കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് കെ തോമസ് മന്ത്രിയാകും? ശശീന്ദ്രനെ പിന്തുണച്ചവര്‍ക്ക് പണി കിട്ടി, ചില മാറ്റങ്ങള്‍ക്കും സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിയാര്. ഈ ചോദ്യങ്ങള്‍ക്ക് വൈകാതെ ഉത്തരമാകും. ഇതുവരെ മന്ത്രിപദവിയിലുണ്ടായിരുന്ന എകെ ശശീന്ദ്രന് ഇത്തവണ സാധ്യത കുറഞ്ഞു എന്നാണ് വിവരം. പാര്‍ട്ടി നേതൃത്വത്തില്‍ കൂടുതല്‍ പേരുടെ പിന്തുണ തോമസ് കെ തോമസിനാണ്. എന്നാല്‍ ശശീന്ദ്രന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയാല്‍ മന്ത്രി പദവി പങ്കുവെക്കേണ്ടി വരും.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

അതിനിടെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തതും അദ്ദേഹത്തിനുള്ള വ്യക്തമായ സന്ദേശമാണ്. കേന്ദ്ര നേതൃത്വം തോമസ് കെ തോമസ് മന്ത്രിയാകട്ടെ എന്ന നിലപാട് സ്വീകരിച്ചു എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

എന്‍സിപിയുടെ എംഎല്‍എമാര്‍

എന്‍സിപിയുടെ എംഎല്‍എമാര്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് മൂന്ന് എംഎല്‍എമാരുണ്ടായിരുന്നു. മാണി സി കാപ്പന്‍ യുഡിഎഫിനൊപ്പം പോയതോടെ ഇത് രണ്ടായി കുറഞ്ഞു. ഇത്തവണ കോഴിക്കോട്ടെ എലത്തൂരും ആലപ്പുഴയിലെ കുട്ടനാട്ടിലുമാണ് എന്‍സിപി അംഗങ്ങള്‍ ജയിച്ചത്. എകെ ശശീന്ദ്രനും തോമസ് കെ തോമസും.

സാധ്യത കൂടുതല്‍

സാധ്യത കൂടുതല്‍

എകെ ശശീന്ദ്രന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. തേന്‍കെണി വിവാദത്തില്‍ കുറച്ച് കാലം പുറത്തുനില്‍ക്കേണ്ടി വന്നെങ്കിലും അദ്ദേഹം വീണ്ടും തിരിച്ചെത്തി മന്ത്രിയായി. ഇത്തവണ ശശീന്ദ്രനെക്കാള്‍ സാധ്യത തോമസ് കെ തോമസിനാണ് എന്നാണ വിവരം. രണ്ടുപേരെയും പിന്തുണയ്ക്കുന്നവര്‍ നിരവധിയാണ് എന്‍സിപിയില്‍.

സിപിഎം നിലപാട്

സിപിഎം നിലപാട്

എന്‍സിപി നിര്‍ദേശിക്കുന്നവരെ മന്ത്രിയാക്കാം എന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്. തോമസ് കെ തോമസിനാണ് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി ഭാരവാഹി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സമിതിയില്‍ രണ്ടു പേര്‍ക്കും തുല്യ പിന്തുണയാണുള്ളത്.

 തര്‍ക്കമുണ്ടായാല്‍...

തര്‍ക്കമുണ്ടായാല്‍...

പാര്‍ട്ടി എംഎല്‍എമാരുടെയും സംസ്ഥാന അധ്യക്ഷന്റെയും തീരുമാനം വളരെ നിര്‍ണായകമാണ്. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ക്ക് ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിനോട് യോജിപ്പില്ല എന്നാണ് സൂചന. വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ രണ്ടുപേര്‍ക്കുമായി പദവി പങ്കിടും. ആദ്യം തോമസ് കെ തോമസിനാണ് സാധ്യത.

റസാഖ് മൗലവിയെ നീക്കി

റസാഖ് മൗലവിയെ നീക്കി

അതേസമയം, സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവിയെ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന അധ്യക്ഷനെതിരെ പരസ്യവിമര്‍ശനം നടത്തിയതാണ് കാരണം. വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ റസാഖ് മൗലവി തയ്യാറായില്ലത്രെ. എകെ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നേതാവാണ് ഇദ്ദേഹം. ഇത് ശശീന്ദ്രനുള്ള സൂചനയാണ് എന്നും സംസാരമുണ്ട്.

അവസരം കൈവന്നത് ഇങ്ങനെ

അവസരം കൈവന്നത് ഇങ്ങനെ

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മണ്ഡലമായിരുന്നു കുട്ടനാട്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് മണ്ഡലം സഹോദരനായ തോമസ് കെ തോമസിന് കൈമാറിയത്. എകെ ശശീന്ദ്രന്‍ തുടര്‍ച്ചയായി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുന്ന മണ്ഡലമാണ് എലത്തൂര്‍. ഇത്തവണ പുതുമുഖം വേണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ഒടുവില്‍ ശശീന്ദ്രന്‍ തന്നെ മല്‍സരിക്കുകയായിരുന്നു.

മാണി സി കാപ്പന്റെ ശക്തി

മാണി സി കാപ്പന്റെ ശക്തി

പാലായില്‍ നിന്ന് ജയിച്ച മാണി സി കാപ്പന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എല്‍ഡിഎഫ് വിട്ടത്. പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് കൊടുക്കാനുള്ള സിപിഎം തീരുമാനമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ ജോസ് കെ മാണിയെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി മാണി സി കാപ്പന്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

ബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജിബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജി

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Dr S S Lal talks about Oath ceremony | Oneindia Malayalam

English summary
Thomas K Thomas Likely to get NCP Minister Post; AK Saseendran faction continue pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X