Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഐസക് എൽഡിഎഫ് കൺവീനറാകും? സ്വരാജിനും പുതിയ റോൾ? നിർണായക തിരുമാനത്തിന് സിപിഎം

തിരുവനന്തപുരം; ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ നിന്നും അഞ്ച് മന്ത്രിമാരെയായിരുന്നു സിപിഎം മാറ്റി നിർത്തിയത്. മുതിർന്ന നേതാക്കളുടെ പിൻമാറ്റം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്നുള്ള ചർച്ചകളും വിലയിരുത്തലുകളുമെല്ലാം ഇതോടെ ശക്തമായിരുന്നെങ്കിലും അത്തരം ചർച്ചകളെയെല്ലാം തള്ളിക്കൊണ്ട് അട്ടിമറി വിജയമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് നേടിയത്.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

അതേസമയം ചരിത്ര വിജയം നേടിയ ഈ ഘട്ടത്തിൽ പാർലമെന്ററി രംഗത്ത് നിന്ന മാറി നിൽക്കുന്ന മുതിർന്ന നേതാക്കളെയെല്ലാം പ്രധാന സ്ഥാനത്ത് നിയോഗിക്കാൻ ഒരുങ്ങുകയാണ് സിപിഎം.

ടേം വ്യവസ്ഥയോടെ

ടേം വ്യവസ്ഥയോടെ

മുതിർന്ന നേതാക്കളായ തോമസ് ഐസക്, ജി സുധാകരൻ, ഇപി ജയരാജൻ, എകെ ബാലൻ,സി രവീന്ദ്രൻ എന്നീ മന്ത്രിമാരായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഇക്കുറി മത്സരിച്ചിരുന്നില്ല. തുടർച്ചയായി രണ്ട് തവണ എംഎൽഎ ആയവർ മാറി നിൽക്കട്ടെയെന്ന ടേം വ്യവസ്ഥ കർശനമാക്കിയതോടെയായിരുന്നു ഇത്.

പുതിയ നേതൃനിര

പുതിയ നേതൃനിര

പുതിയ മന്ത്രിസഭ അധികാരത്തിലേറിയപ്പോഴും പിണറായി ഒഴികെ പുതുമുഖങ്ങൾ മാത്രമായിരുന്നു സിപിഎമ്മിൽ നിന്ന് സർക്കാരിൽ ഇടംപിടിച്ചത്. എല്ലാവരും പുതുമുഖം എന്ന നിലപാടിൽ സിപിഎം ഉറച്ച് നിന്നതോടെയായിരുന്നു ഇത്. സകല എതിർപ്പുകളേയും തള്ളിക്കൊണ്ടായിരുന്നു മുൻ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈജയെ പോലും സർക്കാരിൽ നിന്ന് പുറത്ത് നിർത്തിയത്.

ബംഗാളിലെ സ്ഥിതി

ബംഗാളിലെ സ്ഥിതി

അതേസമയം പുതിയ നേതൃനിരയെന്ന കാഴ്ചപ്പാടാണ് നടപ്പാക്കിയതെങ്കിലും മുതിർന്ന നേതാക്കളേയും പല നിർണായക സ്ഥാനങ്ങളിൽ നിയമിക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഭരണതുടർച്ച ബംഗാളിൽ പാർട്ടിയെ ദുർബലമാക്കിയ സാഹചര്യം കേരളത്തിൽ ഉണ്ടാകരുതെന്ന നിലപാടിലാണത്രേ മുഖ്യമന്ത്രി.

 തോമസ് ഐസകിന്

തോമസ് ഐസകിന്

അതുകൊണ്ട് അനുഭവ സമ്പത്തും സംഘടനാ ശേഷിയുള്ള നേതൃനിരയെ കൊണ്ടുവരികയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് മംഗംളം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തോമസ് ഐസകിനെ എൽഡിഎഫ് കൺവീനറാക്കിയേക്കും എന്നാണ് സൂചനയെന്ന് റിപ്പോർട്ടിൽ പറയുന്നത്.

