ഇതിന് പിന്നിൽ ടിപി വധക്കേസിൽ ഉൾപ്പെട്ടവർ; പ്രതികാരം... നേരത്തെ പറഞ്ഞിരുന്നെന്ന് തിരുവഞ്ചൂർ

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: തന്നോട്ട് പ്രതികാരം ചെയ്യുമെന്ന് ടിപി വധക്കേസിൾ ഉൾപ്പെട്ടവർ പറഞ്ഞിരുന്നുവെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തനിക്കെതിരേ കേസെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആഭ്യന്തരമന്ത്രിയായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിക്കാന്‍ ശ്രമിച്ചെന്നാണ് തനിക്കെതിരെ കേസടുക്കാന്‍ ഇടയാക്കിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ പോലും സ്വാധിനിച്ചെന്ന് ഒരാള്‍ പോലും പരാതി പറയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സോളാർ കേസിൽ നടപടി തുടങ്ങി; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, പുതിയ അന്വേഷണ സംഘം!

മന്ത്രിസഭാ തീരുമാനം ദുരുദ്ദേശപരമാണ്. തനിക്കെതിരെ ക്രിമിനല്‍ കേസ് എടുത്താല്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളും, അതില്‍ പ്രതിവര്‍ഗത്തില്‍പ്പെട്ടവരാകും. അതില്‍ പ്രതികളാക്കപ്പെട്ടവര്‍ അന്നേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് തന്നോട് പ്രതികാരം ചെയ്യുമെന്ന്. അതിന്റെ ഭാഗമാണ് കേസെടുക്കാനുള്ള നടപടി. കേസെടുത്തതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉൾഭയമില്ലാതെ നേരിടും

ഉൾഭയമില്ലാതെ നേരിടും

നിയമപരമായി ഒരു കാര്യം മുന്നോട്ട് പോകുമ്പോള്‍ ഉള്‍ഭയമില്ലാതെ ഇതിനെ നേരിടും. അവര്‍ അവരുടെ പണി ചെയ്യുന്നു എന്നതായാണ് അതിനെ കാണുന്നത്.

സർക്കാരിന് എന്ത് ചെയ്യാനാകും?

സർക്കാരിന് എന്ത് ചെയ്യാനാകും?

കേസുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് കാണാതെ കൂടുതല്‍ പ്രതികരിക്കാനാകില്ല. തന്റെ കാലത്ത് എടുത്ത കേസിലാണ് ഇപ്പോള്‍ എന്തെങ്കിലും നടപടിയുണ്ടായിട്ടുള്ളത്. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ പറ്റി നല്ല രീതിയിലാണ് കോടതി പോലും അന്ന് പ്രതികരിച്ചത്. മറ്റുകേസുകള്‍ കോടതിയുടെ പരിഗണനയിലാകുമ്പോള്‍ ഒരു സര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

കമ്മീഷൻ റിപ്പോർട്ട്

കമ്മീഷൻ റിപ്പോർട്ട്

സോളാര്‍ അഴിമതി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാന്‍ നിയമിച്ച ജസ്റ്റീസ് ജി ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് കേസെടുക്കുന്നതെന്നായിരുന്നു പിണറായി വ്യക്തമാക്കിയത്.

ജനങ്ങളെ കബളിപ്പിച്ചു

ജനങ്ങളെ കബളിപ്പിച്ചു

സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട വര്‍ക്കെതിരെ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കും. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

English summary
Thiruvanchoor Radhakrishnan's reaction about Solar issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്