന്മാരുടെ ഇടപെടല്‍ സിനിമയ്ക്ക് വലിയ നഷ്ടം വരുത്തിവയ്ക്കില്ല. അതേസമയം, വൈഡ് റിലീസ് എ ക്ലാസ് തീയേറ്ററുകളുടെ വരുമാനത്തില്‍ വലിയ ഇടിവുവരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+