• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാതിത്തെറി പറയാൻ ഉളുപ്പില്ലാത്തവർ, ഉടുമുണ്ട് പൊക്കാൻ മടിക്കാത്തവർ, ബിജെപിക്കെതിരെ ഐസക്

വിശ്വാസികളുടെ സമരം എന്ന നിലയ്ക്ക് തുടങ്ങിയ ശബരിമല പ്രക്ഷോഭം ഇപ്പോൾ ബിജെപിയും ആർഎസ്എസും അടങ്ങുന്ന സംഘപരിവാറിന്റെ കയ്യിലെത്തിയിരിക്കുകയാണ്. വിശ്വാസികൾക്ക് വേണ്ടിയുള്ള സമരമല്ല, മറിച്ച് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുളള രാഷ്ട്രീയ സമരമാണ് ശബരിമല വിഷയത്തിൽ നടക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.

ബിജെപി രാഷ്ട്രീയം കളിക്കുന്നതിനെയാണ് സിപിഎമ്മും സർക്കാരും വിമർശിക്കുന്നത്. മുഖ്യമന്ത്രിയെ ജാതിത്തെറി വിളിക്കുന്നതും വഴിയേ പോകുന്നവരെ മുണ്ട് പൊക്കി കാണിക്കുന്നതിലേക്കും വരെ സമരക്കാർ പോകുന്നുണ്ട്. ശബരിമല വിവാദത്തിൽ ബിജെപിയേയും ആർഎസ്എസിനേയും രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ജാതിയാണോ കാരണം

ജാതിയാണോ കാരണം

ശബരിമലയിലെ സ്ത്രീ പ്രവേശനമല്ല, കേരള മുഖ്യമന്ത്രിയുടെ ജാതിയാണ് യഥാർത്ഥ പ്രകോപന കാരണമെങ്കിൽ അക്കാര്യം തുറന്നു സമ്മതിക്കാനുള്ള തന്റേടം ബി.ജെ.പിയും സംഘപരിവാറും കാണിക്കണം. വിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിക്കാനെന്നപേരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ തെരുവിൽ തിളച്ചുപൊന്തുന്നത് കേരളീയ യാഥാസ്ഥിതികത്വത്തിന്റെ ഹീനമായ കീഴാളവിരോധമാണ്. ജാതിചേർത്ത് പരസ്യമായി തെറി പറയാൻ ഉളുപ്പില്ലാത്തവരെയും നവോത്ഥാനപരിശ്രമങ്ങൾക്കുനേരെ ഉടുമുണ്ടുപൊക്കാൻ മടിയില്ലാത്തവരെയും അണിനിരത്തി ബിജെപി നയിക്കുന്ന പ്രക്ഷോഭം കേരളത്തിൽ വിജയിക്കാൻ പോകുന്നില്ല.

എന്താണ് ആർഎസ്എസിന്റെ പങ്ക്?

എന്താണ് ആർഎസ്എസിന്റെ പങ്ക്?

ഈ പ്രക്ഷോഭത്തിൽ എന്താണ് ആർഎസ്എസിന്റെ പങ്ക്? എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ സ്ത്രീപ്രവേശനം ലഭിക്കാൻ അഹോരാത്രം വാദിച്ച ആർഎസ്എസ് നേതാക്കളൊന്നും ഇന്നു പൊതുമണ്ഡലത്തിൽ വാ തുറക്കുന്നില്ല. ഒന്നുകിൽ അവർ തികഞ്ഞ ഭീരുക്കളാണ്. യാഥാസ്ഥിതികരുടെ കാര്യസ്ഥപ്പണിയല്ലാതെ അവർക്കു വേറെ റോളൊന്നുമില്ല. അല്ലെങ്കിൽ വിശ്വാസികളെ തെരുവിലിറക്കാൻ നടത്തിയ കുതന്ത്രമായിരുന്നു, ആ വാദങ്ങൾ.

