ഈ നികുതി വർദ്ധന വലിയൊരു അനീതിയാണ്; സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും: ഐസക്
ജി എസ് ടി വർദ്ധനവ് വിലക്കയറ്റത്തിന് ആക്കംകൂട്ടുകയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കയും ചെയ്യുമെന്ന് വ്യക്തമാക്കി സി പി എം നേതാവും മുന്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായ തോമസ് ഐസക്. വുമാണ്. ഈ നികുതി വർദ്ധന വലിയൊരു അനീതിയാണ്. നികുതി സംബന്ധിച്ച ഡാൾട്ടന്റെ നിയമങ്ങൾ (canons) പ്രസിദ്ധമാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് നീതി സംബന്ധിച്ചതാണ്. കൂടുതൽ വരുമാനം ഉള്ളവരിൽ നിന്ന് കൂടുതൽ നികുതി ഏർപ്പെടുത്തണം. കുറവുള്ളവരിൽ നിന്ന് കുറച്ചും. എന്നാൽ ഇന്ത്യയിലെ ജി എസ് ടി പണക്കാരന്റെ മേലുള്ള നികുതി കുറയ്ക്കുന്നു. പാവപ്പെട്ടവെന്റെ മേലുള്ള നികുതി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്ന് മുതൽ പാൽ, ധാന്യങ്ങൾ അടക്കമുള്ള പല നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം ജി.എസ്.ടി വർദ്ധന നിലവിൽ വരും. ഇവയുടെയെല്ലാം വിലകൾ ഉയരും. ഇപ്പോൾതന്നെ ഉപഭോക്തൃ സൂചിക വിലക്കയറ്റം 7 ശതമാനവും മൊത്ത സൂചിക വിലക്കയറ്റം 15 ശതമാനവുമാണ്. നികുതി വർദ്ധനവ് വിലക്കയറ്റത്തിന് ആക്കംകൂട്ടും. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.

ഈ നികുതി വർദ്ധന വലിയൊരു അനീതിയാണ്. എന്തുകൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെമേൽ നികുതി വർദ്ധിപ്പിക്കുന്നത്? കാരണം ആഡംബര വസ്തുക്കളുടെ മേലുള്ള 28 ശതമാനം നികുതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് 18 ശതമാനമാക്കി കുറച്ചു. ജി.എസ്.ടിയ്ക്കു മുമ്പ് കേുന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഈ ആഡംബര വസ്തുക്കളുടെമേൽ 30-45 ശതമാനം നികുതി ചുമത്തിയിരുന്നു. അതാണ് 28 ശതമാനമാക്കി കുറച്ചത്. എന്നാൽ നോട്ട് നിരോധം വന്നപ്പോൾ ഈ വ്യവസായ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറഞ്ഞു. നികുതി കുറച്ചാൽ കൂടുതൽ വിൽപ്പനയുണ്ടാകുമെന്ന വ്യവസായികളുടെ സമ്മർദ്ദത്തിനു കേന്ദ്രസർക്കാർ വഴങ്ങി. തെരഞ്ഞെടുപ്പിനു മുമ്പു നികുതി വീണ്ടും 18 ശതമാനമായി കുറച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇതിനു മുൻകൈയെടുത്തത്.
നികുതി കുറച്ചതിന്റെ ഫലമായി ജി.എസ്.ടി വരുമാനം കുത്തനെ കുറഞ്ഞു. ജി.എസ്.ടിക്ക് മുമ്പുള്ള നികുതി വരുമാനത്തിൽ കുറവുണ്ടാവില്ലായെന്ന് ഉറപ്പുവരുത്തുന്ന നിലയിലായിരുന്നു പുതിയ നിരക്കുകൾ നിശ്ചയിച്ചത്. ഇതിനെയാണ് റവന്യു ന്യൂട്രൽ റേറ്റ് എന്നുവിളിക്കുന്നത്. എന്നാൽ ഇടക്കാലത്ത് വരുത്തിയ കുറവുമൂലം ജി.എസ്.ടി നിരക്കുകൾ റവന്യു ന്യൂട്രൽ അല്ലാതായി തീർന്നു. ഈ അവസ്ഥ പരിഹരിക്കേണ്ടത് അനിവാര്യമായിരുന്നു.
കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍
ന്യായമായിട്ടും ചെയ്യേണ്ടത് കുറച്ച നികുതികൾ വർദ്ധിപ്പിക്കുകയാണ്. അങ്ങനെയല്ല കേന്ദ്രസർക്കാർ ചെയ്തത്. നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്ന സാധാരണക്കാരുടെ ഉപഭോഗവസ്തുക്കളുടെമേൽ 5 ശതമാനം നികുതി ഏർപ്പെടുത്തുക. 5%, 12%, നികുതി ഉണ്ടായിരുന്ന മറ്റു ചില ഉൽപ്പന്നങ്ങളുടെ നിരക്കുകൾ യഥാക്രമം 12-ഉം 18-ഉം ശതമാനമായി ഉയർത്തുക. ഇവയാണ് ചണ്ഡീഗഡിൽ ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 47-ാമത് യോഗം തീരുമാനിച്ചത്.
