'അക്കാര്യത്തില്‍ പിണറായി മറ്റ് രാഷ്ട്രീയക്കാരെ പോലെയല്ല'; മുഖ്യമന്ത്രിക്കിഷ്ടമില്ലാത്ത ഭക്ഷണമിത്: സുരേഷ് പിള്ള
ഷെഫ് സുരേഷ് പിള്ള എന്ന പേര് ഒരു ബ്രാന്‍ഡായി മാറിയിട്ട് വര്‍ഷങ്ങളായി. ലോകത്തെ മുഴുവന്‍ തന്റെ രുചി വൈഭവം കൊണ്ട് കൈയിലെടുത്ത ആളാണ് സുരേഷ് പിള്ള. ബിബിസിയുടെ മാസ്റ്റര്‍ ഷെഫ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലത്തെ ഒരു റെസ്റ്റോറന്റില്‍ വെയിറ്ററായാണ് സുരേഷ് തന്റെ പാചക മേഖലയിലെ കരിയര്‍ ആരംഭിക്കുന്നത്.
തീര്‍ത്തും താഴെക്കിടയില്‍ വന്ന് വലിയ ജീവിതം കെട്ടിപ്പടുത്ത കഥയാണ് സുരേഷ് പിള്ളയുടേത്. ബാംഗ്ലൂരിലേക്ക് താമസം മാറിയ പിള്ള ആറ് വര്‍ഷത്തോളം അവിടെ ഹെഡ് ഷെഫായിരുന്നു. ദ ലീല, ലണ്ടനിലെ വീരസ്വാമി, റാവിസ് ഹോട്ടല്‍ എന്നിവിടങ്ങളിലെല്ലാം സുരേഷ് പിള്ള ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഒരു സംരംഭകന്‍ എന്ന നിലയില്‍ കൂടി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

ജോലി പാചകമായതിനാല്‍ തന്നെ ലോകത്തെ പല പ്രമുഖര്‍ക്കൊപ്പവും സഹകരിക്കാന്‍ സുരേഷ് പിള്ളക്ക് സാധിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അനുഭവങ്ങളും സുരേഷ് പിള്ള പലപ്പോഴും പങ്ക് വെക്കാറുമുണ്ട്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളേയും താല്‍പര്യങ്ങളേയും കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എട്ട യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയന്‍ നല്ല ഭക്ഷണപ്രിയനാണ് എന്നും ആസ്വദിച്ച് സമയമെടുത്ത് പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണ് എന്നും ഷെഫ് സുരേഷ് പിള്ള പറയുന്നു. ഭൂരിഭാഗം രാഷ്ട്രീയക്കാര്‍ക്കുമില്ലാത്ത ഒരു സ്വഭാവ സവിശേഷതയും അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. സുരേഷ് പിള്ളയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'പിണറായി വിജയന്‍ നല്ല ഭക്ഷണപ്രിയനാണ്. നന്നായി ആസ്വദിച്ച് കഴിക്കും. അദ്ദേഹത്തിന് വഴുതനങ്ങ ഇഷ്ടമല്ല. മത്സ്യം ഭയങ്കര ഇഷ്ടമാണ്. തലശ്ശേരിയില്‍ നിന്ന് നല്ല മത്സ്യം കിട്ടുമല്ലോ. അദ്ദേഹത്തിന്റെ ഷെഫിനെ എനിക്ക് അറിയാം. ഒത്തിരി വര്‍ഷമായിട്ട് പിണറായി സാറിന് ഭക്ഷമുണ്ടാക്കി കൊടുക്കുന്ന ആളാണ്. നാലഞ്ച് തവണ ഞാനും ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട്. പുള്ളി വളരെ പതുക്ക് ആസ്വദിച്ച് ടൈം എടുത്ത് ഭക്ഷണം കഴിക്കുന്ന ആളാണ്.
ചില രാഷ്ട്രീയക്കാരൊക്കെ ഭക്ഷണത്തിലെ പോരായ്മകളെ മുഖത്തടിച്ച പോലെ വിമര്‍ശിക്കും. ഇതില്‍ ഉപ്പില്ലായിരുന്നു കേട്ടോ, എന്നൊക്കെ പറയും. ഞാന്‍ കണ്ട 90 ശതമാനം രാഷ്ട്രീയക്കാരും നല്ലതാണെങ്കില്‍ നല്ലതെന്ന് പറയും മോശമാണെങ്കില്‍ മോശം എന്ന് പറയും. അത് നല്ലതുമാണ്. പക്ഷെ ഇദ്ദേഹം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ചിരിച്ച് വളരെ സമാധാനത്തില്‍ കഴിച്ച് കൊണ്ട് പോകും'.












Click it and Unblock the Notifications