കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് ബാലന്‍സിംഗിന് വേണ്ടിയായിരുന്നു എന്ന് വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. വിദ്വേഷപ്രസംഗ കേസില്‍ മുന്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ സുപ്രീംകോടതി വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. സുബൈറിനെ ആദ്യം അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി എന്നാണ് ദല്‍ഹിയിലെ തന്റെ സുഹൃത്തുക്കള്‍ വഴി അറിഞ്ഞത് എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി

1

എന്നാല്‍ ഇതിനിടെ ഉദയ്പൂര്‍ കൊലപാതകം നടന്നതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അറസ്റ്റ്.

2

അതേസമയം പ്രവാചക നിന്ദ വിവാദത്തില്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയിരുന്നത്. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണ് എന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് രാഹുല്‍ ഈശ്വര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്...

3

ഞാനിത് പറയുന്നത് ശരിയാണോ എന്നറിയില്ല. എന്റെ ദല്‍ഹിയിലുള്ള സുഹൃത്തുക്കള്‍, ഞാന്‍ നാഷണല്‍ മീഡിയയില്‍ ചര്‍ച്ചക്കിരിക്കുമ്പോള്‍ സുബൈറിന് അറസ്റ്റ് ചെയ്യുന്നത്, എന്റെ സുഹൃത്ത് കൂടിയാണ് മുഹമ്മദ് സുബൈര്‍ ആള്‍ട്ട് ന്യൂസിന്റെ. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യും എന്നായിരുന്നു ഞങ്ങളൊക്കെ മനസിലാക്കിയിരുന്നത്.

4

അതായത് നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരു ബാലന്‍സിംഗിന് വേണ്ടിയാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. സത്യസന്ധമായി ഞാന്‍ പറയുന്നതാണ്. സുബൈറാണ് നുപുര്‍ ശര്‍മ്മയുടെ ഈ വീഡിയോ ടൈംസ് നൗവിന്റെ ചര്‍ച്ചയുടെ വീഡിയോ പ്രചരിപ്പിച്ചത്. ആ ചര്‍ച്ചയില്‍ ഞാനും പങ്കെടുക്കേണ്ടതായിരുന്നു. എനിക്ക് എല്‍എല്‍ബിയുടെ ക്ലാസ് ഉള്ളത് കൊണ്ടാണ് ആ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.

5

നുപുര്‍ ശര്‍മ്മയുടെ ഈ വീഡിയോ അന്താരാഷ്ട്രതലത്തില്‍ പ്രചരിപ്പിച്ചത് സുബൈറാണ്. ഇതോടെ വലതുപക്ഷത്തിലെ ഒരുപാട് പേര്‍ക്ക് സുബൈറിനോട് ദേഷ്യവും കാര്യങ്ങളും ഒക്കെയുണ്ട്. അദ്ദേഹം നല്ല ഒരു ഫാക്ട് ചെക്കറാണ്. അതുകൊണ്ട് സുബൈറിനെ ആദ്യം അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യും നിലപാടാണെന്നാണ് ഞങ്ങള്‍ അറിഞ്ഞിരുന്നത്.

6

പക്ഷെ അതിന് ശേഷമാണ് കൊലപാതകം നടന്നത്. പക്ഷെ ഇന്ന് സുപ്രീംകോടതി ശക്തമായ ഭാഷയില്‍ പറഞ്ഞതിന് ശേഷം. പ്രത്യേകിച്ചും മറ്റ് ജഡ്ജിമാരും ഫോര്‍വേഡ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരുമാണ്. അപ്പോള്‍ അവര്‍ അത് പറഞ്ഞതിന് ശേഷം ശക്തമായ നടപടിയുണ്ടാകും അത് സുപ്രീംകോടതിയും വളരെ ശക്തമായിട്ട് അവരുടെ മനസ് വ്യക്തമാക്കി എന്നുള്ളത് പോസിറ്റീവായി നമ്മള്‍ എടുക്കേണ്ട ഒരു കാര്യമാണ്.

7

പണ്ട് ബോംബെയില്‍ ബോംബ് ബ്ലാസ്റ്റ് നടന്നപ്പോള്‍ ശരദ് പവാര്‍ മുഖ്യമന്ത്രിയായിരുന്നു. 12 ഹിന്ദുസ്ഥലങ്ങളില്‍ ബോംബ് ബ്ലാസ്റ്റ് ഉണ്ടായി. ശരദ് പവാര്‍ പിന്നീട് പറയുകയുണ്ടായി 13 -ാമത് ഒരു മുസ്ലീം സ്ഥലത്ത് കൂടി ബോംബ് ബ്ലാസ്റ്റ് ഉണ്ടായി എന്ന് ഞാന്‍ പറഞ്ഞു.

8

അതായത് അത് നടക്കാത്ത കാര്യമാണ്. പക്ഷെ അത് ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ്. ഞാന്‍ അതിന്റെ സത്യസന്ധമായ കാര്യം പറഞ്ഞു എന്നേ ഉള്ളൂ. ഓരോ മുസ്ലീം സഹോദരനും ആശ്വാസം നല്‍കുന്ന നിലപാടല്ലേ സുപ്രീംകോടതി എടുത്തത്. അതിന് അഭിനന്ദിക്കേണ്ടേ.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

English summary
this is the actual plan in Nupur Sharma issue by central govt reveals Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X