രാജിവക്കുന്നതാണ് ഉചിതം; ഒടുവില്‍ കോടതിയും പറഞ്ഞു, ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങണം

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: ഭൂമി കൈയ്യേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഹൈക്കോടതി. രാജി വച്ച് പുറത്ത് പോകുന്നതാണ് ഉചിതം എന്നാണ് ഹൈക്കോടതി തോമസ് ചാണ്ടിയോടാണ് ഹൈക്കോടതി പറഞ്ഞത്.

ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങിവന്ന് സാധാരണ ജനങ്ങളെ പോലെ നിയമനടപടികള്‍ നേരിടണം എന്നാണ് കോടതി പറഞ്ഞത്. സര്‍ക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന് കോടതി വിലയിരുത്തി.

Thomas Chandy

സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലാത്തതുകൊണ്ടാണ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹര്‍ജിയെ എതിര്‍ത്തത് എന്നും കോടതി വിലയിരുത്തി. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ആണ് ഒന്നാം കക്ഷിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ചാണ്ടി ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിക്കുന്നതില്‍ യുക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകന് അവസരവും നല്‍കിയിരുന്നു. എന്നാല്‍ തോമസ് ചാണ്ടി ഇതിന് തയ്യാറായില്ല. 

English summary
Thoams Chandy better to resign , says High court
Please Wait while comments are loading...