ചോദ്യവും ഉത്തരവും

ചോദ്യവും ഉത്തരവും

ഭയ്യാ ജോഷി മുതൽ കേസരിയുടെയും ജന്മഭൂമിയുടെയും വിചാരകേന്ദ്രത്തിന്റെയും താക്കോൽ സ്ഥാനത്തിരിക്കുന്നവർ അന്തസുണ്ടെങ്കിൽ തങ്ങളുടെ പക്ഷം വ്യക്തമാക്കണം. ആർഎസ്എസിന്റെ സമുന്നത നേതാക്കളിൽ ഒരാളാണ് സുരേശ് ജോഷിയെന്ന ഭയ്യാ ജോഷി. 2016 ജൂലൈ 7ന് ജനം ടിവി പ്രക്ഷേപണം ചെയ്ത ഒരഭിമുഖത്തിൽ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അദ്ദേഹം വ്യക്തമായ നിലപാടു പറഞ്ഞിരുന്നു. ചോദ്യവും ഉത്തരവും അതുപോലെ ഉദ്ധരിക്കാം.

ചോദ്യം ശബരിമലയെപ്പറ്റിയാണ്

ചോദ്യം ശബരിമലയെപ്പറ്റിയാണ്

? ചോദ്യം ശബരിമലയെപ്പറ്റിയാണ്. അവിടെ പത്തിനും അമ്പതിനുമിടയിൽ‍ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല. ഇപ്പോൾ‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ തീരുമാനം അന്തിമമാവുകയും ചെയ്യും. എന്നാലും ചോദിക്കട്ടെ. പുരുഷന്മാർക്ക് പ്രവേശനമുള്ളയിടം വരെ സ്ത്രീകള്ക്കും പ്രവേശനം വേണമെന്നുള്ള സംഘത്തിന്റെ നിലപാട് ശബരിമലക്കും ബാധകമാണോ?==

===ഉത്തരം - എല്ലാ ക്ഷേത്രങ്ങള്ക്കും ആവാമെങ്കിൽ ശബരിമലയിൽ‍ എന്തുകൊണ്ട് പാടില്ല എന്നൊരു ചോദ്യമുണ്ടല്ലോ. ഈ പത്ത്, അമ്പത് എന്ന വയസ്സൊക്കെ പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണം. അതിൽ സയൻസിന്റെ അംശമുണ്ടോ? പെരുമാറ്റച്ചട്ടമാകാം. അത് തീരുമാനിക്കാം. എന്നാൽ‍ പൂർണമായും പ്രവേശനം നിഷേധിക്കുന്നത് ഉചിതമല്ല. പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങൾ‍ വെളിച്ചത്തുവരട്ടെ. അത് ഇപ്പോഴും ആവശ്യമെന്നു തോന്നുകയാണെങ്കില്‍ ചർ്ച്ച യാവാം. അല്ലാതെ പണ്ടുമുതൽ‍ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ഇനിയും തുടരണമെന്ന നിലപാട് അനുചിതമാണ്.

നിലപാട് അനുചിതം

നിലപാട് അനുചിതം

സുവ്യക്തമാണ് ഭയ്യാജോഷിയുടെ നിലപാട്. പണ്ടുമുതലേ തുടർന്നു വന്നിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സ്ത്രീവിലക്ക് തുടരണമെന്ന നിലപാട് അനുചിതമാണ് എന്നു തന്നെയാണ് ഇന്ത്യയിലെ പ്രമുഖരിൽ പ്രമുഖനായ ആർഎസ്എസ് നേതാവ് അർത്ഥശങ്കയ്ക്കൊരു സ്ഥാനവുമില്ലാത്ത തരത്തിൽ വ്യക്തമാക്കിയത്. ഈ നിലപാട് അടുത്ത ചോദ്യത്തിനുള്ള മറുപടിയിൽ അദ്ദേഹം കൂടുതൽ വ്യക്തമാക്കുന്നു. അതിങ്ങനെ..

ആരുടെ വാക്കിനാണ് മൂല്യം?

ആരുടെ വാക്കിനാണ് മൂല്യം?

