കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം വേതനം പദ്ധതിക്കെതിരെ തോമസ് ഐസക്; പണം എവിടെ നിന്ന് കിട്ടും, പ്രായോഗികമല്ല

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിക്കെതിരെ തോമസ് ഐസക്. പദ്ധതി പ്രായോഗികമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പദ്ധതിക്ക് വേണ്ട പണം എവിടെ നിന്ന് കിട്ടുമെന്നും അദ്ദേഹം ചോദിക്കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നതിനെ സിപിഎം ഭയക്കുന്നില്ല. എന്നാല്‍ എന്ത് വാഗ്ദാനവും സന്ദേശവുമാണ് ജനങ്ങള്‍ക്ക് രാഹുല്‍ നല്‍കുന്നതെന്നും ഐസക് ചോദിച്ചു.

24

കോണ്‍ഗ്രസിന്റെ ബൃഹദ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വരുമാനം പദ്ധതിയുടെ ഗുണം ലഭിക്കുന്നത് വനിതകള്‍ക്കായിരിക്കും. കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നല്‍കുകയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ദില്ലിയില്‍ വിശദീകരിച്ചു. പദ്ധതി സ്ത്രീ സൗഹൃദമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. മാസത്തില്‍ 12000 രൂപ വരെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി. സാധാരണ ലഭിക്കുന്ന വരുമാനം 12000 തികയുന്നില്ലെങ്കില്‍ ബാക്കി തുകയാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക. രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി.

ദില്ലിയില്‍ കോണ്‍ഗ്രസിന് മനംമാറ്റം; എഎപിയുമായി സഖ്യമെന്ന് പിസി ചാക്കോ, ബിജെപിക്ക് ആശങ്കദില്ലിയില്‍ കോണ്‍ഗ്രസിന് മനംമാറ്റം; എഎപിയുമായി സഖ്യമെന്ന് പിസി ചാക്കോ, ബിജെപിക്ക് ആശങ്ക

ന്യായ് പദ്ധതി തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ന്യായ് പദ്ധതി വന്നാല്‍ നേരത്തെയുള്ള സബ്‌സിഡികള്‍ റദ്ദാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് സുര്‍ജേവാല പറഞ്ഞു. എല്ലാ സബ്‌സിഡികളും തുടരും. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയെ കേ്ര്രന്ദമന്ത്രിമാര്‍ എതിര്‍ക്കുന്നു. മോദി അവര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും സുര്‍ജേവാല പറഞ്ഞു. പദ്ധതിക്ക് പേര് നിര്‍ദേശിച്ചത് പ്രിയങ്കാ ഗാന്ധിയാണ്.

നിലവിലെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സുര്‍ജേവാല വിശദീകരണവുമായി രംഗത്തെത്തിയത്.

English summary
Thomas Issacc opposed Congress' Minimum Income Guarantee scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X