Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്കിതൊന്നും കാണാന്‍ പറ്റില്ല; ക്ഷേത്രത്തില്‍ മാല നഷ്ടപ്പെട്ട വൃദ്ധയ്ക്ക് വളയൂരി നല്‍കിയ അജ്ഞാത ഇതാണ്

പത്തനാപുരം: ക്ഷേത്രത്തില്‍ വെച്ച് മാല നഷ്ടപ്പെട്ട വയോധികയ്ക്ക് അജ്ഞാതയായ സ്ത്രീ പകരം വള നല്‍കി അപ്രത്യക്ഷയായെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളം കേട്ടിരുന്നത്. തന്റെ ജീവിത സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയെടുത്ത മാലയാണ് ക്ഷേത്ര സന്നിധിയില്‍ വെച്ച് കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്. ഇതോടെ ക്ഷേത്രത്തില്‍ വെച്ച് കരഞ്ഞ് വിളിച്ച സുഭദ്രയ്ക്ക് അജ്ഞാതയായ സ്ത്രീ അരികിലെത്തി തന്റെ രണ്ട് പവന്റെ വളകള്‍ ഊരി നല്‍കി മറയുകയായിരുന്നു.

എന്നാല്‍ ആരാണ് ആ സ്ത്രീ എന്നതിനെ കുറിച്ച് ആര്‍ക്കും അറിയാമായിരുന്നില്ല. സുഭദ്ര ഇക്കാര്യം അറിയിച്ചതോടെ ആ അജ്ഞാത സ്ത്രീയ്ക്കായുള്ള തിരച്ചിലിലായിരുന്നു നാട്ടുകാരും ബന്ധുക്കളും മാധ്യമങ്ങളും. ഇപ്പോഴിത് ആ നന്മ നിറഞ്ഞ പ്രവൃത്തി ചെയ്ത അജ്ഞാത സ്ത്രീയെ കണ്ടെത്തിയിരിക്കുകയാണ്. ചേര്‍ത്തല മരുത്തൂര്‍ വട്ടം ബിന്ദു നിവാസില്‍ ശ്രീലതയാണ് തന്റെ വള സുഭദ്രയ്ക്ക് ഊരി നല്‍കി ആര്‍ക്കും പിടികൊടുക്കാതെ മറഞ്ഞത്. സംഭവം വാര്‍ത്തയായപ്പോഴും ആര്‍ക്കും മുന്നിലും ഒന്നും പറയാതിരുന്ന ശ്രീലത ഇപ്പോള്‍ അന്ന് ക്ഷേത്രത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുകയാണ്. മനോരമ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

1

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടില്‍ എത്തിയപ്പോളാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. സംഭവത്തെ കുറിച്ച് ശ്രീലത പറയുന്നത് ഇങ്ങനെയാണ്. ഞാനവിടെ ഇരുന്ന് മന്ത്രം ചൊല്ലി കൊണ്ടേ ഇരിക്കുകയായിരുന്നു. മന്ത്രം ചൊല്ലിക്കൊണ്ട് ഇരുന്നപ്പോള്‍ ഒരാള്‍ നിലവിളിച്ച് കൊണ്ട് അതുവഴി പോകുന്നു. ഞാന്‍ അവിടെയുള്ളവരോട് ചോദിച്ചു എന്താ അവിടെ ബഹളം എന്ന്. അപ്പോള്‍ അവിടെ നിന്ന് ഒരാള്‍ പറഞ്ഞു, ഒരമ്മയുടെ മാല അവിടെ നിന്ന് കളഞ്ഞ് പോയി. അതിനാണ് അവര്‍ കരയുന്നത് എന്ന് പറഞ്ഞു. ഞാന്‍ എന്റെ മരുമോളോട് എന്നെ അങ്ങോട്ട് കൊണ്ടുപോകാന്‍ പറഞ്ഞു.

2

അവിടെ എത്തി അവരോട് ഞാന്‍ കരയല്ലേ കരയല്ലേ എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ ഞാനൊരുപാട് കഷ്ടപ്പെട്ട് അണ്ടിയാപ്പീസിലും ചിട്ടി പിടിച്ചും ഉണ്ടാക്കിയതാ, ഇനി എനിക്കൊരിക്കലും അതുപോലത്തെ മാല കിട്ടത്തില്ലേ എന്ന് പറഞ്ഞ് കരയുകയാണ്. അന്നേരം ഞാന്‍ പറഞ്ഞു, ഇനി കരയേണ്ട, ഞാനൊരു കാര്യം പറയാം. നിങ്ങളുടെ രണ്ട് പവന്‍ മാല പോയതിന് ഞാന്‍ രണ്ട് പവന്‍ തരാം. ഇനിയും കരയരുത് ഇവിടെ നിന്ന് എന്ന് പറഞ്ഞ് വളയൂരി അവരുടെ കൈയിലോട്ട് ഇട്ടുകൊടുത്തന്നെ ഉള്ളൂ. ഒരു അമ്മ മുന്നില്‍ നിന്ന് കരയുമ്പോള്‍ അലിവ് തോന്നി. ഞാന്‍ ഇതെല്ലാം ഇട്ടിട്ട് എനിക്ക് ഇതൊന്നും കാണാന്‍ പറ്റത്തില്ല.

3

അവര്‍ അവരുടെ കഴുത്തില്‍ കിടക്കുന്ന താലിമാല പോയതിന്റെ സങ്കടത്തിലല്ലേ കരഞ്ഞേ, ശ്രീലത പറയുന്നു. താന്‍ ചെയ്തത് വലിയ കാര്യമായി തോന്നുന്നില്ലെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു. അതേസമയം മാല നഷ്ടപ്പെട്ടതിനു പകരമായി, വളകള്‍ സമ്മാനിച്ചപ്പോള്‍ ശ്രീലത പറഞ്ഞതു പ്രകാരം സുഭദ്ര പട്ടാഴി ദേവീ ക്ഷേത്രസന്നിധിയില്‍ വീണ്ടുമെത്തി. വളകള്‍ വിറ്റു വാങ്ങിയ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല ക്ഷേത്രത്തിന് മുന്നിലിരുന്ന് സ്വന്തം കഴുത്തിലിട്ടു. ദേവിക്ക് സ്വര്‍ണപ്പൊട്ട് കാണിക്കയായി അര്‍പ്പിച്ച ശേഷമായിരുന്നു സുഭദ്ര പുതിയ മാല ധരിച്ചത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    4

    ക്ഷേത്രത്തില്‍ നടക്കുന്ന കുംഭ തിരുവാതിര ഉത്സവത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച നൂറുകണക്കിന് ഭക്തജനങ്ങളും സംഭവത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. സുഭദ്രയുടെ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല പട്ടാഴി ദേവീക്ഷേത്രത്തില്‍ വെച്ച് തിരുവാതിര നാളിലാണ് നഷ്ടപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+