• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വോട്ട് ഇടാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല, കടുത്ത വിമർശനം ഉയർത്തി തോമസ് ഐസക്

തിരുവനന്തപുരം: രാജ്യത്ത് വലിയ പ്രതിഷേധം നടക്കുമ്പോഴും അത് കണക്കിലെടുക്കാതെ രാജ്യസഭയിലും കാർഷിക ബില്ലുകൾ പാസ്സാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വലിയ വിമർശനമാണ് കാർഷിക ബില്ലുകൾക്കെതിരെ ഉയരുന്നത്. അതിനിടെ ലോക്സഭയിൽ മൂന്ന് തൊഴിൽ ബില്ലുകളും അവതരിപ്പിച്ചിരിക്കുന്നു. പാർലമെന്റിൽപോലും വേണ്ടത്ര ചർച്ച ചെയ്യാതെ ബില്ലുകൾ പാസ്സാക്കാൻ ബിജെപി ഒരുമ്പെടുന്നതിനെതിരെ വലിയ ജനകീയ പ്രതിഷേധം ഉയരണമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

'സമരം ചെയ്യാൻ ചുവന്ന മഷിക്കുപ്പിയുമായി പോകുന്ന കോമാളിക്കൂട്ടങ്ങൾ', പ്രതിപക്ഷത്തിനെതിരെ സ്വരാജ്

പാർലമെന്ററി മര്യാദകൾക്കും ചട്ടങ്ങൾക്കും പുല്ലുവിലയാണ് ബിജെപി നൽകുന്നത് എന്നത് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ് എന്നാണ് തോമസ് ഐസകിന്റെ പ്രതികരണം. വായിക്കാം: ''ലോക്സഭയിൽ മൂന്ന് പുതിയ തൊഴിൽ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ ലോക്സഭാ അംഗങ്ങൾ ഇവ പുതിയ നിയമങ്ങളാണ് എന്നതുകൊണ്ട് കൂടുതൽ വിശദമായ പരിശോധനയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ തർക്കമാണ് ഇന്ന് ലോക്സഭയിൽ നടന്നത്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, ഈ അവതരണത്തിന്റെ ഏറ്റവും ജനാധിപത്യവിരുദ്ധ സ്വഭാവത്തെക്കുറിച്ച് ഒരാളും പരാമർശിച്ചു കണ്ടില്ല. ഒരുപക്ഷെ, അവർപോലും ഇത് അറിഞ്ഞുകാണില്ല. ആർട്ടിക്കിൾ 117 നു കീഴിൽ പ്രസിഡന്റിന്റെ പ്രത്യേക ശുപാർശയോടെയാണ് ലോക്സഭിൽ സമർപ്പിച്ചിട്ടുള്ളത്.

"The President, having been informed of the subject matter of the proposed Occupational Safety, Health and Working Conditions Code, 2020, recommends to the House the introduction if the Bill in the House under Article 117(1) and the consideration of the Bill under Article 117(3) of the Constitution." എന്നുവച്ചാൽ ഈ മൂന്നു ബില്ലുകളും മണി ബില്ലുകളായി പരിഗണിക്കേണ്ടതാണ് എന്നാണ് നിർദ്ദേശം. ബജറ്റ് ധനസംബന്ധമായ നിയമ നിർമ്മാണം മാത്രമേ മണി ബില്ലുകളായി പരിഗണിക്കാറുള്ളൂ. ഇത്തരം നിയമങ്ങൾ ലോക്സഭ പാസ്സാക്കിയാൽ മതി. നിയമം ആകുന്നതിന് രാജ്യസഭ പാസ്സാക്കേണ്ടതില്ല. ഇതിനു മുമ്പ് ആദ്യമായി ഇത്തരമൊരു കള്ളത്തരം ചെയ്തത് 2018 ൽ അരുൺ ജെയ്റ്റ്ലിയാണ്. ധനകാര്യ ബില്ലിനോടൊപ്പം ആധാർ ബില്ല് അദ്ദേഹം പാസ്സാക്കി.

ഇന്നിപ്പോൾ തൊഴിൽ നിയമം മണി ബില്ലിന്റെ പേരിൽ അവതരിപ്പിക്കുകയാണ്. ഇന്ന് കാർഷിക നിയമങ്ങൾ പാസ്സാക്കിയെടുക്കാൻ രാജ്യസഭയിൽ നേരിട്ട ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചുകാണും. വോട്ട് ഇടാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല. ശബ്ദവോട്ടിൽ കാര്യങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ രാജ്യസഭയിലെ വോട്ടിന്റെ ഗതി എന്തായിരിക്കുമെന്നത് അനിശ്ചിതമാണ്. അതുകൊണ്ട് റിസ്ക് എടുക്കണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. അതിനാൽ പ്രസിഡന്റിനെക്കൊണ്ട് തൊഴിൽ ബില്ലുകൾ ധനബില്ലുകളായി സർട്ടിഫിക്കറ്റ് വാങ്ങി അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികൾ ഇതുവരെ അനുഭവിച്ചിരുന്ന അവകാശങ്ങൾ കുത്തിക്കവർന്നെടുക്കാനുള്ള ജനാധിപത്യവിരുദ്ധ നടപടിയുടെ നാണം മറയ്ക്കാൻ ഒരു അത്തിപ്പഴ ഇല പോലും വേണ്ടെന്നു വച്ചിരിക്കുകയാണ്.

ലോക്സഭയിൽ ശബ്ദവോട്ടിൽ പാസ്സാക്കി മുതലാളിമാർക്ക് പാദസേവ ചെയ്യാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഈ നിയമങ്ങളെക്കുറിച്ച് വളരെ വിശദമായ വെബിനാർ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. ബിഎംഎസ് അടക്കമുള്ള ട്രേഡ് യൂണിയനുകൾക്ക് ബില്ലുകളിലെ വ്യവസ്ഥകളെ എതിർക്കേണ്ടി വന്നു. അവസാനം തൊഴിലുടമകൾക്കു പോലും ഇക്കാര്യം ഇനിയും ചർച്ച ചെയ്യേണ്ടതുണ്ടെന്നു സമ്മതിക്കേണ്ടിവന്നു. ഇതാണ് പാർലമെന്റിൽപോലും വേണ്ടത്ര ചർച്ച ചെയ്യാതെ പാസ്സാക്കാൻ ബിജെപി ഒരുമ്പെടുന്നത്. ഇതിനെതിരെ ശക്തമായ ജനകീയരോഷം ഉയരണം''.

English summary
Thomas Isaac against three labour bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X