മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍; സിപിഎം നിലപാട് കടുപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കൈയ്യേറ്റ ആരോപണം നിലനില്‍ക്കുന്ന മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിക്കെതിരെ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതോടെ വിഷയത്തില്‍ സിപിഎം നിലപാട് കടുപ്പിക്കുകയാണ്. അടുത്തയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച വീട്ടമ്മയ്ക്ക് 50,000 രൂപ നഷ്ടമായി

മന്ത്രിക്കെതിരെ സംസ്ഥാന തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുമെന്നാണ് സിപിഎം നിലപാട്. മന്ത്രിയെ പിന്‍വലിക്കാന്‍ എന്‍സിപി തയ്യാറാകാത്തതാണ് രാജി തീരുമാനം നീളുന്നതെന്നാണ് സൂചന. സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും നിലപാട് കടുപ്പിക്കുന്നതോടെ മന്ത്രിക്ക് രാജിവെക്കേണ്ടതായിവരും.

thomaschandy

മന്ത്രിയായിരുന്ന ശശീന്ദ്രന്‍ നേരത്തെതന്നെ രാജിവെച്ചതിനാല്‍ മറ്റൊരാളെ മന്ത്രിയാക്കാന്‍ എന്‍സിപിക്ക് കഴിഞ്ഞേക്കില്ല. മന്ത്രിസ്ഥാനത്തിനുപകരം കോര്‍പറേഷന്‍ ബോര്‍ഡ് സ്ഥാനങ്ങള്‍ നല്‍കി തത്കാലം പ്രശ്‌ന പരിഹാരത്തിനാണ് എല്‍ഡിഎഫ് ശ്രമിക്കുക. മന്ത്രിയുടെ രാജിക്കുവേണ്ടി പ്രതിപക്ഷമടക്കമുള്ളവര്‍ പ്രതിഷേധം വ്യാപകമാക്കാനാണ് തീരുമാനം.

അതേസമയം, രാജിവെക്കില്ലെന്ന വാശിയിലാണ് മന്ത്രി തോമസ് ചാണ്ടി. ഒരു കാരണവശാലും രാജിവെക്കില്ലെന്നും തനിക്കെതിരായ പരാതികള്‍ കോടതിയുടെ പരിഗണനയിലാണെന്നുമാണ് മന്ത്രിയുടെ വാദം. മന്ത്രിക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചതോടെ വിഷയത്തില്‍ സിപിഎം തീരുമാനം നിര്‍ണായകമായിരിക്കും.

English summary
thomas chandy likely to resign soon

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്