? സാമൂഹ്യശാസ്ത്രജ്ഞന്മാരും സാമൂഹ്യപ്രവര്ത്തകരുമായ പലരും പറയുന്നത് ഹിന്ദുസമൂഹത്തിന് പോപ്പ് ഒന്നുമില്ലല്ലോ. ചർച്ചയ്ക്ക് ആര് മുൻകൈയെടുക്കും? ആരുടെ വാക്കിനാണ് മൂല്യം? ആര് ആരെ അംഗീകരിക്കും? ചരിത്രം നോക്കിയാൽ‍ ഹിന്ദുസമാജത്തിനുവേണ്ടി തീരുമാനങ്ങളെടുത്തിരുന്നത് രാജാക്കന്മാരായിരുന്നു. അല്ലെങ്കിൽ‍ അസാധാരണസ്വാധീനമുള്ള സന്യാസിവര്യന്മാർ‍. ഇപ്പോൾ‍ ജനാധിപത്യമാണ്. അവിടെ സര്ക്കാരിനാണ് പ്രാധാന്യം. അല്ലെങ്കില്‍ കോടതിക്ക്. അതിനാല്‍ സര്ക്കാർ‍ തീരുമാനം അംഗീകരിക്കുക അല്ലെങ്കിൽ‍ കോടതി, ഭരണഘടന എന്നിവയുടെ വാക്കുകൾ അനുസരിക്കുക. കൂടിയിരുന്നാലോചിച്ച് നിങ്ങൾ ഒന്നും തീരുമാനിക്കാൻ‍ പോകുന്നില്ല. കാരണം നിങ്ങൾക്ക് ഒരു സംവിധാനമില്ല

കോടതിയില്‍ പോകേണ്ടതല്ല

കോടതിയില്‍ പോകേണ്ടതല്ല

ഉത്തരം - ശരിയാണ്. ഇതൊരു പ്രശ്‌നമാണ്. ഇതിനാല്‍ നമുക്ക് കോടതിയെ ആശ്രയിക്കേണ്ടിവരുന്നു. വാസ്തവത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കോടതിയില്‍ പോകേണ്ടതല്ല. എന്നാൽ‍ ഇന്ന്, ഇന്നത്തെ അവസ്ഥയിൽ കോടതിയാണ് ഒരു ശക്തികേന്ദ്രം. സർ്ക്കാരും അങ്ങനെ തന്നെ. എനിക്ക് തോന്നുന്നത് സര്വ്വസമ്മതരും വ്യത്യസ്ത ചിന്താധാരകൾ‍ വെച്ചുപുലർത്തുന്നവരുമായ വിദ്വജ്ജനങ്ങളുടെ ചെറിയൊരു സമിതിയുണ്ടാകണം. ആ സമിതിയിൽ‍ വിശ്വാസമർ്പ്പിച്ച് അവരുടെ തീരുമാനത്തിന് ക്ഷേത്രനടത്തിപ്പുകാര്‍ വഴങ്ങണം. ഇതാണ് ഒരു വഴി. ഇല്ലെങ്കില്‍ കോടതിയുടെ തീര്പ്പിന് വഴങ്ങണം. അത് ധിക്കരിക്കാന്‍ സാദ്ധ്യമല്ലല്ലോ.''

ആരെയാണിവർ വഞ്ചിക്കാൻ ശ്രമിക്കുന്നത്?

ആരെയാണിവർ വഞ്ചിക്കാൻ ശ്രമിക്കുന്നത്?

ശബരിമലയിലെ സ്ത്രീപ്രവേശനക്കാര്യത്തിൽ വിശ്വാസികൾ കോടതിവിധിയ്ക്ക് കീഴടങ്ങണമെന്ന് ആർഎസ്എസിന്റെ പരമോന്നത നേതാക്കളിൽ ഒരാൾ. മറുവശത്ത് ഒരു കോടതിവിധിയ്ക്കും തങ്ങൾ കീഴടങ്ങില്ലെന്ന് ഇക്കഴിഞ്ഞ ദിവസവും ആക്രോശിച്ച ബിജെപി നേതാവ് ശ്രീധരൻ പിള്ള. എന്താണ് ഇവരുടെ യഥാർത്ഥ നിലപാട്? ആരെയാണിവർ വഞ്ചിക്കാൻ ശ്രമിക്കുന്നത്? ഏതു പ്രസിദ്ധീകരണമാണ് ശബരിമലയിലെ സ്ത്രീവിലക്കിനെതിരെ ഏറ്റവുമധികം അച്ചടിമഷി ചെലവാക്കിയത്?

