ജിഎസ്ടി കൊണ്ട് വ്യാപാരികൾക്ക് നേട്ടം മാത്രം!! ഒന്നും നഷ്ടമാവില്ല!! തോമസ് ഐസക് പറഞ്ഞുതരും!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജിഎസ്ടി കൊണ്ട് വ്യാപാരികൾക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്ന് മന്ത്രി തോമസ് ഐസക്. ജിഎസ്ടി സംബന്ധിച്ച് മൊത്തത്തിൽ ആശയക്കുഴമാണ് എന്നാണ് മാധ്യമ റിപ്പോർട്ടുകളുടെ സന്ദേശമെന്നും ജിഎസ്ടിയുടെ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്ന തരത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നും തോമസ് ഐസക് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഐസക്കിന്റെ പ്രതികരണം.

ഇതുവരെ വ്യാപാരം നടത്തിയത് പോലെ തന്നെ ഇനിയും നടത്തിയാൽ മതിയെന്ന് ‌ഐസക് പറയുന്നു. ബില്ല് എഴുതുമ്പോൾ വാറ്റ് നികുതിക്കു പകരം ജിഎസ്ടി നികുതി എഴുതണമെന്നു മാത്രമാണെന്നും അദ്ദേഹം. കമ്പ്യൂട്ടറൈസ്ഡ് ബില്ലിൽ ഇതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞില്ലെങ്കിൽ ബില്ല് പ്രിന്റ് ചെയ്ത ശേഷം കൈകൊണ്ട് എഴുതിയാലും മതിയെന്നും ഐസക്.

thomasissac

എത്രയും പെട്ടെന്ന് കമ്പ്യൂട്ടർ സോഫ്ട് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി കമ്പ്യൂട്ടർ ഇല്ലെങ്കിലും ഒരു ഭയപ്പാടും വേണ്ടെന്നും കമ്പ്യൂട്ടർ ബില്ലിംഗ് വേണമെന്ന് ഒരു നിയമവും ഇല്ലെന്നും ഐസക് കൂട്ടിച്ചേർത്തു. സെപ്തംബർ മാസത്തിൽ റിട്ടേൺ അയക്കുമ്പോൾ അത് ഓൺലൈൻ ആകണമെന്നു മാത്രമാണെന്നും ഐസക് വ്യക്തമാക്കുന്നു.

കേരളത്തിലെ ഒരു വ്യാപാരിയും ഇതു സംബന്ധിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നാണ് ഐസക് പറയുന്നത്. ഇപ്പോൾ തന്നെ ഓൺലൈനായിട്ടാണ് വാറ്റ് റിട്ടേൺ നൽകുന്നത്. പുതിയ റിട്ടേൺ ഫോമും മറ്റും സെപ്തംബർ മാസത്തിനു മുമ്പ് എല്ലാവർക്കും നൽകിയിരിക്കും. പരിശീലനവും നൽകും- ഐസക് വ്യക്തമാക്കി.

English summary
thomas issac clarifies about gst bill
Please Wait while comments are loading...