കോടതിയിൽ സർക്കാരും കൈവിട്ടു.. തോമസ് ചാണ്ടി ഒരു കൈ നോക്കാൻ തന്നെ.. ഹർജി പിൻവലിച്ചില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചില്ല. സര്‍ക്കാരിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പകരം റിപ്പോര്‍ട്ട് നല്‍കിയ കളക്ടറെ സമീപിച്ച് തെറ്റായ വിവരങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടി ഹൈക്കോടതിയില്‍ മന്ത്രിക്കെതിരെ തിരിഞ്ഞതോടെ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ല എന്നതായിരുന്നു മന്ത്രിയുടെ നിലപാട്.

CHANDY

മന്ത്രി എന്ന നിലയ്ക്കല്ല ഹര്‍ജി നല്‍കിയത് എന്നതായിരുന്നു തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. വ്യക്തിയെന്ന നിലയ്ക്കാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്‍വലിച്ചില്ല എങ്കില്‍ അനുചിതമെന്ന് ഉത്തരവിടുമെന്നും കോടതി പറയുകയുണ്ടായി. മന്ത്രിയെ അയോഗ്യനാക്കാന്‍ ഉചിതമായ കേസാണിത്. മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാതെ കോടതിയെ സമീപിച്ചത് അയോഗ്യതയ്ക്കുള്ള ക്ലാസ്സിക് ഉദാഹരണമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനെ മന്ത്രിക്ക് വിശ്വാസമില്ല എന്നതാണ് വ്യക്തമായിരിക്കുന്നത്. തന്നെ കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതിനാല്‍ ഇക്കാര്യത്തില്‍ കോടതി തീര്‍പ്പുണ്ടാക്കണമെന്നുമാണ് തോമസ് ചാണ്ടിയുടെ ആവശ്യം.

English summary
Minister Thomas Chandy's plea in High Court against Collectors Report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്