"മാറ്റുവിൻ ചട്ടങ്ങളെ"

സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയോ താത്ത്വിക പ്രസിദ്ധീകരണമായ ചിന്തയോ ആണോ? അല്ലേയല്ല. ആർഎസ്എസ് മുഖപത്രമായ കേസരിയും ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയുമാണ്. ഇക്കാര്യത്തിൽ കോടതിവിധിയെ അനുകൂലിച്ചുകൊണ്ട് ജന്മഭൂമി സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. എന്തായിരുന്നു ആർഎസ്എസ് മുഖപത്രമായ കേസരിയുടെ നിലപാട്? 2017 ജൂൺ ഒമ്പതിന്റെ കേസരിയിൽ ആർഎസ്എസ് നേതാവ് ആർ. ഹരിയുടെ ലേഖന പരമ്പര തുടങ്ങിയിട്ടുണ്ട്. "മാറ്റുവിൻ ചട്ടങ്ങളെ" എന്നാണ് ആമുഖലേഖനത്തിന്റെ തലക്കെട്ട്.

യുക്തിപൂർവമായ സമാധാനം ലഭിച്ചോ?

യുക്തിപൂർവമായ സമാധാനം ലഭിച്ചോ?

"ഹിന്ദുവിന്റെ മനസ്സിലെ നിരവധി സംശയങ്ങള്ക്ക് ആര്‍.ഹരിയുടെ യുക്തിപൂര്വ്വമുള്ള സമാധാനം പകരുന്ന ലേഖനപരമ്പര" എന്നാണ് ആ ലേഖന പരമ്പരയെ കേസരിയുടെ എഡിറ്റർ വായനക്കാർക്ക് പരിചയപ്പെടുത്തിയത്.ഋഗ്വേദവും ബൃഹദാരണ്യകോപനിഷത്തും വേദേതിഹാസങ്ങളും പുരാണങ്ങളുമൊക്കെ യഥേഷ്ടം ഉദ്ധരിച്ചും ചരിത്രത്തിൽ നിന്ന് ആവോളം ഉദാഹരണങ്ങൾ നിരത്തിയുമാണ് ആചാരപരിഷ്കരണങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് യുക്തിപൂർവമുള്ള സമാധാനം പകരാൻ ആർ ഹരി ശ്രമിച്ചത്. എന്നിട്ടോ, ലേഖന പരമ്പര വായിച്ച് ആരെങ്കിലും യുക്തിപൂർവമായ സമാധാനം ലഭിച്ചോ?

ശാഠ്യവും ദുർവാശിയും

ശാഠ്യവും ദുർവാശിയും

"കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്ത സനാതനി ശഠന്മാർ" എന്നാണ് ലേഖന പരമ്പരയിലെ മൂന്നാംഭാഗത്തിന്റെ തലക്കെട്ട് ശാഠ്യം പിടിക്കുന്നവൻ, ദുർവാശിയുള്ളവൻ, ദുസ്തർക്കങ്ങളിലേർപ്പെടുന്നവൻ എന്നൊക്കെയാണ് "ശഠൻ" എന്ന വാക്കിന്റെ അർത്ഥം.. ശഠന്മാർ എന്ന കടുത്ത അധിക്ഷേപപദമുപയോഗിച്ച് ആർഎസ്എസ് നേതാവ് ആരെയാണ് അഭിസംബോധന ചെയ്തത്? ആർഎസ്എസ് നേതാവിന്റെ ദൃഷ്ടിയിൽ ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന നിലപാടിനോട് ശാഠ്യവും ദുർവാശിയും കൊണ്ടു നടക്കുന്നത് ആരൊക്കെയാണ്? അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്തവർ ആരൊക്കെയാണ്?