ചർച്ച നടന്നെന്ന്

ചർച്ച നടന്നെന്ന്

നേരത്തേ ഐസകിനെ രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐസകിനെ പോലൊരു നേതാവിന് ഉന്നത സ്ഥാനങ്ങൾ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതോടെ കൺവീനർ എന്ന ചർച്ച ഉന്നത തലത്തിൽ നടന്നിട്ടുണ്ടെന്നതാണ് വിവരം. നിലവിൽ എ വിജയരാഘവനാണ് എൽ‍ഡിഎഫ് കൺവീനർ.

കോടിയേരി ബാലകൃഷ്ണന്

കോടിയേരി ബാലകൃഷ്ണന്

നേരത്തേ ആരോഗ്യ കാരണങ്ങളാൽ മാറി നിന്ന കോടിയേരി ബാലകൃഷണനെ ദേശാഭിമാനി ചീഫ് എഡിറ്ററായി നിയമിച്ചിരുന്നു. ഈ പദവി വഹിച്ചിരുന്ന പി രാജീവ് മന്ത്രിയായതോടെയായിരുന്നു ഇത്. നിലവിൽ കോടിയേരിയുടെ ഒഴിവിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജരാഘവനാണ്.

പാർട്ടി സെക്രട്ടറിയായി

പാർട്ടി സെക്രട്ടറിയായി

വൈകാതെ തന്നെ കോടിയേരി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ പിണറായിക്കൊപ്പം ഒറ്റമനസായാണ് കോടിയേരി ബാലകൃഷ്ണൻ പ്രവർത്തിച്ചത്. ആരോഗ്യം വീണ്ടെടുത്ത സാഹചര്യത്തിൽ കോടിയേരി തന്നെ പാർട്ടിയുടെ ചുക്കാൻ പിടിച്ചേക്കും.

പുതിയ ചുമതല

പുതിയ ചുമതല

അതേസമയം കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ എ വിജയരാഘവന് പുതിയ സ്ഥാനം കണ്ടെത്തേണ്ടി വരും. മാത്രമല്ല മുതിർന്ന നേതാക്കളായ ഇപി ജയരാജൻ, എകെ ബാലൻ , ജി സുധാകരൻ എന്നിവർക്കും പുതിയ ചുമതല കണ്ടെത്തേണ്ടി വരും.
അതിനിടെ സംസ്ഥാന സമിതി അംഗമായ എം സ്വരാജിന് മികച്ച ഉത്തരവാദിത്തം ഉടൻ ലഭിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

തൃപ്പൂണിത്തുറയിൽ

തൃപ്പൂണിത്തുറയിൽ

ഇത്തവണ തൃപ്പൂണിത്തുറയിൽ നിന്നും ജയിച്ചാൽ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന് കണക്കാക്കപ്പെട്ട നേതാവായിരുന്നു സ്വരാജ്. എൽഡിഎഫിന്റെ ചരിത്ര വിജയത്തിലും അണികൾക്കിടയിൽ ഏറെ വിഷമം ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ഫലമായിരുന്നു തൃപ്പൂണിത്തുറയിലേത്.നേരത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദത്തിലേക്ക് എം സ്വരാജ് പരിഗണിക്കപ്പെടുമെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു.

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് തടയിടുമെന്ന് പ്രതിപക്ഷനേതാവ്
    രാഗേഷിനെ നിയമിച്ചു

    രാഗേഷിനെ നിയമിച്ചു

    എന്നാൽ ഈ സ്ഥാനത്തേക്ക് മുൻ രാജ്യസഭാ എംപി കെ കെ രാഗേഷിനെയാണ് നിയമിച്ചത്. രാജ്യസഭാ എം പി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നേതാവ് കൂടിയാണ് രാഗേഷ്. അഴിമതിക്കുള്ള സാഹചര്യം അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവ നിരയേയും മികച്ച നേതാക്കളേയും ഇത്തരത്തിൽ മന്ത്രമാരുടെ പ്രൈവറ്റ് സെെക്രട്ടറിയായി നിയമിച്ചത്.

    അതി സുന്ദരിയായി നടി എസ്തര്‍ അനില്‍: താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+