കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് പ്രശംസ,ഉമ്മന്‍ചാണ്ടിക്ക് വിമര്‍ശനം,വെളിപ്പെടുത്തലുകളുമായി ജേക്കബ് തോമസിന്റെ പുസ്തകം

'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്നു പേരിട്ട പുസ്തകത്തിന്റെ പ്രകാശനം ഇന്ന്'

  • By Anoopa
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയനെ പുകഴ്ത്തിയും ഉമ്മന്‍ചാണ്ടിയെ നിശിതമായി വിമര്‍ശിച്ചും വിജലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിന്റെ പുതിയ പുസ്തകം.'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.

സത്യം പുറത്തുവരരുതെന്ന് അധികാരത്തിലിരുന്നവര്‍ ആഗ്രഹിച്ചിരുന്നെന്നും ഇക്കാരണം കൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്നും ജേക്കബ് തോമസ് പുസ്തകത്തില്‍ പറയുന്നു. മുന്‍മന്ത്രി കെ.ബാബുവിനെതിരെയുമുണ്ട് വിമര്‍ശനം. അതേസമയം രമേശ് ചെന്നിത്തലക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റാണ് ജേക്കബ് തോമസ് നല്‍കുന്നത്. രമേശ് ചെന്നിത്തല ഒരിക്കലും അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും തന്റെ ജോലിക്ക് തടസ്സം നിന്നിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

jacob

കരിയറിലൂടനീളം വ്യക്തമായ നിലപാടുകളെടുത്തതിന്റെ പേരില്‍ പുകഴ്ത്തലുകളും ഇകഴ്ത്തലുകളും ലഭിച്ചയാലാണ് ജേക്കബ് തോമസ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച ശക്തമായ നിലപാടുകളെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദ്ദേഹത്തെ വിജിലന്‍സ് തലപ്പത്തു നിന്നും പുറത്താക്കിയിരുന്നു.അഴിമതിക്കേസില്‍ കെ.ബാബുവിനെതിരെയും കെ.എം മാണിക്കെതിരെയും വിജിലന്‍സ് അന്വേഷണം നടന്നതും ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ്. പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ജേക്കബ് തോമസ് വീണ്ടും വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേല്‍ക്കുന്നത്.

English summary
Thomas Jacob slams Chandi and praises Pinarayi Vijayan in his new book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X