സംരക്ഷണവും ശബരിമലയുമൊന്നുമല്ല പ്രശ്നം

സംരക്ഷണവും ശബരിമലയുമൊന്നുമല്ല പ്രശ്നം

ഹിന്ദുമതത്തിനുള്ളിലെ ആചാരപരിഷ്കരണങ്ങളെ മുച്ചൂടും എതിർക്കുന്നവരുടെ കണ്ണുതെളിക്കാനാണ് എന്നവകാശപ്പെട്ടുകൊണ്ടാണ് ആർ. ഹരിയുടെ ലേഖനം. ആർഎസ്എസിന്റെ ഔദ്യോഗിക നിലപാട് ചരിത്രത്തിന്റെയും ധർമ്മശാസ്ത്രങ്ങളുടെയും വേദോപനിഷത്തുകളുടെയും പിൻബലത്തോടെ വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ നിലപാടിൽ യാതൊരു സത്യസന്ധതയുമില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണവും ശബരിമലയുമൊന്നുമല്ല പ്രശ്നം. ആചാരപരിഷ്കരണത്തിന് ആത്മാർത്ഥമായാണ് ആർഎസ്എസ് ശ്രമിച്ചതെങ്കിൽ, അവരുടെ നേതാവ് ആവശ്യപ്പെട്ട പണ്ഡിതസമിതിയൊക്കെ എത്ര മുമ്പേ ഉണ്ടാകുമായിരുന്നു.

ജാതിക്കോയ്മയും യാഥാസ്ഥിതികത്വവും

ജാതിക്കോയ്മയും യാഥാസ്ഥിതികത്വവും

പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും വിശ്വാസികളെയും ഈ വിഷയങ്ങളിൽ പാണ്ഡിത്യമുള്ള പ്രഗത്ഭരെയുമൊക്കെ ആർഎസ്എസ് കൂട്ടിയോജിപ്പിച്ച് അഭിപ്രായ സമന്വയമുണ്ടാക്കുമായിരുന്നു. അതിനൊന്നും ആരും അവരെ തടഞ്ഞിട്ടില്ല. കാര്യം വേറെയാണ്. ഇപ്പോൾ കാണുന്നത്, മറ്റൊരു പുളിച്ചുതികട്ടലിന്റെ വമനപ്രകടനമാണ്. ഉള്ളിൽകിടന്നു തിളയ്ക്കുന്ന ഒരസഹിഷ്ണുതയുടെ പ്രകടനം. ജാതിക്കോയ്മയും യാഥാസ്ഥിതികത്വവുമാണ് ഇപ്പോൾ കളത്തിലുള്ളത്.

കാര്യസ്ഥപ്പണിയാണ് ആർഎസ്എസിന്

കാര്യസ്ഥപ്പണിയാണ് ആർഎസ്എസിന്

ആ യാഥാസ്ഥിതികത്വത്തിന്റെ കാര്യസ്ഥപ്പണിയാണ് ആർഎസ്എസിനുള്ളത് എന്ന് ചരിത്രം ഒരിക്കൽക്കൂടി അസന്നിഗ്ധമായി തെളിയിക്കുന്നു. കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ജാതിപ്പേരുകൂട്ടി തെറിവിളിച്ച് നിർവൃതിയടഞ്ഞ നിഷ്കളങ്കയായ ആ സ്ത്രീ യഥാർത്ഥത്തിൽ ഒരു പ്രതീകമാണ്. ഈ സമരം ആസൂത്രണം ചെയ്തവരുടെ ഉള്ളിലിരിപ്പാണ് ആ നാവിൽ നിന്നു പുറത്തു വന്നത്. കേരളത്തിലെ ആർഎസ്എസ് ബിജെപി നേതൃത്വത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയ ആത്മാവിഷ്കാരമായി ആ കാഴ്ച ചരിത്രത്തിലെന്നുമുണ്ടാകും.

ഫേസ്ബുക്ക് പോസ്റ്റ്

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചങ്കു പിടയുന്ന അപേക്ഷയാണ്.. ബാലഭാസ്കറിനെ ഇങ്ങനെ കരിവാരി തേക്കരുത്, രോഷത്തോടെ ഇഷാൻ ദേവ്

ബാലുവിന്റെയും ജാനിയുടേയും മരണം ഉൾക്കൊള്ളാനാവാതെ ലക്ഷ്മി, തിരിച്ച് വരവ് നോവേറിയതെന്ന് സ്റ്റീഫൻ

English summary
Thomas Isac against RSS and BJP in Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more