Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹർജിയുമായി തോമസ് ചാണ്ടി സുപ്രീം കോടതിയിൽ.. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോർട്ടും റദ്ദാക്കണം

കൊച്ചി: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി സ്ഥാനം പോയ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇത് നീക്കം ചെയ്യണം എന്നാണ് ആവശ്യം. തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് കണ്ടെത്തിയ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

thomas chandy

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ പോകുന്നത് വലിയ തിരിച്ചടി നല്‍കും എന്നായിരുന്നു തോമസ് ചാണ്ടിക്ക് ലഭിച്ച നിയമോപദേശം. ഈ നിയമോപദേശം മറികടന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാരിന് എതിരെ പരാതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ ലംഘനമാണ്. സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയാല്‍ മന്ത്രിസഭയില്‍ തുടരാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തോമസ് ചാണ്ടിക്ക് രൂക്ഷ വിമര്‍ശനം തന്നെ ലഭിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+