കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയേകി തോമസ് ഐസക്ക്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ശൂന്യമായ ഖജനാവിനെ സാക്ഷിയാക്കി ധനമന്ത്രി തോമസ് ഐസക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അതവരിപ്പിക്കും. ഖജനാവിന്റെ സ്ഥിതിയറിഞ്ഞ് ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി വര്‍ധനവ് വരുത്തിയും ജനക്ഷേമകരവുമായ സമ്മിശ്ര ബജറ്റ് ആയിരിക്കും തോമസ് ഐസക്ക് അവതരിപ്പിക്കുക.

Thomas Isaac

കടമെടുക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നുകാട്ടി കഴിഞ്ഞ സര്‍ക്കാര്‍ ബാക്കിവെച്ച കടുത്ത ധനപ്രതിസന്ധി വ്യക്തമാക്കുന്ന ധവളപത്രം ഒരാഴ്ച മുമ്പ് ഇറക്കിയിരുന്നു. നികുതി വരുമാനം കൂട്ടാനുള്ള പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്യും. നികുതി വരുമാനം ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കുകയും ജിഎസ്ടി വരികയും ചെയ്താല്‍ സംസ്ഥാനത്തിന്റെ റെവന്യൂ കമ്മി അഞ്ചുവര്‍ഷത്തിനകം ഇല്ലാതാകുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍.
Read More: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി 100 കോടി; റബ്ബറിന്റെ താങ്ങുവില ഉറപ്പാക്കാന്‍ 500 കോടി
മുഖ്യമന്ത്രിയുമായി നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ധവള പത്രത്തിലെ ദീര്‍ഘദര്‍ശന കണക്കിലെപ്പോലെ റവന്യുകമ്മി ഉയരാന്‍ അനുവദിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ഇതിന്റെ വേവലാതിയിലായിരുന്നു ബജറ്റ് തയ്യാറെടുത്തു തുടങ്ങിയത്. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട്.

25 ശതമാനം നികുതി വരുമാനം വര്‍ദ്ധിക്കണം. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കും. നികുതി വരുമാനം വര്‍ദ്ധിക്കാതിരുന്നത് ആഗോള പ്രതിസന്ധിയും സാമ്പത്തിക മുരടിപ്പുംമൂലമാണ് എന്നുമുള്ള ഉഡായിപ്പുള്‍കൊണ്ട് കാലക്ഷേപം കഴിക്കാമെന്ന് ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും കരുതേണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

English summary
Thomas isaac presents Pinarayi Vijayan government's first budget on Fridaym
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X