• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികളുടെകൂടി നാടാണിത്; അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പ്രവാസികള്‍ എല്ലാം രോഗവാഹകരോ മാറ്റിനിർത്തപ്പെടേണ്ടവരോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് 19 വൈറസ് നാട്ടിലേക്ക് വന്നത് ആരുടേയും കുറ്റമോ അലംഭാവമോ അല്ല. വാര്‍ത്താ സമ്മേളനത്തില്‍ പുതിതായും രോഗബാധയുണ്ടായത് പുറത്ത് നിന്ന് വന്നവര്‍ക്കാണ് എന്ന് പറഞ്ഞത് തെറ്റായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. രോഗം എങ്ങനെ വരുന്നു എന്നബോധം നമുക്ക് ആദ്യമുണ്ടാവണം. അതുണ്ടായാല്‍ വ്യാപനം തടാനുള്ള പ്രധാന ഉപാധിയായി. തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സഹോദരങ്ങള്‍ അവര്‍ക്കവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അതിനോടൊപ്പം തന്നെ ഇവിടെ ഉള്ളവര് സുരക്ഷിതരുമായിരിക്കണം. സംസ്ഥാന അതിര്‍ത്തിയില്‍ നിയന്ത്രണമില്ലാതെ വരുകയും റെഡ് സോണില്‍ ഉള്ളവര്‍ അവര്‍ ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരുമായി അടുത്ത് ഇടപഴുകുകയും ചെയ്താല്‍ ഇന്നത്തെ സാഹചര്യത്തില്‍ അപകടകരമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വന്നത്. ഇതിന് മറ്റൊര്‍ത്ഥം കല്‍പ്പിക്കേണ്ടതില്ല.

പ്രവാസികള്‍ എല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തപ്പെടേണ്ടവര്‍ ആണെന്നും അല്ല അതിനര്‍ത്ഥം. അങ്ങനെയാക്കിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് മറ്റു ചില ലക്ഷ്യങ്ങള്‍ ഉണ്ടാവാം. ഇവിടെ നാം കാണേണ്ടത് വരുന്നവരില്‍ അനേകം പേരില്‍ മഹാഭൂരിഭാഗം പേരും രോഗബാധ ഇല്ലാത്തവര്‍ ആവാം. എന്നാല്‍ നമ്മുെ അനുഭവത്തില്‍ ചിലര്‍ രോഗവാഹകരാണ്. വരുമ്പോള്‍ തന്നെ ആരാണ് രോഗവാഹകര്‍ ആരാണ് ബാധിക്കാത്തവര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. കൂട്ടത്തില്‍് രോഗബാധുള്ളവര്‍ ഉണ്ടാവാം. ഇത്തരം ഘട്ടത്തില്‍ കര്‍ക്കശമായ സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിക്കുകയേ വഴിയുള്ളു. അത് അവരുടെ രക്ഷക്കും ഇവിടെ ഉള്ളവരുടെ സുരക്ഷിതത്വത്തിനും ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് വേറെ ഉദ്ദേശം കാണും. ഇത്തരം കുപ്രചരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങരുത്.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പത്തനം തിട്ടയില്‍ എത്തിയ കുടുംബത്തിന്റെ ദുരനുഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവര്‍ക്ക് എങ്ങോട്ടും പോവാന്‍ കഴിയാതെ തെരുവില്‍ ഏറെ നേരം തങ്ങേണ്ടി വന്നു എന്നാണ് വാര്‍ത്ത. അവര്‍ ക്വാറന്‍ീന്‍ വേണ്ടി തയ്യാറാക്കിയ വീടുണ്ട്. ഇവിടെ കയറാന്‍ അനുവദിക്കാതെ തടഞ്ഞു. മുംബൈയില്‍ നിന്ന് തന്നെ പ്രത്യേക വാഹനത്തില്‍ എത്തിയ സംഘം റോഡില്‍ പരിഭ്രാന്തി പരത്തി എന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടു. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ വെച്ച് പ്രവാസി കേരളീയരെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ്പ്രചരണവുമായി ഒരു കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്. അവരുടെ കൂടെ നാടാണ് ഇത്. അവര്‍ക്ക് മുന്‍പില്‍ ഒരു വാതിലും കൊട്ടിയടക്കെപ്പെടുകയില്ല.

cmsvideo
  മുഖ്യമന്ത്രിക്ക് നന്ദി,മരുന്ന് യു.എസില്‍ എത്തി | Oneindia Malayalam

  ഇവര്‍ക്ക് ഏത് ഘട്ടത്തിലും ഇങ്ങോട്ട് കടന്നു വരാം. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരേയും വിദേശത്തുള്ളവരേയും തിരികെ എത്തിക്കാമെന്ന എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണയുണ്ട്. അതോടൊപ്പം ലക്ഷക്കണത്തിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത് അവര്‍ക്കെല്ലാം ഒരേ ദിവസം ഇങ്ങോട്ട് വരാന്‍ ആവില്ല. പ്രത്യേക ക്രമീകരണങ്ങള്‍ അതിനായി വേണ്ടി വരും. ഇപ്പോള്‍ വിവിധ മലാളി സംഘടനങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ട്.ഇതിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രകടനങ്ങളില്‍ മുഴുകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം മുഖ്യമന്ത്രി പറഞ്ഞു.

  വൻ ട്വിസ്റ്റ്; 'മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു ബിജെപി വിട്ടു'!! ആദ്യ വിക്കറ്റ് ഉറപ്പാക്കി കോൺഗ്രസ്വൻ ട്വിസ്റ്റ്; 'മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു ബിജെപി വിട്ടു'!! ആദ്യ വിക്കറ്റ് ഉറപ്പാക്കി കോൺഗ്രസ്

  English summary
  this land also belongs to expats says CM Pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X