ഭക്ഷ്യവസ്‌തുക്കളെന്ന നിലയിൽ പാൽ, തൈര്, മോര്, അരി, ഗോതമ്പ്, ലസ്സി, മീൻ, ശർക്കര, തേൻ, മാംസം, ബാർലി, ഓട്സ്, പപ്പടം, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയുടെ മേൽ നികുതി ഉണ്ടായിരുന്നില്ല. ഇനിമേൽ അവ പായ്ക്കറ്റുകളിലാക്കിയാണ് വിൽക്കുന്നതെങ്കിൽ 5 ശതമാനം നികുതി നൽകണം.
ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചത് 25 കിലോയിൽ താഴെയുള്ള ചെറുപായ്ക്കറ്റുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെമേൽ നികുതി ചുമത്തേണ്ട. എന്നുവച്ചാൽ വലിയ ഡ്രമിലും ചാക്കിലുമെല്ലാം വിൽക്കുന്നവയുടെമേൽ നികുതി ഇല്ല. ഇത്തരത്തിൽ വലിയ പായ്ക്കറ്റുകളിൽ വരുന്ന അരിയും ഗോതമ്പുമെല്ലാം പിന്നീട് ചില്ലറയായി തൂക്കി വിൽക്കുകയാണല്ലോ പതിവ്. ഈ ചില്ലറ വിൽപ്പനയുടെമേൽ നികുതി വരാതിരിക്കാനാണ് 25 കിലോ എന്ന പരിധി തീരുമാനിച്ചത്. അത് 75 കിലോയായിട്ടാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നുവച്ചാൽ കുട്ടിച്ചാക്കിൽ വിൽക്കുന്ന അരിക്കും ഗോതമ്പിനും മാവിനുമെല്ലാം നികുതി നൽകണം.
സോളാർ വാട്ടർ ഹീറ്റർ, തുകൽ - തുകൽ ഉൽപ്പന്നങ്ങൾ, അച്ചടിച്ച മാപ്പുകളും ചാർട്ടുകളും, ആയിരം രൂപവരെയുള്ള ഹോട്ടൽമുറി, കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട കരാറുകൾക്കും ഉപകരാറുകൾക്കും, അയ്യായിരത്തിൽ കൂടുതൽ ദിവസവാടകയുള്ള ആശുപത്രി മുറികൾ എന്നിവയുടെ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി.
ചെക്ക് ബുക്ക്, എൽഇടി വിളക്കുകൾ, പെൻസിൽ ഷാർപ്പനർ, ബ്ലേഡുകൾ, തവികൾ, ഫോർക്കുകൾ, ലാഡലുകൾ, സ്കിമ്മറുകൾ, സ്കിമ്മറുകൾ, കേക്ക് സെർവറുകൾ, മഷി, എഴുതാനും വരയ്‌ക്കാനുമുള്ള മഷി, കത്തികൾ, ബ്ലേഡുകൾ, ഫിക്‌ചറും അവയുടെ മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോർഡും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ, സൈക്കിൾ പമ്പുകൾ, ഡയറി മെഷിനറികൾ, വൃത്തിയാക്കാനും തരംതിരിക്കാനും വിത്ത് തരംതിരിക്കാനും ധാന്യം പയർവർഗ്ഗങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങൾ; മില്ലിങ് യന്ത്രങ്ങൾ, വായുവിൽ പ്രവർത്തിക്കുന്ന ആട്ട ചക്കിയും വെറ്റ് ഗ്രൈൻഡറും, സൈക്കിൾ പമ്പ് എന്നീ ഉൽപ്പന്നങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി.
റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മലിനജല സംസ്കരണ പ്ലാന്റ്, ശ്മശാനം, ചരിത്ര സ്മാരകങ്ങൾ, കനാലുകൾ, അണക്കെട്ടുകൾ, പൈപ്പ് ലൈനുകൾ, ജലവിതരണത്തിനുള്ള പ്ലാന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ കരാർ എന്നിവയ്ക്കും 18 ശതമാനമാക്കി നികുതി.
നികുതി സംബന്ധിച്ച ഡാൾട്ടന്റെ നിയമങ്ങൾ (canons) പ്രസിദ്ധമാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് നീതി സംബന്ധിച്ചതാണ്. കൂടുതൽ വരുമാനം ഉള്ളവരിൽ നിന്ന് കൂടുതൽ നികുതി ഏർപ്പെടുത്തണം. കുറവുള്ളവരിൽ നിന്ന് കുറച്ചും. എന്നാൽ ഇന്ത്യയിലെ ജി.എസ്.ടി പണക്കാരന്റെ മേലുള്ള നികുതി കുറയ്ക്കുന്നു. പാവപ്പെട്ടവെന്റെ മേലുള്ള നികുതി വർദ്ധിപ്പിക്കുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ












Click it and Unblock the Notifications